Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202230Thursday

തിരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രം സിപിഎമ്മിന് സ്ത്രീസുരക്ഷ; ഇരയെ വേട്ടയാടുന്നത് പതിവ്; കിളിരൂർ പെൺകുട്ടിയോട് വി എസ് സർക്കാർ ചെയ്തത് മറക്കാനാവുമോ?; പീഡകർക്ക് പകരം പീഡിതരെ കൈയാമം വെച്ചതും ഇടതുസർക്കാർ; സ്ത്രീസുരക്ഷയും, തുല്യനീതിയും വാഗ്ദാനം മാത്രമാകുമ്പോൾ

തിരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രം സിപിഎമ്മിന് സ്ത്രീസുരക്ഷ; ഇരയെ വേട്ടയാടുന്നത് പതിവ്; കിളിരൂർ പെൺകുട്ടിയോട് വി എസ് സർക്കാർ ചെയ്തത് മറക്കാനാവുമോ?; പീഡകർക്ക് പകരം പീഡിതരെ കൈയാമം വെച്ചതും ഇടതുസർക്കാർ; സ്ത്രീസുരക്ഷയും, തുല്യനീതിയും വാഗ്ദാനം മാത്രമാകുമ്പോൾ

വരുൺ ചന്ദ്രൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പുകളിൽ ജയിക്കാനും, അധികാരം പിടിച്ചെടുക്കാനും ഇടതുപക്ഷം സ്ഥിരമായി ഉപയോഗിക്കുന്ന തുറുപ്പ് ചീട്ടാണ് സ്ത്രീ സുരക്ഷയും- തുല്യനീതിയും. അധികാരത്തിലേറി കഴിഞ്ഞാൽ അതിജീവിതമാരെ അവഗണിക്കുകയും അവരെ അപമാനിക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെയും അവരുടെ സർക്കാരിന്റെയും ഇതുവരെയുള്ള പാരമ്പര്യം.

ഇരയോടൊപ്പമാണെന്ന് പറയുകയും, വേട്ടക്കാരോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നതാണ് ഇതുവരെ കണ്ടിട്ടുള്ള സിപിഎം സർക്കാരുകളുടെ ചരിത്രം. നടി ആക്രമിക്കപ്പെട്ട കേസ് ഭരണസ്വാധീനത്തിൽ അട്ടിമറിക്കപ്പെട്ടുവെന്ന ആശങ്ക ഹൈക്കോടതിയെ അറിയിച്ചതിന്റെ പേരിൽ അതിജീവിതയെ മന്ത്രിമാരടക്കം സിപിഎം നേതാക്കൾ നിരനിരയായി നിന്ന് ആക്ഷേപിക്കുകയും അപമാനിക്കുകയാണ്. ഇന്നലെ വരെ അവൾക്കൊപ്പമെന്ന് പറഞ്ഞവരാണ് ഇക്കൂട്ടർ. പ്രതിരോധത്തിലായപ്പോൾ ഇരയെ അപമാനിച്ചും, പ്രതിയായ നടനെ വാഴ്‌ത്തിയും സിപിഎമ്മും അവർ നേതൃത്വം നൽകുന്ന ഭരണവും പതിവ് പാരമ്പര്യം കാത്തുസൂക്ഷിച്ചു.

2006-ലെ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയെ നയിച്ച അച്യുതാനന്ദനും സംഘവും വ്യാപകമായ തോതിൽ ഉയർത്തികൊണ്ടുവന്ന സംഭവമായിരുന്നു കിളിരൂർ പെൺവാണിഭക്കേസ്. സിനിമാ മോഹവുമായി വന്ന നാട്ടിൻപുറത്തുകാരിയായ ഒരു കൊച്ചുപെൺകുട്ടിയെ ഒട്ടേറെ നരാധമന്മാർ ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.

കൂലിപ്പണിക്കാരനായ മാതാപിതാക്കളുടെ മകളായിരുന്നു ഈ ഹതഭാഗ്യയായ പെൺകുട്ടി. ടിവി-സീരിയലുകളിൽ അഭിനയിച്ച് ഒരു മികച്ച കലാകാരിയെന്ന പേരെടുക്കാനായിരുന്നു ആ പെൺകുട്ടിയുടെ മോഹം. പെൺവാണിഭം നടത്തിയിരുന്ന ലതാനായർ എന്ന ഇടനിലക്കാരിയുടെ കൈയിൽ അകപ്പെട്ടുപോയ പെൺകുട്ടിയെ അവർ പലർക്കും കാഴ്ചവെയ്ക്കുകയും ഒടുക്കം അവൾ ഗർഭിണിയായി ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. പ്രസവത്തെ തുടർന്നുണ്ടായ ചില അസുഖങ്ങളെ തുടർന്ന് പെൺകുട്ടി മരണത്തിന് കീഴടങ്ങി. ഈ സംഭവം അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷം വലിയ പ്രചാരണത്തിന് ഉപയോഗിച്ചു. ആശുപത്രിയിലായിരുന്ന പെൺകുട്ടിയെ കാണാൻ ഒരു വിഐപി എത്തിയതോടെയാണ് ആരോഗ്യനില വഷളായതെന്നായിരുന്നു പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്റെ ആരോപണം.

പിന്നെ വിഐപി ആരെന്നുള്ളതിനെ ചൊല്ലിയായിരുന്നു കേരളം മുഴുവൻ ചർച്ച. പെൺവാണിഭക്കാരായ നരാധമന്മാരെ കൈയാമം വെച്ച് റോഡിലൂടെ നടത്തുമെന്നായിരുന്നു അച്യുതാനന്ദന്റെ വാഗ്ദാനവും, വീമ്പിളക്കലും. അകാലത്തിൽ മരിച്ചുപോയ ആ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അച്യുതാനന്ദനും സംഘവും ഒരുപാട് വാഗ്ദാനങ്ങൾ നൽകിയിരുന്നു. കുറ്റക്കാരായ പ്രതികളെ കൽതുറുങ്കിലടയ്ക്കുമെന്നായിരുന്നു അച്യുതാനന്ദൻ നേരിട്ട് നൽകിയ വാഗ്ദാനം. പെൺവാണിഭക്കാരെ ജയിലിൽ അടയ്ക്കുമെന്ന അച്യുതാനന്ദന്റെ വാക്ക് വിശ്വസിച്ച് തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിന് നൽകിയത്. അധികാരത്തിലേറിയതോടെ അച്യുതാനന്ദനും കൂട്ടരും പറഞ്ഞതെല്ലാം വിഴുങ്ങി.

കിളിരൂർ പെൺകുട്ടിയുടെ മാതാപിതാക്കൾ പലവട്ടം അച്യുതാനന്ദനെ കണ്ട് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു. 2004 മുതൽ അച്യുതാനന്ദനെ നിരന്തരം കണ്ടിരുന്ന ഈ മാതാപിതാക്കൾ അദ്ദേഹം അധികാരത്തിലേറിയശേഷം ഈ ആവശ്യം ഉന്നയിച്ച് പലവട്ടം കണ്ടെങ്കിലും പ്രതികരണങ്ങൾ നിരാശാജനകമായിരുന്നു. ഒടുക്കം, കിളിരൂർ പെൺകുട്ടിയുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ അതായത്, 2009 നവംബർ 13
-ന് പെൺകുട്ടിയുടെ മാതാപിതാക്കളായ സി.എൻ സുരേന്ദ്രകുമാറും, ഭാര്യയും, കൊച്ചുമകളും കൂടി മുഖ്യന്ത്രിയായ അച്യുതാനന്ദന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുൻപിൽ സമാധാനപരമായി സത്യഗ്രഹം ഇരുന്നു. പക്ഷേ, അച്യുതാനന്ദന്റെ പൊലീസ് സ്ത്രീപീഡകരെ കൈയാമം വെയ്ക്കുന്നതിന് പകരം ഈ പാവപ്പെട്ട മാതാപിതാക്കളെയും കുഞ്ഞിനെയും കൈയാമം വെച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ അടച്ചു.

അദ്ദേഹം അധികാരത്തിൽ നിന്നിറങ്ങുന്നത് വരെ ഈ പെൺവാണിഭക്കേസിലെ പ്രതികളെ കൈയാമം വെയ്ക്കുകയോ, അവരെ ജയിലിൽ അടയ്ക്കുകയോ, മാതൃകാപരമായ ശിക്ഷ വാങ്ങികൊടുക്കുകയോ ചെയ്തില്ല. പൂർണമായും നീതിനിഷേധിക്കപ്പെടുന്ന തരത്തിലുള്ള പെരുമാറ്റമാണ് വി എസ് സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായത്. 2010 ഡിസംബർ 27-ന് നിസഹായരായ ഈ കുടുംബം അനിശ്ചിതകാല സത്യഗ്രഹമിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.

ഒട്ടേറെ തുറന്ന കത്തുകളും, പരാതികളുമൊക്കെ നൽകിയെങ്കിലും വി എസ് അച്യുതാനന്ദൻ സർക്കാർ ആ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്ന ഒരു കാര്യവും ചെയ്തുകൊടുത്തില്ല. അതിലുപരി, അദ്ദേഹം കേരളം മുഴുവൻ പറഞ്ഞുനടന്ന വിഐപി ആരാണെന്ന് വെളിപ്പെടുത്താൻ പോലും തയ്യാറായില്ല. അതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം പരിപാടി. കേസിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യം പോലും നിരാകരിക്കപ്പെട്ടു.

കിളിരൂർ പെൺവാണിഭക്കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതികൾപ്പോലും ആഭ്യന്തര വകുപ്പിൽ നിന്നും അപ്രത്യക്ഷമായി. അദ്ദേഹം അധികാരത്തിലിരുന്ന അഞ്ച് വർഷവും കിളിരൂർ പെൺകുട്ടിക്ക് നീതി ഒരുക്കി കൊടുക്കുന്ന ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും, രേഖകളും വളരെ വിദഗ്ധമായി മറച്ചുപിടിക്കുകയോ, നശിപ്പിക്കുകയോ ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് അഞ്ച് വയസ്സു പോലും തികയാത്ത പെൺകുട്ടിയെ പൊലീസ് വാനിൽ കയറ്റികൊണ്ടുപോയത്.

കേരളീയ മനസാക്ഷിയെ ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു കത്താണ് പെൺകുട്ടിയുടെ പിതാവ് സി.എൻ സുരേന്ദ്രകുമാർ 2010 ഡിസംബർ 12-ന് മുഖ്യമന്ത്രി അച്യുതാനന്ദന് നൽകിയത്. ഒരു അച്ഛന്റെ ധർമ്മസങ്കടങ്ങൾ മുഖ്യമന്ത്രിയാണെങ്കിലും അങ്ങയ്ക്ക് മനസിലാവുമല്ലോ എന്നാണ് നിസഹായനായ ആ പിതാവ് കത്തിലൂടെ ഉന്നയിച്ചത്. പൂർണമായും നീതി നിഷേധിക്കപ്പെട്ട ആ പിതാവിന് ഒരു തരത്തിലുമുള്ള ആശ്വാസം നൽകാൻ അന്നത്തെ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പുകൾ ജയിക്കാൻ മാത്രമാണ് സ്ത്രീ സുരക്ഷയും, തുല്യനീതിയുമൊക്കെ സിപിഎമ്മും അവരുടെ ഭക്തന്മാരും ഉയർത്തുന്നത് എന്നതിന് ഇതിലേറെ എന്ത് തെളിവ് വേണം.

കിളിരൂർ പെൺകുട്ടിയുടെ പിതാവ് സി.എൻ സുരേന്ദ്ര കുമാർ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നൽകിയ കത്തിന്റെ പൂർണ രൂപം താഴെ:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP