Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

നന്ദനത്തിലെ 'കൃഷ്ണ ലീല'യെ വെട്ടി കൃഷ്ണ ഭക്തൻ; കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് പകരം തോട്ടത്തിൽ രവീന്ദ്രൻ; തരൂരിൽ കോളടിച്ച് ജമീല; ബാലഗോപാലിനും എംബി രാജേഷിനും മത്സരിക്കാം; പിജെ ആർമിയുള്ള ജയരാജന് വിലക്കും; അരുവിക്കരയിൽ മധുവിനെ വെട്ടി സ്റ്റീഫൻ; റാന്നി ജോസ് കെ മാണിക്കും; സിപിഎം സ്ഥാനാർത്ഥികളിൽ നിറയുന്നതും പിണറായി ഇഫക്ട്

നന്ദനത്തിലെ 'കൃഷ്ണ ലീല'യെ വെട്ടി കൃഷ്ണ ഭക്തൻ; കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് പകരം തോട്ടത്തിൽ രവീന്ദ്രൻ; തരൂരിൽ കോളടിച്ച് ജമീല; ബാലഗോപാലിനും എംബി രാജേഷിനും മത്സരിക്കാം; പിജെ ആർമിയുള്ള ജയരാജന് വിലക്കും; അരുവിക്കരയിൽ മധുവിനെ വെട്ടി സ്റ്റീഫൻ; റാന്നി ജോസ് കെ മാണിക്കും; സിപിഎം സ്ഥാനാർത്ഥികളിൽ നിറയുന്നതും പിണറായി ഇഫക്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ അമരത്ത് താൻ തന്നെ തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ പി ജയരാജന് സീറ്റ് നൽകാത്തത് ഇതിന് തെളിവാണ്. പിജെ ആർമിയുടെ പിന്തുണ ഉണ്ടായിട്ടും ഈ നേതാവിനെ തഴയുകയാണ് സംസ്ഥാന നേതൃത്വം. ലോക്‌സഭയിലേക്ക് മത്സരിച്ച തോറ്റ കെ എൻ ബാലഗോപാലിനും എംബി രാജേഷിനും സീറ്റ് കൊടുക്കുമ്പോഴാണ് ജയരാജനെ തഴയുന്നത്. എംബി രാജേഷ് തൃത്താലയിലും ബാലഗോപാൽ കൊട്ടാരക്കരയിലും സ്ഥാനാർത്ഥികളാകും. എകെ ബാലന്റെ ഭാര്യ പികെ ജമീല തരൂരിലും മത്സരിക്കും. മുൻ സിപിഎം നേതാവ് കുഞ്ഞച്ചന്റെ മകളുടെ പാർട്ടി പാരമ്പര്യം കണക്കിലെടുത്താണ് തീരുമാനം.

തിരുവനന്തപുരം ജില്ലാ കമ്മറ്റി അരുവിക്കരയിലേക്ക് നിർദ്ദേശിച്ച പികെ മധുവിനും വെട്ടു വീണു. കാട്ടക്കടയിലെ പ്രധാന നേതാവ് ജി സ്റ്റീഫൻ അരുവിക്കരയിൽ സ്ഥാനാർത്ഥിയാകും. നാടാർ പിന്തുണയുള്ള നേതാവാണ് സ്റ്റീഫൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്റ്റീഫനെ സ്ഥാനാർത്ഥിയാക്കണമെന്ന് പിണറായിയോട് സഭ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് അംഗീകരിച്ചില്ല. കാട്ടക്കടയിൽ ഐബി സതീഷിന്റെ വിജയം ഉറപ്പിക്കാൻ കൂടിയാണ് സ്റ്റീഫനെ മത്സരിപ്പിക്കുന്നത്. അല്ലാത്ത പക്ഷം നാടാർ വോട്ടുകൾ കാട്ടക്കടയിൽ ചതിക്കുമെന്ന് പിണറായി കണക്കു കൂട്ടി. കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിനും സീറ്റില്ല. പ്രദീപിന് പകരം തോട്ടത്തിൽ രവീന്ദ്രൻ സ്ഥാനാർത്ഥിയാകും.

കോഴിക്കോട് നോർത്തിലേക്ക് സംവിധായകൻ രഞ്ജിത്തിനെ പരിഗണിച്ചിരുന്നു. നന്ദനം എന്ന സിനിമയിലൂടെ കൃഷ്ണ ലീല ചർച്ചയാക്കി സിനിമാക്കാരനാണ് രഞ്ജിത്ത്. ഇത്തരം ചർച്ചകൾ കാരണം രഞ്ജിത്തിനെ ഒഴിവാക്കി. പകരം ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനായ തോട്ടത്തിൽ രവീന്ദ്രനെ നിയോഗിക്കുകയാണ് സിപിഎം. കോഴിക്കോട് മുൻ മേയർ കൂടിയായ തോട്ടത്തിൽ രവീന്ദ്രന് മണ്ഡലം നിലനിർത്താനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. തൃത്താലയിൽ വിടി ബൽറാമിനെതിരെയാണ് എംബി രാജേഷ് മത്സരിക്കേണ്ടത്. കൊട്ടരക്കരയിൽ അയിഷാ പോറ്റി മാറുമ്പോൾ കെ എൻ ബാലഗോപാലും എത്തും. എൻ എസ് എസ് വോട്ട് അനുകൂലമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം.

രണ്ട് ടേം നിബന്ധന കർശനമാക്കാനാണ് സിപിഎം തീരുമാനം. ഉറച്ച സീറ്റിൽ പരീക്ഷണം വേണ്ടെന്ന അഭിപ്രായം സിപിഎം സംസ്ഥാന കമ്മറ്റിയിൽ ഉയർന്നിരുന്നു. എന്നാൽ ഇത് പിണറായി അംഗീകരിക്കാൻ കൂട്ടാക്കിയില്ല. അങ്ങനെ ജി സുധാകരനും തോമസ് ഐസക്കിനും അവസരം നഷ്ടമായി. മുഖ്യമന്ത്രിയുടെ ഇമേജ് ഉയർത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചരണമാകും നടക്കുക. ഇതിന് വേണ്ടിയാണ് പ്രമുഖരെ മാറ്റുന്നത്. ഒരു പക്ഷേ ആലപ്പുഴയിൽ തോമസ് ഐസക്കിന്റെ കാര്യത്തിൽ പുനർചിന്തനം ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ട്. സുധാകരനും മത്സരിക്കാൻ മോഹമുണ്ടെന്നതാണ് വസ്തുത.

മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസ് ബേപ്പൂരിൽ മത്സരിക്കും. അരൂരിൽ ഗായിക ദിലീമാ ജോജോ സ്ഥാനാർത്ഥിയാകും. റാന്നി സീറ്റ് കേരളാ കോൺഗ്രസ് എമ്മിനും നൽകും. ജയരാജനും രാജു എബ്രഹാമിനും സീറ്റ് നിഷേധിക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തി കാരണമെന്നാണ് സൂചന. കോട്ടയത്ത് ഏറ്റുമാനൂരിൽ വിഎൻ വാസവനാണ് സ്ഥാനാർത്ഥി. ഇവിടെ സുരേഷ് കുറുപ്പിനും ഇനി വിശ്രമകാലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP