Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എഴുത്തുകാർ, ബുദ്ധിജീവികൾ, സാംസ്‌കാരിക നായകർ എന്നിങ്ങനെയുള്ളവരെ ഉൾക്കൊള്ളിച്ച് പോപ്പുലർ ഫ്രണ്ടിനെതിരെ വൻ കാമ്പയിനുമായി സിപിഎം രംഗത്ത്; കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ആദ്യ പരിപാടി കോഴിക്കോട്ട്; എസ്‌ഐഒ, സോളിഡാരിറ്റി, വെൽഫെയർ പാർട്ടി എന്നീ സംഘടനകളുടെ യഥാർഥ മുഖവും തുറന്നുകാട്ടുമെന്ന് കെ ടി കുഞ്ഞിക്കണ്ണൻ

എഴുത്തുകാർ, ബുദ്ധിജീവികൾ, സാംസ്‌കാരിക നായകർ എന്നിങ്ങനെയുള്ളവരെ ഉൾക്കൊള്ളിച്ച് പോപ്പുലർ ഫ്രണ്ടിനെതിരെ വൻ കാമ്പയിനുമായി സിപിഎം രംഗത്ത്; കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ആദ്യ പരിപാടി കോഴിക്കോട്ട്; എസ്‌ഐഒ, സോളിഡാരിറ്റി, വെൽഫെയർ പാർട്ടി എന്നീ സംഘടനകളുടെ യഥാർഥ മുഖവും തുറന്നുകാട്ടുമെന്ന് കെ ടി കുഞ്ഞിക്കണ്ണൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ പ്രതിരോധത്തിലാക്കി ഇസ്ലാമിക തീവ്രവാദത്തിനെതിരേ കടുത്ത നിലപാടുമായി സിപിഎം മുന്നോട്ട്. മുസ്ലീങ്ങളിൽ ഒരു വിഭാഗത്തെ സ്വാധീനിച്ച് തീവ്രവാദ ംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനമാണ് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും നടത്തുന്നതെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ ലേഖനത്തിന് പിന്നാലെയാണ് ഇസ്ലാമിക തീവ്രവാദത്തിനെതിരേ ക്യാമ്പയിനുമായി സിപിഎം രംഗത്തെത്തുന്നത്.

സിപിഎമ്മിന്റെ സാംസ്‌കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്ന കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രമാണ് ഇസ്ലാമിക തീവ്രവാദത്തിനെതിരേയുള്ള കാമ്പയിന് ചുക്കാൻ പിടിക്കുന്നത്. ഇസ്ലാമിക തീവ്രവാദത്തിനെതിരേയുള്ള ബോധവത്കരണവുമായാണ് കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം രംഗത്തെത്തുന്നത്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം 13ന് കോഴിക്കോട് എൻജിഒ യൂണിയൻഹാളിൽ നടക്കും. തീവ്രവാദത്തിനെതിരേ ഒരു ശിൽപ്പശാലയാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ പറഞ്ഞു.

എന്നാൽ കാമ്പയിനിൽ വിവിധ മേഖലകളിൽ നിന്നുള്ളവരെയും പങ്കെടുപ്പിക്കും. എഴുത്തുകാർ, ബുദ്ധിജീവികൾ, സാംസ്‌കാരിക നായകർ എന്നിങ്ങനെയുള്ളവരെ ഉൾക്കൊള്ളിച്ച് ശിൽപ്പശാല നടത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മതത്തെ മറയാക്കി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ ഇസ്ലാമിസത്തെ കാമ്പയിനിലൂടെ തുറന്ന് കാട്ടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതേക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള സംശയ നിവാരണം നടത്താനും പരിപാടിയിലൂടെ സാധിക്കുമെന്നാണ് സിപിഎം കരുതുന്നത്. ഭീകരാവാദത്തെ പ്രത്യക്ഷത്തിൽ പ്രോത്സാഹിപ്പിക്കാതെ നിശബ്ദമായി പ്രചരിപ്പിക്കുന്ന രാഷ്ട്രീയ ഇസ്ലാമിസത്തെ സമൂഹത്തിൽ തുറന്ന് കാണിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുഞ്ഞിക്കണ്ണൻ പറയുന്നു.

ഇത്തരത്തിൽ നിശബ്ദ പ്രചാരണം നടത്തുന്ന എസ്‌ഐഒ, സോളിഡാരിറ്റി, വെൽഫെയർ പാർട്ടി എന്നീ സംഘടനകളുടെ യഥാർഥ മുഖവും ക്യാമ്പയിനിനുകളിൽ ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. 1993ൽ രൂപം കൊണ്ട എൻഡിഎഫ് രാഷ്ട്രീയ ഇസ്ലാമിസമാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് സിപിഎം അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു.

പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ബോധം സമൂഹത്തിലുണ്ടാക്കിയെടുത്താണ് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം പ്രചാരണങ്ങളുടെ വസ്തുത ജനങ്ങളിലേക്ക് എത്തിക്കുകയാണ് ക്യാന്പയിനിന്റെ ലക്ഷ്യമെന്നും കെ.ടി. കുഞ്ഞിക്കണ്ണൻ പറഞ്ഞു. ജില്ലയുടെ വിവിധി ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിലായി ക്യാന്പയിനുകൾ തുടരും. കാമ്പസുകളിലും തിന്റെ അലയൊലികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP