Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രകോപന നടപടികളിൽ നിന്ന് പിന്മാറാൻ ജെ പി നദ്ദ ആർഎസ്എസിനെ ഉപദേശിക്കട്ടെ; കേരളത്തിലെ ജനങ്ങൾ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ല; കേരളം തീവ്രവാദത്തിന്റെ ഹോട്‌സ്‌പോട്ടെന്ന് പറഞ്ഞ ബിജെപി ദേശീയ അദ്ധ്യക്ഷന് മറുപടിയുമായി സിപിഎം പിബി

വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രകോപന നടപടികളിൽ നിന്ന് പിന്മാറാൻ ജെ പി നദ്ദ ആർഎസ്എസിനെ ഉപദേശിക്കട്ടെ; കേരളത്തിലെ ജനങ്ങൾ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ല; കേരളം തീവ്രവാദത്തിന്റെ ഹോട്‌സ്‌പോട്ടെന്ന് പറഞ്ഞ ബിജെപി ദേശീയ അദ്ധ്യക്ഷന് മറുപടിയുമായി സിപിഎം പിബി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: സംസ്ഥാനത്ത് സാമുദായിക സമാധാനം തകർത്ത് മനഃപൂർവ്വം വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രകോപന നടപടികളിൽ നിന്ന് പിന്മാറാൻ ആർഎസ്എസിനെ ഉപദേശിക്കുകയാണ് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ചെയ്യേണ്ടതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. കേരളം തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടാണെന്ന ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പിബി.

ആർഎസ്എസും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്ഐ) നടത്തുന്ന കൊലപാതകങ്ങളിലൂടെയും പ്രതികാര കൊലപാതകങ്ങളിലൂടെയും കേരളത്തിൽ രാഷ്ട്രീയ അക്രമങ്ങൾ സ്ഥിരമാകുന്നുവെന്ന വസ്തുത മൂടിവയ്ക്കാൻ നദ്ദയുടെ വ്യാജ ആരോപണത്തിന് കഴിയില്ല. ഈ വർഷം തന്നെ ആലപ്പുഴ, പാലക്കാട് ജില്ലകളിലായി ഈ രണ്ട് സംഘടനകളിലെയും പ്രവർത്തകർ നടത്തിയ കൊലപാതകങ്ങളിലും പ്രതികാര കൊലപാതകങ്ങളിലും നാല് പേരാണ് മരിച്ചതെന്ന് പി ബി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനങ്ങൾ സാമുദായിക സൗഹാർദ്ദത്തിനും സമാധാനത്തിനും വേണ്ടിയുള്ള മാതൃകാപരമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ്. അവർ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി.

എൽഡിഎഫ് സർക്കാരിനെ അഴിമതി സർക്കാർ എന്ന് വിശേഷിപ്പിക്കുന്നത് രാഷ്ട്രീയ അന്ധത ബാധിച്ചതിനാലാണ്. ജെ പി നദ്ദയുടെ കള്ളപ്രചാരവേലകൾ കേരള ജനത പുച്ഛിച്ചു തള്ളും. സംസ്ഥാനത്തെ വികസനം തടസ്സപ്പെടുത്താനുള്ള കേന്ദ്ര നീക്കം കേരള ജനത തിരിച്ചറിയും. സംസ്ഥാനത്തിന്റെ കടത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവർ കേന്ദ്രമുണ്ടാക്കിയ കടം എത്രയെന്ന് വ്യക്തമാക്കണമെന്നും സിപിഐഎം പറഞ്ഞു.ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നടത്തിയ പ്രസ്താവന തീർത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു. കേരളം തീവ്രവാദപ്രവർത്തനങ്ങളുടെ കേന്ദ്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ പാർട്ടി നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ കണക്കുകൾ മാത്രം പരിശോധിച്ചാൽ തന്നെ അദ്ദേഹത്തിന് തന്റെ അബദ്ധം ബോധ്യപ്പെടുമെന്ന് ബൃന്ദ വ്യക്തമാക്കി.

'സമാധാനം, സാമുദായിക സൗഹാർദം, ജനങ്ങളുടെ ഐക്യം, സർക്കാരിന്റെ പ്രവർത്തനം തുടങ്ങിയവയിലെല്ലാം കേരളം ഒന്നാമതാണ്. എല്ലാ സാമൂഹിക സൂചകങ്ങളിലും കേരളം ഒന്നാമതാണ്. രാജ്യത്ത് മതവിദ്വേഷവും വർഗീയതയും വളർത്തുന്നത് ബിജെപിയും ആർഎസ്എസുമാണ്. ബിജെപി ഇതര സർക്കാരുകൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം അവർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്', ബൃന്ദാ കാരാട്ട് പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെ ബിജെപി ദേശീയ അദ്ധ്യക്ഷൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സിപിഐഎം സർക്കാർ കേരളത്തെ കടക്കെണിയിലേക്ക് നയിക്കുകയാണ്. സംസ്ഥാനത്തിന്റെ കടം ഇതിനോടകം ഇരട്ടിയായി. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയിലായി. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നുമായിരുന്നു നദ്ദയുടെ ആരോപണം.കേരളത്തിൽ നിയമവാഴ്‌ച്ചയില്ലെന്നും ബിജെപി നേതാവ് വിമർശിച്ചു. സംസ്ഥാനത്ത് അരാജകത്വമാണ്. അക്രമ സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല. ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്നു. ഇത്തരം സാഹചര്യത്തിലും രാവും പകലുമില്ലാതെ അധ്വാനിക്കുന്ന ഞങ്ങളുടെ പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയാണെന്നും ദേശീയ അദ്ധ്യക്ഷൻ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP