Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വി മുരളിധരൻ നടത്തിയത് സത്യാപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും; ബിജെപിയുടെ സഖ്യകക്ഷിയായി കോൺഗ്രസ്‌ കേരളത്തിൽ അധ:പതിച്ചിരിക്കുന്നു എന്നും സിപിഎം

വി മുരളിധരൻ നടത്തിയത് സത്യാപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും; ബിജെപിയുടെ സഖ്യകക്ഷിയായി കോൺഗ്രസ്‌ കേരളത്തിൽ അധ:പതിച്ചിരിക്കുന്നു എന്നും സിപിഎം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് മുരളീധരൻ നടത്തിയ വാർത്താസമ്മേളനം സത്യപ്രതിജ്ഞാലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വാർത്താക്കുറിപ്പിലൂടെ ആരോപിച്ചു.പ്രതിപക്ഷ നേതാവും ബിജെപി. സംസ്ഥാന അധ്യക്ഷനും കൂടിയാലോചിച്ചാണ് പല പ്രസ്താവനകളും നടത്തുന്നതെന്നും സിപിഎം ആരോപിക്കുന്നു. 

കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ ഇടപ്പെട്ട്‌ കേന്ദ്ര വിദേശ സഹമന്ത്രി വി മുരളിധരൻ നടത്തിയ പത്രസമ്മേളനം സത്യാപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവുമാണ്‌. ബിജെപി നിർദ്ദേശിക്കുന്നതു പോലെയാണ്‌ അന്വഷണ എജൻസികൾ പ്രവർത്തിക്കുക എന്നാണ്‌ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്‌. സ്വതന്ത്രമായി പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയ താൽപര്യങ്ങൾക്കായി ബിജെപി ദുരുപയോഗപ്പെടുത്തുകയാണെന്നുമുള്ള വിമർശനം ശരിവെയ്‌ക്കുന്നതാണ്‌ ഈ നടപടി. അന്വേഷണ ഘട്ടത്തിൽ മൊഴികൾ പ്രസിദ്ധപ്പെടുത്തുന്നതു പോലും നിയമവിരുദ്ധവും കുറ്റകരവുമാണെന്ന്‌ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പ്രഖ്യാപിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ പ്രതിയുടെ മൊഴിയെ പത്ര സമ്മേളനത്തിലൂടെ ആധികാരികമാക്കിയ വി മുരളീധരന്റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതും കൂടിയാണെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റ ഒരു മന്ത്രി പാർട്ടി കേന്ദ്രത്തിൽ പത്ര സമ്മേളനം നടത്തി അന്വേഷണ ഏജൻസി പോലും കണ്ടെത്താത്ത കാര്യങ്ങൾ നിഗമനങ്ങളായി പ്രഖ്യാപിച്ച നടപടി കേട്ടുകേൾവിയില്ലാത്തതാണ്‌. അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കുകയാണ്‌ കേന്ദ്ര മന്ത്രി ചെയ്‌തിട്ടുള്ളത്‌. പ്രതിപക്ഷ നേതാവ്‌ ചെന്നിത്തലയും ബിജെപി പ്രസിഡണ്ട്‌ കെ സുരേന്ദ്രനും കൂടിയാലോചിച്ചതു പോലെ നടത്തിയ പ്രസ്‌താവനകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്‌ കേന്ദ്രമന്ത്രി ചെയ്‌തത്‌. അതിന്റെ അടിസ്‌ഥാനത്തിൽ മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന പരിഹാസ്യ ആവശ്യവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്‌.

സ്വതന്ത്രമായ കേസ്‌ അന്വേഷണത്തിന്‌ വിദേശകാര്യ മന്ത്രാലയം അനുവദിക്കുന്നില്ലെന്ന്‌ വ്യക്തമാക്കുന്ന പല നടപടികളും ഇതിനു മുമ്പ്‌ ഇണ്ടായിട്ടുണ്ട്‌. സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗോജ്‌ വഴിയല്ലെന്ന തുടർച്ചയായ പ്രസ്‌താവനകൾ, കേസിലെ പ്രതിയായ ഫൈസൽ ഫരീദിനെ വിട്ടുകിട്ടാൻ നടപടി സ്വീകരിക്കാത്തത്‌, കോൺസുലേറ്റ്‌ ഉദ്യോഗസ്‌ഥരുടെ മൊഴി പോലും എടുക്കാൻ അനുവദിക്കാത്തത്‌ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ഇതിന്റെയെല്ലാം ഭാഗമായി കോടതികളിൽ അന്വേഷണ ഏജൻസികൾ തുറന്നു കാട്ടപ്പെട്ടു.

ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു തെളിവും ഹാജരാക്കാൻ എൻ ഐ എ ക്ക്‌ കഴിഞ്ഞില്ലെന്നാണ്‌ കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്‌. എഫ്‌ സി ആർ എ നിയമം ബാധകമല്ലാത്ത കേസിലാണ്‌ ലൈഫ്‌ മിഷനെതിരെ സിബിെഎ അന്വേഷണം നടത്തുന്നതെന്ന്‌ ഹൈക്കോടതിയും വ്യക്തമാക്കി. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ സങ്കുചിത രാഷ്ട്രിയ ലക്ഷ്യം മുൻനിർത്തി അന്വഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നത്‌ ഫെഡറൽ തത്വങ്ങൾക്കും ജനാധിപത്യത്തിന്നും നിയമ വ്യവസ്‌ഥക്കും നേരെയുള്ള വെല്ലുവിളിയാണ്‌ . ഈ തെറ്റായ നീക്കത്തിന്‌ ഒപ്പം നിൽക്കുന്ന കോൺഗ്രസ്‌ ബിജെപിയുടെ സഖ്യകക്ഷിയായി കേരളത്തിൽ അധ:പതിച്ചിരിക്കുന്നു. എല്ലാ പരിധിയും ലംഘിക്കുന്ന ഈ കൂട്ടുകെട്ടിനെ ചെറുത്തു തോൽപ്പിക്കേണ്ടത്‌ നിയമവാഴ്‌ച നില നിൽക്കണമെന്ന്‌ ആഗ്രഹിക്കുന്ന മുഴുവൻ പേരുടേയും ഉത്തരവാദിത്തമാണ്‌എന്നും പ്രസ്താവനയിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ഇന്നലെ വി മുരളീധരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുരളീധരന്റെ പ്രതികരണം.കേസിലെ പ്രതികളുടെ ബന്ധം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൽ ഒതുങ്ങില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രി നിലപാട് ഒരോ ദിവസവും മാറ്റുകയാണ്. ഇഡിയുടെ കണ്ടെത്തലിൽ തന്നെ കേരളത്തിലെ അധികാര കേന്ദ്രങ്ങൾ പ്രതികളെ സഹായിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്. സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനാണെന്നും സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് പറയുന്നു എന്നും വി മുരളീധരൻ ആരോപിച്ചു,

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലും പോയിട്ടുണ്ട്. സ്വർണക്കടത്ത് കേസ് കേന്ദ്രഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി അന്വേഷണം പുരോഗമിക്കുമ്പോൾ പകപോക്കലാണെന്ന് പറയുന്നു. അന്വേഷണം തന്നിലേക്ക് എത്തുമെന്നതിന്റെ ഭയമാണിതെന്നും മുരളീധരൻ പറഞ്ഞു. ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനാണ് സർക്കാർ സിബിഐക്കെതിരെ കോടതിയെ സമീപിച്ചതെന്നും മുരളീധരൻ ചോദിച്ചു.

കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി അന്വേഷണം പുരോഗമിക്കുമ്പോൾ രാഷ്ട്രീയ പകപോക്കലാണെന്നാണ് പറയുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏത് ഏജൻസി എന്ന് വ്യക്തമാക്കിയിരുന്നില്ല. അന്വേഷണം ആവശ്യപ്പെട്ടവർ തന്നെ, സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല മാത്രമേ ഉണ്ടാകൂ. സർക്കാരിൽ മറ്റൊരു വകുപ്പിന്റെ ചുമതല ഉണ്ടാകില്ല എന്നതാണ് പൊതു രീതി. എന്നാലിവിടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇലക്ടോണിക് ആൻഡ് ഐടി വകുപ്പിന്റെ ചുമതലകൂടിയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ചില ബന്ധുക്കൾ ഐടി മേഖലയിലുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP