Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാർലമെന്റിലെ ചർച്ചകളിൽ സജീവമാകാതിരുന്നത് ആരോഗ്യകാരണങ്ങളാലും ഇംഗ്ലീഷും ഹിന്ദിയും വശമില്ലാത്തതിനാലും; എംപി ഫണ്ട് വിനിയോഗത്തിലും ജനകീയാടിത്തറ വിപുലമാക്കുന്നതിലും വിജയമായി; ഇന്നസെന്റിന് ക്ലീൻ ചിറ്റ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി; പാർട്ടി സമ്മർദ്ദമേറിയതോടെ മത്സരിക്കാൻ സമ്മതം മൂളി നടനും; ചാലക്കുടിയിൽ 'അമ്മ'യുടെ മുൻ പ്രസിഡന്റിനെ ഇറക്കുന്നത് സിനിമാ ലോകത്തിന്റെ പിന്തുണ ഉറപ്പിക്കാൻ

പാർലമെന്റിലെ ചർച്ചകളിൽ സജീവമാകാതിരുന്നത് ആരോഗ്യകാരണങ്ങളാലും ഇംഗ്ലീഷും ഹിന്ദിയും വശമില്ലാത്തതിനാലും; എംപി ഫണ്ട് വിനിയോഗത്തിലും ജനകീയാടിത്തറ വിപുലമാക്കുന്നതിലും വിജയമായി; ഇന്നസെന്റിന് ക്ലീൻ ചിറ്റ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി; പാർട്ടി സമ്മർദ്ദമേറിയതോടെ മത്സരിക്കാൻ സമ്മതം മൂളി നടനും; ചാലക്കുടിയിൽ 'അമ്മ'യുടെ മുൻ പ്രസിഡന്റിനെ ഇറക്കുന്നത് സിനിമാ ലോകത്തിന്റെ പിന്തുണ ഉറപ്പിക്കാൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിറ്റിങ്ങ് എംപി ഇന്നസെന്റിനെ വീണ്ടും മൽസരിപ്പിക്കാൻ സിപിഎം തീരുമാനിച്ചതിന് പിന്നിൽ സിനിമാലോകത്തിന്റെ പിന്തുണ ഉറപ്പാക്കുകയെന്ന തന്ത്രം തന്നെ. ഇനി മൽസരിക്കാനില്ല എന്നുതീരുമാനിച്ച ഇന്നസെന്റിനെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ൻ നേരിട്ട് ഇടപെട്ടാണ് അനുനയിപ്പിച്ചത്. താരസംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റകൂടിയായ ഈ ജനപ്രിയ നടൻ സ്ഥാനാർത്ഥിയാവുന്നതോടെ, സിനിമാ താരങ്ങളുടെ പിന്തുണ പാർട്ടിക്ക് ഉണ്ടാകുമെന്നും, പല നടന്മാരും പ്രചാരണത്തിന് എത്തുന്നത് സംസ്ഥാന തലത്തിൽതന്നെ ഗുണം ചെയ്യും എന്നുമാണ് പാർട്ടി കണക്കൂകൂട്ടൽ.

ഇന്ന് നടന്ന സിപിഎം സംസ്ഥാന കമ്മറി, ചാലക്കൂടി പാർലമെന്റ് കമ്മിറ്റിയുടെ അഭിപ്രായം തള്ളിയാണ് ഇന്നസെന്റിനെ സ്ഥാനാർത്ഥിയാക്കിയത്. ഇന്നസെന്റ്‌ മൽസരിച്ച് തോറ്റാൽ ഉത്തരവാദിത്തം ഏൽക്കാനാവില്ലെന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ ആദ്യ പ്രതികരണം. തോറ്റാൽ അതിന്റെ ഉത്തരവാദിത്തം സംസ്ഥാനക്കമ്മിറ്റിക്കായിരിക്കുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. അതിനു പകരം പി.രാജീവിന്റെ പേര് ഒരാൾ മണ്ഡലം കമ്മിറ്റിയിൽ ഉന്നയിച്ചെങ്കിലും പുതിയ പേരുവേണ്ട, നിർദേശിച്ച പേരു തന്നെ ചർച്ച ചെയ്താൽ മതിയെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ കർശനമായി വിലക്കിയതോടെയാണ് ഇന്നസെന്റിന് വഴിയൊരുങ്ങിയത്.

സ്ഥാനാർത്ഥി ചർച്ചകൾ ചൂടു പിടിക്കും മുമ്പ് ആരോഗ്യകാരണങ്ങളാൽ മൽസരത്തിനുണ്ടാവില്ലെന്ന ഇന്നസെന്റിന്റെ പ്രഖ്യാപനമായിരുന്നു വാർത്ത. സിറ്റിങ് എംപി എന്ന നിലയിൽ അദ്ദേഹം തന്നെ മൽസരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും മൽസരിക്കാൻ താൽപര്യമില്ലെന്നു അദ്ദേഹം തന്നെ തുറന്നുപറഞ്ഞതോടെയാണ് പിന്നെ ആര് എന്ന ചർച്ച ഉയർന്നത്. സിപിഎം എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി. രാജീവിന്റെ പേരായിരുന്നു അന്ന് ഏറെ ചർച്ച ചെയ്തതും. എറണാകുളത്തും പി.രാജീവിന്റെ പേര് സജീവമായി ഉണ്ടായിരുന്നെങ്കിലും ചാലക്കുടിയിലും പലരും സാധ്യത പ്രവചിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കാൻ തയാറാണെന്ന് ഇന്നസെന്റ് പിന്നാലെ വ്യക്തമാക്കിയതോടെ എറണാകുളത്തോ ചാലക്കുടിയിലോ ഇന്നസെന്റ്് മൽസരിക്കുമെന്നായി. ഒടുവിൽ എറണാകുളത്ത് രാജീവെന്നും ചാലക്കുടിയിൽ ഇന്നസെന്റ് തന്നെ മൽസരിക്കണമെന്നും പാർട്ടി തന്നെ തീരുമാനിക്കുകയായിരുന്നു.

മണ്ഡലം മാറി മൽസരിക്കുന്നതിനോട് പാർട്ടിയിൽ തന്നെ പലർക്കും താൽപര്യമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ജയിച്ചാലും തോറ്റാലും ഇന്നസന്റ് സ്വന്തം മണ്ഡലത്തിൽ തന്നെ മൽസരിക്കുന്നതാകും രാഷ്ട്രീയമായി ശരി എന്നായിരുന്നു വാദം. അല്ലാത്തപക്ഷം സ്വന്തം മണ്ഡലത്തിലെ വോട്ടർമാരുടെ എതിർപ്പു ഭയന്ന് മാറിയതാണെന്ന ആരോപണം ഉയർന്നേക്കാം എന്ന വിലയിരുത്തലുമുണ്ടായി.

അതേസമയം മണ്ഡലത്തിൽ ആരോഗ്യരംഗത്തും മറ്റുമായി ഇന്നസന്റ് മികച്ച പ്രവർത്തനം കാഴ്ച വച്ചതായും പാർട്ടി വിലയിരുത്തുന്നു. എംപി എന്ന നിലയിൽ ലഭിച്ച ഫണ്ട് നല്ല നിലയിൽ ഇന്നസെന്റ് ഇവിടെ ഉപയോഗപ്പെടുത്തി. എന്നാൽ ആരോഗ്യകാരണങ്ങളാൽ പാർലമെന്റിൽ കൃത്യമായി പങ്കെടുക്കുന്നതിന് സാധിച്ചില്ലെന്നും ഇംഗ്ലീഷ് ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ വശമില്ലാത്തതിനാലാണ് കാര്യമായി ചർച്ചകളിൽ ഇടപെടാൻ കഴിഞ്ഞില്ലെന്നും പാർട്ടി വിലയിരുത്തി. പക്ഷേ തന്റെ ഫണ്ടുകൾ നന്നായി വിനിയോഗിക്കാനും ഒരു എംപി എന്ന നിലയിൽ ജനകീയാടിത്തറ ശക്തമാക്കാനും ഇന്നസെന്റിന് കഴിഞ്ഞൂവെന്നും സിപിഎം നേതാക്കൾ വ്യക്താമാക്കി.

2014ൽ തീർത്തും അപ്രതീക്ഷിതമായി 13,884 വോട്ടുകൾക്കാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി.സി.ചാക്കോയെ ഇ ഇന്നസന്റ് വീഴ്‌ത്തിയത്.തൃശൂരിന്റെ സിറ്റിങ് എംപി കൂടിയായിരുന്ന പി.സി.ചാക്കോ സ്ഥലംമാറി ചാലക്കുടിയിൽ എത്തിയതാണ് മണ്ഡലം നഷ്ടപ്പെടാൻ ഇടയാക്കിയത് എന്നായിരുന്നു കോൺഗ്രസ് നേതൃത്വം ഇതു പഠിക്കാൻ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. അതു തന്നെ തൃശൂർ മണ്ഡലത്തിലും തിരിച്ചു സംഭവിച്ചെന്നും വിലയിരുത്തലുണ്ടായി. ചാലക്കുടി എംപിയായിരുന്ന കെ.പി. ധനപാലൻ തൃശൂരിലാണ് പരാജയപ്പെട്ടത്.

യുഡിഎഫിന് കഴിഞ്ഞ തവണ നഷ്ടപ്പെട്ട ചാലക്കുടി സീറ്റു തിരിച്ചു പിടിക്കാൻ ആര് എന്ന ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണ്. എന്നാൽ പേരുകളൊന്നും ഇതുവരെയും അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. മുൻ മന്ത്രി കെ.ബാബു മുതൽ യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാനും ടി.എൻ.പ്രതാപനും കെ.പി.ധനപാലനും വരെയുള്ളവരാണ് ചാലക്കുടിക്കായി യുഡിഎഫിന്റെ പരിഗണനാ പട്ടികയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP