Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശൈലജയെ വെട്ടാൻ 'സാമൂഹിക സുരക്ഷാ മിഷനിലെ' കോവിഡ് ഫണ്ട്; റിയാസിനെ ചൊറിഞ്ഞ ഷംസീറിനും പണി കൊടുക്കും; പിജെ ആർമ്മിയ്‌ക്കൊപ്പം കണ്ണൂരിൽ പാർട്ടിക്ക് രണ്ട് ശത്രൂക്കൾ കൂടി; 'ഇൻസെൽട്ട് ആണ് മുരളി ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്'! നിഴൽ യുദ്ധം സിപിഎം അനുവദിക്കില്ല

ശൈലജയെ വെട്ടാൻ 'സാമൂഹിക സുരക്ഷാ മിഷനിലെ' കോവിഡ് ഫണ്ട്; റിയാസിനെ ചൊറിഞ്ഞ ഷംസീറിനും പണി കൊടുക്കും; പിജെ ആർമ്മിയ്‌ക്കൊപ്പം കണ്ണൂരിൽ പാർട്ടിക്ക് രണ്ട് ശത്രൂക്കൾ കൂടി; 'ഇൻസെൽട്ട് ആണ് മുരളി ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്'! നിഴൽ യുദ്ധം സിപിഎം അനുവദിക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കടന്നാക്രമിക്കുന്ന എഎൻ ഷംസീറിനെ സിപിഎം വെറുതെ വിടില്ല. 'ഇൻസെൽട്ട് ആണ് മുരളി ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്' എന്ന പോസ്റ്റിൽ ചർച്ച പാർട്ടിക്ക് എതിരായിട്ടും ഷംസീർ സിപിഎമ്മിന് അനുകൂലമായി പരസ്യമായി രംഗത്തു വന്നില്ല. ഇതിനെല്ലാം കാരണം കെകെ ശൈലജയുടെ നിയമസഭയിലെ പോരാട്ടമാണെന്ന് സിപിഎം വിലയിരുത്തുന്നു. അതുകൊണ്ട് ഷംസീറിനേയും ശൈലജയേയും വെട്ടിനിരത്താനാണ് പാർട്ടി തീരുമാനം.

ആരോഗ്യ കേരളത്തിന്റെ 'അമ്മ' എന്ന് വിളിപ്പേരുള്ള ശൈലജ ടീച്ചറിനെതിരെ പരാതികൾ സിപിഎം നേതൃത്വത്തിന് കിട്ടിയെന്നാണ് സൂചന. പ്രത്യക്ഷത്തിൽ ശൈലജ ടീച്ചറുടെ പേരു പറയുന്നില്ല പരാതികൾ. എങ്കിലും ലക്ഷ്യം ടീച്ചറാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സാമൂഹ്യ സുരക്ഷാമിഷനിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെപേരിൽ 4.30 കോടി ചെലവഴിച്ചതായി രേഖയുണ്ട്. എന്നാൽ, ഈ പണം എവിടെ ചെലവഴിച്ചുവെന്നതിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. സാമൂഹ്യസുരക്ഷാമിഷൻ കേന്ദ്രീകരിച്ച് കഴിഞ്ഞതവണ നടന്ന പ്രവർത്തനങ്ങളെക്കുറിച്ചാണ് പരാതിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ശൈലജയെ കുടുക്കാനുള്ള പരാതിയാണ് ഇതെന്നാണ് ലഭിക്കുന്ന സൂചന. എംഎ‍ൽഎ.മാർക്കും മന്ത്രിമാർക്കും സിപിഎം. പെരുമാറ്റച്ചട്ടം നിശ്ചയിച്ചിട്ടുണ്ടെങ്കിലും നേതാക്കൾക്കിടയിൽ നിഴൽയുദ്ധം തുടരുകയാണ്. നിയസഭയിൽ പ്രതിപക്ഷത്തിനെതിരേ രാഷ്ട്രീയ പ്രതിരോധം തീർക്കുന്നതാകണം ചോദ്യങ്ങളെന്നാണ് പാർട്ടി നിർദ്ദേശിച്ചത്. എന്നാൽ, ചോദ്യങ്ങൾ പലതും മന്ത്രിമാരെ പ്രതിരോധത്തിലാക്കുന്നതായി. ഇതിന് തുടക്കമിട്ടത് ശൈലജ ടീച്ചറാണ്. 1000 രൂപകൊടുത്താൽ തീരുന്നതല്ല, കേരളത്തിലെ കോവിഡ് വ്യാപനമുണ്ടാക്കിയ പ്രശ്‌നങ്ങളെന്നാണ് കെ.കെ. ശൈലജ സർക്കാരിനെ വിമർശിച്ചത്.

ചെറുകിട-പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ പട്ടിണിക്ക് തുല്യമായ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ശൈലജയുടെ മറ്റൊരു വിമർശനം. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നപ്പോൾ, അതേവിഷയം ശൈലജ സബ്മിഷനായും ഉന്നയിച്ചു. ഇതെല്ലാം സർക്കാരിനെ താറടിച്ചു കാട്ടാനായിരുന്നു. ഇതിന് പിന്നാലെയാണ് റിയാസും നിയമസഭയിലെ ചില പെർഫോമൻസ് നടത്തിയത്. തുടക്കത്തിൽ സ്പീക്കർ എംബി രാജേഷിനെതിരെയായിരുന്നു ഇടപെടൽ. പിന്നീട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നേരെയായി.

കരാറുകാരുടെ വക്കാലത്തുമായി എംഎ‍ൽഎ.മാർ വരേണ്ടെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പരാമർശത്തിനെതിരേ സിപിഎം. നിയസഭാകക്ഷിയോഗത്തിൽ എ.എൻ. ഷംസീർ കടുത്ത വിമർശനം നടത്തിയെന്നാണ് പുറത്തുവന്ന വാർത്ത. വാർത്ത തള്ളി റിയാസ് വിശദീകരണം നടത്തിയിട്ടുണ്ടെങ്കിലും പാർട്ടിയോ ഷംസീർ അടക്കമുള്ള എംഎ‍ൽഎ.മാരോ നിഷേധിച്ചിട്ടില്ല. മാത്രവുമല്ല, ഇതുവരെ മൗനം തുടർന്ന ഷംസീർ കഴിഞ്ഞദിവസം ഫെയ്സ് ബുക്കിൽ മുള്ളും മുനയും നിറച്ച് പോസ്റ്റുമിട്ടു.

'ഇൻസെൽട്ട് ആണ് മുരളി ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്' എന്നായിരുന്നു ഷംസീറിന്റെ പോസ്റ്റിന്റെ തലക്കെട്ട്. ഇത് പാർട്ടിയെ അപമാനിക്കലാണ്. ഇത് സോഷ്യൽ മീഡിയ സിപിഎമ്മിനെതിരെ ചർച്ചയാക്കി. കണ്ണൂരിലെ അതിശക്തനായ പി ജയരാജൻ പോലും പിജെ ആർമ്മി പരസ്യമായി തള്ളി പറഞ്ഞ് സിപിഎമ്മിനൊപ്പം ചേർന്നു നിന്നിരുന്നു. ഈ മാതൃക പോലും ഷംസീർ സ്വീകരിച്ചില്ല. പാർട്ടിക്ക് അതീതനായി എന്ന തോന്നൽ ഷംസീറിനുണ്ടെന്ന സംശയം സിപിഎം ഉയർത്തുന്നുണ്ട്.

നിയസഭാ കക്ഷി യോഗത്തിൽ ഇൻകെൽ എന്ന പൊതുമേഖലാസ്ഥാപനത്തിനെതിരേ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് മന്ത്രിക്ക് തിരുത്തേണ്ടിവന്നു. ഇത് വാർത്തയായപ്പോൾ കടകംപള്ളി വിശദീകരിച്ച് പിൻവാങ്ങുകയാണ് ചെയ്തത്. ഇതാണ് നല്ലൊരു പാർട്ടിക്കാരന്റെ മാതൃക. ഇതും ഷംസീർ പിന്തുടർന്നില്ല. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP