Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നേര്യമംഗലത്തെ സിപിഎം വിഭാഗീയത: പാർട്ടി പ്രവർത്തകർ രാജിവച്ചില്ലെന്ന് ഏര്യ സെക്രട്ടറി; വാസ്തവവിരുദ്ധമെന്നു വിമതപക്ഷം

നേര്യമംഗലത്തെ സിപിഎം വിഭാഗീയത: പാർട്ടി പ്രവർത്തകർ രാജിവച്ചില്ലെന്ന് ഏര്യ സെക്രട്ടറി; വാസ്തവവിരുദ്ധമെന്നു വിമതപക്ഷം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നേര്യമംഗലത്ത് സി പി എം പ്രവർത്തകർ രാജിവച്ച വിഷയത്തിൽ വാദ പ്രിതിവാദങ്ങൾ ശക്തം. നേര്യമംഗലത്ത് പാർട്ടി പ്രവർത്തകർ രാജിവച്ചതായി അറിയില്ലെന്നും ഇത് സംബന്ധിച്ച് യാതൊരുരേഖകളും കവളങ്ങാട് ഏര്യകമ്മറ്റിയിൽ ലഭിച്ചിട്ടില്ലന്നുമുള്ള വെളിപ്പെടുത്തലുമായി ഏര്യാ സെക്രട്ടറി പി എൻ ബാലകഷ്ണൻ രംഗത്തെത്തി.

എന്നാൽ തങ്ങൾ ജില്ലാകമ്മറ്റിക്കാണ് രാജി സമർപ്പിച്ചതെന്നും രാജിക്കത്തിൽ ഒപ്പിട്ടവരെ പാട്ടിലാക്കാൻ നടത്തിയ നീക്കം പരാജയപ്പെട്ടതിലുള്ള നാണക്കേട് മറക്കാനാണ് ഏര്യ സെക്രട്ടറി വാസ്തവ വിരുദ്ധമായ വെളിപ്പെടത്തലുമായി രംഗത്തെത്തിയിട്ടുള്ളതെന്നുമാണ് ഈ വിഷയത്തിൽ വിമതവിഭാഗം നേതാവ് പി ടി ബെന്നിയുടെ പ്രതികരണം.

മകൾക്ക് പാർട്ടി ഭരണത്തിലുള്ള കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിൽ ജോലി നേടിയെടുക്കുന്നതിനായി ബാലകൃഷ്ണൻ നടത്തിയ നീക്കം എതിർത്തതാണ് ഇപ്പോഴത്തെ പാർട്ടി നടപടിക്ക് കാരണമെന്നും തനിക്കെതിരെ ഉയർന്നിട്ടുള്ള മറ്റ് ആരോപണങ്ങൾ ബാലകൃഷ്ണന്റെ നേതൃത്ത്വത്തിൽ കെട്ടി ചമയ്ക്കപ്പെട്ടതാണെന്നുമാണ് ബെന്നിയുടെ വിശദീകരണം.താൻ അഴിമതിക്കാരനായിരുന്നെങ്കിൽ മൂന്ന് തവണ തനിക്ക് ലോക്കൽ സെക്രട്ടറിയായാവാൻ കഴിയുമായിരുന്നില്ലന്നും സാധാരണക്കാരായ ബഹുഭൂരിപക്ഷം പ്രവർത്തർ തനിക്കൊപ്പമാണെന്നും ബെന്നി അവകാശപ്പെടുന്നു. ഇരുവിഭാഗം തമ്മിലുള്ള ശീത സമരം മറനീക്കി പുറത്തായതോടെ പാർട്ടിക്ക് നേരിട്ട ക്ഷീണം പരിഹരിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഉന്നത നേതൃത്വം.

ഇടഞ്ഞു നിൽക്കുന്ന വി എസ് വിഭാഗത്തെ ഒതുക്കാൻ നേര്യമംഗലം കേന്ദ്രീകരിച്ച് പിണറായി പക്ഷം നീക്കം ശക്തമാക്കിയതായും അറിയുന്നു. പിണറായി നയിക്കുന്ന നവകേരളമാർച്ച് ജില്ലയിൽ പ്രവേശിക്കുന്നതിന് മുമ്പ് നേര്യമംഗലത്ത് നില ശക്തമാക്കുന്നതിനാണ് ഔദ്യോഗീകപക്ഷം കരുക്കൾ നീക്കുന്നത്. .ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ഔദ്യോഗീക വിഭാഗം കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ മുരളീധരനായിരുന്നു ജാഥയുടെ ക്യാപ്റ്റൻ. തലക്കോട് ,പുത്തൻകുരിശ് ,ഊന്നുകൽ ,കവളങ്ങാട്,എന്നിവിടങ്ങ ളിലെ സ്വീകരണങ്ങൾക്കുശേഷം ജാഥ നെല്ലിമറ്റത്ത് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ വിമത വിഭാഗത്തിനെതിരെ പാർട്ടിസ്വീകരിച്ചിട്ടുള്ള അച്ചടക്കനടപടികളായിരന്നു പ്രാസംഗീകരുടെ പ്രധാന വിഷയം . കാൽനടജാഥ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും നവകേരള യാത്രയുടെ പ്രചരണാർത്ഥമാണ് ഇത് സംഘടിപ്പിച്ചതെന്നുമാണ് ഇത് സംബന്ധിച്ച് പാർട്ടി ഏര്യസെക്രട്ടറി പി എൻ ബാകൃഷ്ണന്റെ പ്രതികരണം..അടുത്ത മാസം മൂന്നിനാണ് മാർച്ച് ജില്ലയിലെത്തുന്നത് .

സംസ്ഥാന കമ്മിറ്റി നിർദ്ദേശാനുസരണം സംഘടിപ്പിച്ചതാണ് ജാഥയെന്നാണ് ഔദ്യോഗികഭാ ഷ്യമെങ്കിലും സ്വീകരണ സ്ഥലങ്ങളിലെല്ലാം വി എസ് വിഭാഗത്തിനെതിരെയുള്ള നടപടികൾ വിശദീകരിക്കാ നാണ് ഔദ്യോഗിക പക്ഷം നേതാക്കൾ കൂടുതൽ സമയവും വിനയോഗിച്ചത്. കഴിഞ്ഞ സമ്മേളന കാലത്ത് നേര്യമംഗലം ലോക്കൽ കമ്മിറ്റിയിൽ ഉടലെടുത്ത വിഭാഗീയത ലോക്കൽസെക്രട്ടറിയടക്കം പാർട്ടിക്ക് പുറത്ത് പോകേണ്ട സാഹചര്യത്തിലെത്തിയിരുന്നു.പിണറായി പക്ഷത്തിന് മുൻതൂക്കമുള്ള കവളങ്ങാട് ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ നേര്യമംഗലം ലോക്കൽകമ്മിറ്റി പിടിച്ചെടുക്കാൻ നടത്തിയ ശ്രമങ്ങളാണ് വിഭാഗീയതക്ക് ഇടയാക്കിയതെന്നാണ് വിമതവിഭാഗത്തിന്റെ ആരോപണം. എന്നാൽ വിമതവിഭാഗം നേതാക്കളുടെ അഴിമതിയും വഴിവിട്ട ബന്ധങ്ങളും തെളിവ് സഹിതം ബോദ്ധ്യപ്പെട്ട സാഹതര്യത്തിലാണ് പാർട്ടി വിമത വിഭാഗത്തിനെതിരരെ നടപടികൾസ്വീകരിച്ചതെന്നാണ് ഔദ്യോഗിക വിഭാഗം നേതാക്കളുടെ വിശദീകരണം.

2010 ലും 2015 ലും നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ലോക്കൽ സെക്രട്ടറിമാരടക്കമുള്ള വിമത വിഭാഗം നേതാക്കൾ കോൺഗ്രസ്സിലെ ചിലരുമായുണ്ടാക്കിയ അവിശുദ്ധകൂട്ട്‌കെട്ട്മൂലം പാർട്ടിസ്ഥാനാർത്ഥികൾ തോക്കുകയും കവളങ്ങാട് പഞ്ചായത്ത് ഭരണം നഷ്ടമായിയെന്നുമാണ് ഔദ്യോഗീക പക്ഷനേതാക്കളുടെപ്രധാന ആരോപണം.മാത്രമല്ല വിമതപക്ഷത്തുള്ള ചിലനേതാക്കൾ നടത്തിയ അഴിമതികൾ പരിധിവിട്ടതായിരുന്നുവെന്നും സാധാരണ പാർട്ടി പ്രവർത്തകർക്കുപോലും അറിയാവുന്ന കാര്യങ്ങളാണിതെന്നും സ്വീകരണ കേന്ദ്രങ്ങളിൽ നേതാക്കൾ വിശദീകരിച്ചു. 2 വർഷം മുൻപ് തലക്കോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസിലിട്ട് പാർട്ടി സഖാവിനെ വിമതവിഭാഗം നേതാക്കൾക്ക് അടുത്തബന്ധമുള്ള ഗുണ്ടാലി സ്റ്റിൽപെട്ടവർ മൃഗീയമായി അക്രമിച്ചപ്പോൾ അക്രമത്തിനിരയായ സഖാവിനെ കൊണ്ട് ക്ഷമ പറയി ക്കുകയാണ് വിമതപക്ഷം ചെയ്തതെന്ന് നേതാക്കൾ വിശദീകരിച്ചു.

സമ്മേളന കാലത്ത് വിഭാഗീയപ്രവർത്തനം നടത്തിയെന്നും സമ്മേളനപ്രതിനിധിയായെത്തിയ ജില്ലാസെക്രട്ടറിയേറ്റംഗം സി എൻ മോഹനനെ കയ്യേറ്റം ചെയ്തുവെന്നും ആരോപിച്ചാണ് മുൻ ലോക്കൽ സെക്രട്ടറി പി ടി ബെന്നിയെയും ലോക്കൽ കമ്മിറ്റിയംഗം സി പ്രകാശിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. ഇതിന് പുറമെ കഴിഞ്ഞ സമ്മേളനത്തിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി കെ മാത്യൂസ്, ലോക്കൽകമ്മിറ്റിയംഗവും ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ കെ പൗലോസ്,ലോക്കൽകമ്മിറ്റിയംഗം സി ആർ ദിവാകരൻ എന്നിവരെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കുകയും ചെയ്തു. പാർട്ടിയംഗങ്ങളുടെ കൂട്ടരാജിക്ക് നടപടി ഇടയാക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP