Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ് ഡി പി ഐക്ക് എല്ലാ സ്വാതന്ത്ര്യവും നൽകി സിപിഎം വെള്ളംകോരിയത് വെറുതെയായി; മുസ്‌ളീംലീഗും പോപ്പുലർ ഫ്രണ്ടുമായി വീണ്ടും രഹസ്യ ബാന്ധവം; കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും നസറുദ്ദീൻ എളമരവുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ പുറത്ത്; ചർച്ച നടന്നതു കൊണ്ടോട്ടിയിലെ ടാമറിൻഡ് ഹോട്ടലിൽ; കൂടിക്കാഴ്ചയോട് എതിർപ്പുള്ളവരാണ് വീഡിയോ പുറത്തുവിട്ടതെന്ന് സൂചനകൾ; കൊണ്ടോട്ടി ടാമറിൻഡ് ഹോട്ടലിലെ 105-ാം നമ്പർ മുറിയിൽ നടന്നത് ഇങ്ങനെ

എസ് ഡി പി ഐക്ക് എല്ലാ സ്വാതന്ത്ര്യവും നൽകി സിപിഎം വെള്ളംകോരിയത് വെറുതെയായി; മുസ്‌ളീംലീഗും പോപ്പുലർ ഫ്രണ്ടുമായി വീണ്ടും രഹസ്യ ബാന്ധവം; കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും നസറുദ്ദീൻ എളമരവുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ പുറത്ത്; ചർച്ച നടന്നതു കൊണ്ടോട്ടിയിലെ ടാമറിൻഡ് ഹോട്ടലിൽ; കൂടിക്കാഴ്ചയോട് എതിർപ്പുള്ളവരാണ് വീഡിയോ പുറത്തുവിട്ടതെന്ന് സൂചനകൾ; കൊണ്ടോട്ടി ടാമറിൻഡ് ഹോട്ടലിലെ 105-ാം നമ്പർ മുറിയിൽ നടന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ


മലപ്പുറം: പോപ്പുലർഫ്രണ്ടിന് സിപിഎം എല്ലാ സഹായവും ചെയ്തുകൊടുക്കുന്നു എന്ന ആക്ഷേപം വളരെ ശക്തമാണ്. എന്നാൽ അതെല്ലാം വോട്ടിൽ പ്രതിഫലിക്കുമെന്ന നിലയിലാണ് സിപിഎം കണക്കാക്കിയിരുന്നത്. പക്ഷേ, ഇതാ ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ തന്നെ സിപിഎമ്മിന് വലിയ തിരിച്ചടിയെന്ന നിലയിൽ പോപ്പുലർഫ്രണ്ട് വോട്ടുകൾ തേടി രണ്ട് ലീഗ് സ്ഥാനാർത്ഥികളും പോപ്പുലർഫ്രണ്ട് നേതാവ് നസറുദ്ദീൻ എളമരവുമായി ചർച്ച നടത്തിയിരിക്കുന്നു.

മലപ്പുറം കൊണ്ടോട്ടി തുറയ്ക്കലിൽ കെടിഡിസി നടത്തുന്ന ഹോട്ടൽ ടാമറിൻഡിൽ വച്ച് ലീഗിന്റെ രണ്ട് സ്ഥാനാർത്ഥികളും നസറുദ്ദീൻ എളമരവുമായി ചർച്ച നടത്തുന്ന വീഡിയോ പുറത്തുവന്നു. കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും നസിറുദ്ദീൻ എളമരവുമായി ചർച്ച നടത്തി പുറത്തേക്ക് പോകുന്ന വീഡിയോ ആണ് പുറത്തുവന്നത്. മറ്റ് നേതാക്കളേയും പ്രവർത്തകരേയും ഒഴിവാക്കി ആയിരുന്നു ചർച്ച. ഹോട്ടലിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇക്കാര്യം വലിയ ചർച്ചയായിരിക്കുകയാണ് മാധ്യമങ്ങളിൽ.

മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ എന്നിവർ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരവുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ ആണ് ചർച്ചയായിട്ടുള്ളത്. കൊണ്ടോട്ടി തുറക്കലിലെ കെടിഡിസിയുടെ ഹോട്ടൽ ടാമറിൻഡിലാണ് രാത്രി ഒരുമണിക്കൂറോളം ചർച്ച നടന്നത്.

ചർച്ചക്ക് ശേഷം ഇ ടി മുഹമ്മദ് ബഷീറും നസറുദ്ദീൻ എളമരവും പുറത്തേക്ക് പോകുന്ന വീഡിയോ ആണ് പുറത്തുവന്നത്. കൂടിക്കാഴ്ചയോട് എതിർപ്പുള്ള ഒരു വിഭാഗം പ്രവർത്തകരാണ് വീഡിയോ പുറത്തുവിട്ടത്. അതേസമയം, ഇ ടി മുഹമ്മദ് ബഷീർ ഇത്തരമൊരു കൂടിക്കാഴ്ച നടന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി.

മറ്റ് നേതാക്കളെയും പ്രവർത്തകരെയും ഒഴിവാക്കിയാണ് പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ഹോട്ടലിൽ എത്തിയതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. അതേസമയം, നസറുദ്ദീൻ എളമരം അഞ്ചുപേർക്കൊപ്പം എത്തുന്നതാണ് ദൃശ്യങ്ങളിൽ. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ആണ് നസറുദ്ദീൻ എളമരവും മറ്റ് അഞ്ചുപേരും ടാമറിൻഡ് റസ്‌റ്റോറന്റിൽ എത്തിയത്.

ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 8.15ന് ഇ ടി മുഹമ്മദ് ബഷീർ എത്തി 105-ാം നമ്പർ മുറിയെടുത്തു. അൽപ്പസമയത്തിനുശേഷം നസറുദ്ദീൻ എളമരവും സംഘവും ഈ മുറിയിലെത്തി ചർച്ച നടത്തിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. പത്തു മിനുട്ടിനുശേഷം കുഞ്ഞാലിക്കുട്ടിയും മുറിയിലെത്തി. ചർച്ചക്കുശേഷം ഒമ്പതരയോടെയാണ് എല്ലാവരും ഹോട്ടൽ വിട്ടതെന്നും സൂചനകൾ വരുന്നു.

നസറുദ്ദീൻ എളമരം മുമ്പ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയുമായിരുന്നു. ഇരു മണ്ഡലങ്ങളിലും എസ്ഡിപിഐ ദുർബല സ്ഥാനാർത്ഥികളെ നിർ ത്തി വോട്ട് മുസ്ലിംലീഗിന് മറിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് ഇത്തരമൊരു വീഡിയോ പുറത്തുവരുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് 47,000 വോട്ടും പൊന്നാനിയിൽ 26,000 വോട്ടുമാണ് ലഭിച്ചത്. പൊന്നാനിയിൽ നിലവിലെ എംപി ഇ ടി മുഹമ്മദ് ബഷീറിന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടാണിതെന്ന് ആക്ഷേപം ഉയർന്നിരുന്നു. മുൻ എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറം മണ്ഡലത്തിൽ 2016ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥി മത്സരത്തിന് നിന്നതുമില്ല.

കുഞ്ഞാലിക്കുട്ടിയുമായി എസ്ഡിപിഐ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് അന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതിരുന്നതെന്ന ആക്ഷേപവും ഉയർന്നു. ഇതിനിടെയാണ് പുതിയ ചർച്ചാ വീഡിയോ പുറത്തുവരുന്നത്.

നിലവിൽ എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട്, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റുമണ്ഡലങ്ങളിൽ പ്രഖ്യാപനം വൈകുന്നു. നാലു മണ്ഡലങ്ങളിൽക്കൂടി 16ന് പ്രഖ്യാപിക്കുമെന്നാണ് എസ്ഡിപിഐ നേതൃത്വം പറഞ്ഞിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ മത്സരിച്ച കെ സി നസീറാണ് പൊന്നാനിയിലെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP