Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപതിരഞ്ഞെടുപ്പ് ഫലം മഴവിൽ സഖ്യത്തിന് എതിരായ ജനവിധി; തൃപ്പുണിത്തുറയിലെ ഇളമലത്തോപ്പിലെ ബിജെപി വിജയം സൂചിപ്പിക്കുന്നത് കഴിഞ്ഞ തവണത്തേക്കാൾ തുറന്ന സഖ്യം; ജയിച്ചുകയറിയത് യുഡിഎഫ് വോട്ടിന്റെ ബലത്തിൽ; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫ് മുന്നേറ്റം ആവർത്തിക്കുമെന്ന് സിപിഎം

ഉപതിരഞ്ഞെടുപ്പ് ഫലം മഴവിൽ സഖ്യത്തിന് എതിരായ ജനവിധി; തൃപ്പുണിത്തുറയിലെ ഇളമലത്തോപ്പിലെ ബിജെപി വിജയം സൂചിപ്പിക്കുന്നത് കഴിഞ്ഞ തവണത്തേക്കാൾ തുറന്ന സഖ്യം; ജയിച്ചുകയറിയത് യുഡിഎഫ് വോട്ടിന്റെ ബലത്തിൽ; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫ് മുന്നേറ്റം ആവർത്തിക്കുമെന്ന് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മഴവിൽ സഖ്യമുണ്ടാക്കി സംസ്ഥാനത്തിന്റെ വികസനത്തെ തടസപ്പെടുത്താനുള്ള യുഡിഎഫ് -ബിജെപി നീക്കത്തിനെതിരായുള്ള ജനവിധിയാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കുത്തക മണ്ഡലമായി യുഡിഎഫ് വിശേഷിപ്പിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഇത്തരമൊരു മുന്നേറ്റം ആവർത്തിക്കുമെന്ന് സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ ഇപ്പോൾ വിജയിച്ച സീറ്റുകൾ യുഡിഎഫിനും, ബിജെപിക്കും നേടാനായത് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ തുറന്ന സഖ്യം ഇവർ തമ്മിൽ ഉണ്ടാക്കിയതുകൊണ്ടാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇളമലത്തോപ്പിൽ ബിജെപി വിജയിച്ച സാഹചര്യം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. കഴിഞ്ഞ തവണ യുഡിഎഫിന് 144 വോട്ടുണ്ടായിടത്ത് ഇപ്പോൾ കിട്ടിയത് 70 വോട്ടാണ്. എൽഡിഎഫിനാവട്ടെ കഴിഞ്ഞ തവണത്തേക്കാൾ 44 വോട്ട് കൂടുതൽ ലഭിച്ചു. യുഡിഎഫ് വോട്ടിന്റെ ബലത്തിലാണ് ബിജെപിക്ക് ഈ സീറ്റ് നേടാനായതെന്ന് ഇത് വ്യക്തമാക്കുന്നെന്ന് സിപിഐഎം അറിയിച്ചു.

സിപിഎമ്മിന്റെ പ്രസ്താവന

കേരളത്തിൽ മഴവിൽ സഖ്യമുണ്ടാക്കി സംസ്ഥാനത്തിന്റെ വികസനത്തെ തടസപ്പെടുത്താനുള്ള യു ഡി എഫ് - ബിജെപി നീക്കത്തിനെതിരായുള്ള ജനവിധിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം. യു ഡി എഫിന്റെ കുത്തക മണ്ഡലമായി വിശേഷിപ്പിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഇത്തരമൊരു മുന്നേറ്റം ആവർത്തിക്കുമെന്നും സെക്രട്ടറിയേറ്റ് പറഞ്ഞു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയമാണ് എൽ ഡി എഫിന് സംസ്ഥാനത്തുണ്ടായത്. യു ഡി എഫ് - ബിജെപി കൂട്ടുകെട്ടിനെതിരെയാണ് ഇത്തരമൊരു വിജയം നേടാൻ അന്ന് കഴിഞ്ഞത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്ന 42 സീറ്റുകളിൽ 20 എണ്ണമായിരുന്നു കഴിഞ്ഞ തവണ വിജയിച്ചതെങ്കിൽ ഇത്തവണ അത് 24 ആയി വർദ്ധിക്കുകയാണ് ചെയ്തത്.

ഏഴ് വാർഡുകൾ യു ഡി എഫിൽ നിന്നും, 2 വാർഡ് ബിജെപിയിൽ നിന്നും എൽ ഡി എഫ് പിടിച്ചെടുക്കുകയാണ് ഉണ്ടായത്. ഇത് കാണിക്കുന്നത് എൽ ഡി എഫിന്റെ ജനകീയ അടിത്തറ കൂടുതൽ വിപുലപ്പെട്ടുവരുന്നു എന്നാണ്.

ഉപതെരഞ്ഞെടുപ്പിൽ ഇപ്പോൾ വിജയിച്ച സീറ്റുകൾ തന്നെ യു ഡി എഫിനും, ബിജെപിക്കും നേടാനായത് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ തുറന്ന സഖ്യം ഇവർ തമ്മിൽ ഉണ്ടാക്കിയതുകൊണ്ടാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ ഇളമലത്തോപ്പിൽ ബിജെപി വിജയിച്ച സാഹചര്യം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. കഴിഞ്ഞ തവണ യു ഡി എഫിന് 144 വോട്ടുണ്ടായിടത്ത് ഇപ്പോൾ കിട്ടിയത് 70 വോട്ടാണ്.

എൽ ഡി എഫിനാവട്ടെ കഴിഞ്ഞ തവണത്തേക്കാൾ 44 വോട്ട് കൂടുതൽ ലഭിച്ചു. യു ഡി എഫ് വോട്ടിന്റെ ബലത്തിലാണ് ബിജെപിക്ക് ഈ സീറ്റ് നേടാനായത് എന്ന് ഇത് വ്യക്തമാക്കുന്നു. സമാനമായ സ്ഥിതിവിശേഷമാണ് മറ്റ് ഇടങ്ങളിലും ഉണ്ടായിട്ടുള്ളതെന്നും പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP