Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്മ്യൂണിസ്റ്റുകളുടെ കൂറ്റൻ ഫ്‌ളെക്‌സ് കട്ടൗട്ടുകൾ ഓർമ്മയാകും; കോൺഗ്രസിന് പിന്നാലെ ഫ്‌ളെക്‌സ് ബോർഡുകൾ ഉപേക്ഷിക്കാൻ സിപിഎമ്മും; തീരുമാനം എടുത്തിട്ട് നാളേറെയായെന്ന് കൊടിയേരി

കമ്മ്യൂണിസ്റ്റുകളുടെ കൂറ്റൻ ഫ്‌ളെക്‌സ് കട്ടൗട്ടുകൾ ഓർമ്മയാകും; കോൺഗ്രസിന് പിന്നാലെ ഫ്‌ളെക്‌സ് ബോർഡുകൾ ഉപേക്ഷിക്കാൻ സിപിഎമ്മും; തീരുമാനം എടുത്തിട്ട് നാളേറെയായെന്ന് കൊടിയേരി

തിരുവനന്തപുരം: കോൺഗ്രസാണോ സിപിഎമ്മാണോ ആദ്യ ഫ്‌ളെക്‌സ് നിരോധിച്ചത്? കൊടിയേരി ബാലകൃഷ്ണനാണ് ഈ സംശയത്തിന് ഉത്തരം നൽകിയത്. വളരെ മുമ്പ് തന്നെ ഫ്‌ളെക്‌സ് ബോർഡുകൾ ഒഴിവാക്കാൻ സിപിഐ(എം). തീരുമാനിച്ചുവെന്നാണ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗമായ കൊടിയേരി ബാലകൃഷ്ണൻ പറയുന്നത്.

ഇതോടെ കോൺഗ്രസും സിപിഎമ്മും ഫ്‌ളെക്‌സ് ബോർഡുകൾ ഉപേക്ഷിക്കുമെന്ന് വ്യക്തമായി. കോൺഗ്രസ് ഇനിമുതൽ ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ ഗാന്ധിജയന്തി ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതു പിന്നീട് വലിയ പ്രതിഷേധങ്ങൾക്കു വഴിവച്ചിരുന്നു. എന്നാൽ ഇത്തരം വിവാദങ്ങളൊന്നും ഫ്‌ളെക്‌സ് നിരോധനത്തിൽ സിപിഎമ്മിലുണ്ടാകില്ലെന്ന് ഉറച്ച വിശ്വാസമാണ് കൊടിയേരിക്കുള്ളത്.

സിപിഎമ്മിന്റെ പാർട്ടി സമ്മേളനങ്ങളിൽ ഫ്‌ളെക്‌സ് ബോർഡുകൾ ഉപയോഗിക്കില്ലെന്നും പ്‌ളാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ മാതൃക കാട്ടണമെന്നും കോടിയേരി നിർദ്ദേശിച്ചു. ഫ്‌ളെക്സ് ബോർഡുകൾ വേണ്ടെന്ന് കഴിഞ്ഞ വർഷം കോട്ടയത്തു നടന്ന പാർട്ടി സമ്മേളനത്തിൽ തീരുമാനിച്ചത് സിപിഎമ്മാണ്.  എന്നാൽ സർക്കാർ ഇപ്പോൾ ഫ്‌ളെക്സ് ബോർഡുകൾ ഉപേക്ഷിക്കുന്നത് സാമ്പത്തിക പ്രതിസന്ധി കാരണമാണെന്നും കോടിയേരി പറയുന്നു.

ശുചിത്വ കേരളത്തിനായി സിപിഎമ്മും സജീവമായി രംഗത്ത് എത്തും. ഇതിനായുള്ള മാർഗ്ഗ രേഖയ്ക്ക് പാർട്ടി സംസ്ഥാന സമിതി അംഗീകാരം നൽകിയിരുന്നു. അതിൽ ഫ്‌ളെക്‌സ് നിരോധനമല്ല പാർട്ടി മുന്നോട്ട് വയ്ക്കുന്നത്. ഫ്‌ളെക്‌സുകൾ നിയന്ത്രിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ മാതൃകയാകാനാണ് പാർട്ടി പരിപാടികളിൽ നിന്ന് ഫ്‌ളെക്‌സ് ഒഴിവാക്കുന്നത്. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യ പ്രാപ്തിക്ക് ഫ്‌ളെക്‌സുകൾ തടസ്സമാകുമെന്ന് തന്നെയാണ് സിപിഐ(എം) വിലയിരുത്തൽ.

എന്നാൽ സംഘർഷമുണ്ടാക്കി ഫ്‌ളെക്‌സുകൾ എടുത്തുമാറ്റുകയെന്ന രീതി സ്വീകരിക്കില്ല. മറിച്ച് പാർട്ടി പരിപാടികളിൽ ഫ്‌ളെക്‌സ് ഒഴിവാക്കി മാതൃക സൃഷ്ടിക്കും. ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ഇതൊഴിവാക്കാനാകും സിപിഐ(എം). ശ്രമം. ഇതിനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളുമായും സഹകരിക്കും. തിരുവനന്തപുരത്ത് ഫ്‌ളെക്‌സ് നശിപ്പിക്കലിന് മുഖ്യമന്ത്രി നേരിട്ടെത്തിയപ്പോൾ സിപിഐ(എം). നേതാവും എംഎ‍ൽഎയുമായ ശിവൻകുട്ടിയും സജീവമായിരുന്നു.

സിപിഎമ്മിന്റെ മാലിന്യമുക്ത കേരളം പദ്ധതിയുടെ നേതൃത്വം പാർട്ടി സെക്രട്ടറി പിണറായി വിജയൻ ഏറ്റെടുക്കും. മൂന്ന് ടേം കാലാവധി പൂർത്തിയാക്കി ഈ സമ്മേളനത്തോടെ പിണറായി സെക്രട്ടറി സ്ഥാനം ഒഴിയും. അതിന് ശേഷവും മാലിന്യ മുക്ത പദ്ധതിയുടെ നേതൃത്വം പിണറായിക്ക് തന്നെയായിരിക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP