Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുഴൽമന്ദത്ത് എംഎൽഎയെ തോൽപ്പിച്ച് ശശിവിജയം; ചെർപ്പുളശ്ശേരിയിൽ ഔദ്യോഗിക പാനലിലുണ്ടായിരുന്ന 13 പേരും തോറ്റത് കെടിഡിസി കരുത്തിൽ; പാലക്കാട്ടെ പാർട്ടി ഇനി പികെ ശശിക്ക് സ്വന്തം; പത്തനംതിട്ടയിൽ വീണാ ജോർജിനെ വിമർശിച്ചവർ പാർട്ടിക്ക് പുറത്താകും; വിളവൂർക്കലിൽ തെരുവ് യുദ്ധം; സിപിഎം ഏര്യാ സമ്മേളനം തുടരുമ്പോൾ

കുഴൽമന്ദത്ത് എംഎൽഎയെ തോൽപ്പിച്ച് ശശിവിജയം; ചെർപ്പുളശ്ശേരിയിൽ ഔദ്യോഗിക പാനലിലുണ്ടായിരുന്ന 13 പേരും തോറ്റത് കെടിഡിസി കരുത്തിൽ; പാലക്കാട്ടെ പാർട്ടി ഇനി പികെ ശശിക്ക് സ്വന്തം; പത്തനംതിട്ടയിൽ വീണാ ജോർജിനെ വിമർശിച്ചവർ പാർട്ടിക്ക് പുറത്താകും; വിളവൂർക്കലിൽ തെരുവ് യുദ്ധം; സിപിഎം ഏര്യാ സമ്മേളനം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് എല്ലാം ശശി മയമാണ്. പീഡനക്കേസിൽ കുടുക്കി പാഠം പഠിപ്പിക്കാൻ ശ്രമിച്ചവർക്കുള്ള സഖാവിന്റെ മധുര പ്രതികാരം. എതിരാളികളെ ഔദ്യോഗിക പാനലിന്റെ ഭാഗമാക്കി മത്സരിപ്പിച്ച് തോൽപ്പിക്കുന്ന കുടില തന്ത്രം. തിരുവനന്തപുരത്ത് വിളവൂർക്കിലിലാണ് പ്രശ്‌നം. പത്തനംതിട്ടിയിൽ വീണാ ജോർദും. സിപിഎം ഏര്യാ സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ താരം പികെ ശശിയാണ്.

സിപിഎം കുഴൽമന്ദം ഏരിയ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിലവിൽ കമ്മിറ്റി അംഗമായിരുന്ന കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരി പുറത്തായതിന് പിന്നിൽ ശശിയുടെ ഇടപെടലാണ്. ചെർപ്പുളശേരി ഏരിയ കമ്മിറ്റിയിലേക്കു നടന്ന വാശിയേറിയ മത്സരത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി.കെ.ശശിയെ പിന്തുണയ്ക്കുന്നവരാണു മേൽക്കൈ നേടിയത്.

കുഴൽമന്ദത്ത് ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയും സിപിഎമ്മിന്റെ പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ ദലിത് മഞ്ച് (ബിഎസ്എംഎം) കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവുമായ ശാന്തകുമാരിയുടെ പരാജയം പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തിരിവിന്റെ സൂചന കൂടിയായി. കമ്മിറ്റി അംഗങ്ങളുടെ 19 പേരടങ്ങിയ ഔദ്യോഗിക പാനലിൽ ശാന്തകുമാരിയും ഉണ്ടായിരുന്നു. പക്ഷേ തോറ്റു. സാധാരണ ഇത്തരം സമ്മേളനങ്ങൾ സിപിഎം മേൽഘടകം ഇടപെട്ട് മരവിപ്പിക്കാറുണ്ട്. എന്നാൽ കുഴൽമന്ദത്ത് ശശിയാണ് ശരിയെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്.

പാനലിനെതിരെ ആറു പേർ മത്സരിച്ചതോടെ ഔദ്യോഗിക പാനലിലെ ശാന്തകുമാരി, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷനും സിഐടിയു ഡിവിഷൻ പ്രസിഡന്റുമായ ടി.കെ.ദേവദാസ്, സിപിഎം കുഴൽമന്ദം ലോക്കൽ സെക്രട്ടറി സി.പൊന്മല എന്നിവർ തോറ്റു. ബദൽ പാനലിൽ നിന്നു മൂന്നു പേരാണു ജയിച്ചത്. സിപിഎം ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റിയിലേക്ക് പി.കെ.ശശിയെ പിന്തുണയ്ക്കുന്ന 13 പേരാണു വിജയിച്ചത്. ചെർപ്പുളശ്ശേരിയിലെ ഔദ്യോഗിക പാനലിലുണ്ടായിരുന്ന 13 പേരും തോറ്റു. നിലവിലെ ഏരിയാ സെക്രട്ടറി കെ.ബി. സുഭാഷും ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ ഇ. ചന്ദ്രബാബുവും തോറ്റവരിൽപ്പെടും. കെ. നന്ദകുമാറാണ് പുതിയ ഏരിയാ സെക്രട്ടറി.

തിരുവനന്തപുരത്ത് വിളവൂർക്കൽ പഞ്ചായത്തിൽ പെരുകാവ് ലോക്കൽ കമ്മിറ്റിക്കു കീഴിലെ കോളച്ചിറ, ഈഴക്കോട് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ഏറ്റുമുട്ടൽ നടന്നത്. ഇരു ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും അടുത്തടുത്തുള്ളതാണ്. വിളപ്പിൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് ഈഴക്കോട് കവലയിൽ യുവജന സമ്മേളനം നടക്കുന്നതിനു മുൻപാണ് വേദിക്കു മുന്നിൽ റോഡിൽ അടിപിടി നടന്നത്. ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ യുവജനസമ്മേളനം സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു. ഈ സമയം കോളച്ചിറ ബ്രാഞ്ച് സെക്രട്ടറി അനീഷിന്റെ നേതൃത്വത്തിൽ ഏതാനുംപേർ ഈഴക്കോടെത്തി ശ്രീകുമാറിനെ റോഡരികിലെ വീടിനു മുന്നിലിട്ട് മർദിക്കുകയായിരുന്നു.

പത്തനംതിട്ടയിലെ പാർട്ടിക്കുള്ളിൽ കുലംകുത്തികളുണ്ടെന്ന് സിപിഎം. ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു പറയുന്നു. അവർ അടുത്ത സമ്മേളനം കാണില്ല. പത്തനംതിട്ട ഏരിയാ സമ്മേളത്തിലാണ് ജില്ലാ സെക്രട്ടറിയുടെ വിമർശനം. മന്ത്രി വീണാ ജോർജിനെതിരേ പാർട്ടിക്കുള്ളിൽ ഉയർന്ന വിമർശനങ്ങളെ ജില്ലാ സെക്രട്ടറി പ്രതിരോധിച്ചു. വീണാ ജോർജിനെതിരായ വ്യക്തിഹത്യ 2016-ൽ തുടങ്ങിയതാണ്. 2016-ലും 2021-ലും അവരെ തോൽപ്പിക്കാൻ ചിലർ ശ്രമിച്ചു. വിശ്വാസികൾക്ക് പാർട്ടി എതിരല്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞചെയ്തതിനെ സമ്മേളനപ്രതിനിധികളിൽ ചിലർ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP