Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ചിന്താ ജെറോമും ഫസീലയും പികെ ശ്രീമതിയും സിപിഎമ്മിന്റെ പെൺകരുത്താകാൻ സാധ്യതാ പട്ടികയിൽ; പ്രതിഭ്ക്ക് വീണ്ടും സീറ്റ് കിട്ടുന്നതിൽ അനിശ്ചിതത്വം; അയിഷാ പോറ്റിയും മത്സരിക്കാൻ ഇടയില്ല; സിപിഐ വനിതകളെ കൂടുതലായി മത്സരിപ്പിക്കും; പെൺകരുത്തിൽ ജയിക്കാൻ ഇടതുപക്ഷം

ചിന്താ ജെറോമും ഫസീലയും പികെ ശ്രീമതിയും സിപിഎമ്മിന്റെ പെൺകരുത്താകാൻ സാധ്യതാ പട്ടികയിൽ; പ്രതിഭ്ക്ക് വീണ്ടും സീറ്റ് കിട്ടുന്നതിൽ അനിശ്ചിതത്വം; അയിഷാ പോറ്റിയും മത്സരിക്കാൻ ഇടയില്ല; സിപിഐ വനിതകളെ കൂടുതലായി മത്സരിപ്പിക്കും; പെൺകരുത്തിൽ ജയിക്കാൻ ഇടതുപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൂടുതൽ സ്ത്രീകൾക്ക് മത്സരിക്കാൻ അവസരമൊരുക്കാൻ സിപിഎം. യുവജന സംഘടനാരംഗത്ത് സജീവമായുള്ള ചിന്ത ജെറോം, ഫസീല എന്നിവർക്ക് ഇത്തവണ സീറ്റ് കിട്ടാൻ സാധ്യത ഏറെയാണ്. കോൺഗ്രസും സ്ത്രീ മുഖങ്ങൾക്ക് കൂടുതൽ അവസരം നൽകും. ബിജെപിയിലും കൂടുതൽ സീറ്റ് വനിതകൾക്കായി മാറ്റി വയ്ക്കും.

എട്ട് വനിതാകളാണ് കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജയിച്ചത്. എല്ലാവരും ഇടതുപക്ഷക്കാർ. അരൂർ ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ ജയിച്ചപ്പോഴാണ് ആ കുറവുപരിഹരിക്കാൻ യു.ഡി.എഫിനായത്. അതിന് മുമ്പത്തെ തവണയും യുഡിഎഫിന് സ്ത്രീകളെ അധികമായി വിജയിപ്പിക്കാനായില്ല. കോൺഗ്രസിൽ നിന്ന് ജയിച്ചത് പികെ ജയലക്ഷ്മി മാത്രമായിരുന്നു. അവർ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായതും ചരിത്രം.

കഴിഞ്ഞതവണ 17 വനിതകൾ ഇടതുപക്ഷത്തുനിന്ന് പോരിനിറങ്ങിയപ്പോൾ, എട്ടുപേർ ജയിച്ചുകയറി. ഇത്തവണ കൂടുതൽ പേർ മത്സരിക്കും. 12 വനിതകളാണ് കഴിഞ്ഞതവണ സിപിഎമ്മിനുവേണ്ടി മത്സരിച്ചത്. ഇതിൽ, കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ, യു. പ്രതിഭ, വീണാ ജോർജ്, അയിഷ പോറ്റി എന്നിവർ ജയിച്ചു. കുറ്റ്യാടിയിൽ കെ.കെ. ലതികയ്ക്ക് അപ്രതീക്ഷിത പരാജയം നേരിട്ടു. ഇതിൽ പ്രതിഭയ്ക്കും അയിഷാ പോറ്റിക്കും സീറ്റ് കിട്ടുമോ എന്ന് ഉറപ്പില്ല.

രണ്ടുതവണ മത്സരിച്ചവരെ മാറ്റിനിർത്താമെന്ന നിബന്ധന സിപിഎം. കൈക്കൊണ്ടാൽ വീണയും പ്രതിഭയും യോഗ്യത നേടും. എന്നാൽ കായംകുളത്തെ സിപിഎം പ്രാദേശിക നേതൃത്വം പ്രതിഭയ്ക്ക് എതിരാണ്. കെ.കെ. ശൈലജ, മേഴ്സിക്കുട്ടിയമ്മ എന്നിവർക്ക് വീണ്ടും അവസരം നൽകിയേക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി.കെ. ശ്രീമതിയെ നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.

കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും കണ്ണൂരിൽനിന്ന് മത്സരിക്കാനുള്ള സാധ്യത കുറവാണ്. ശൈലജ മണ്ഡലം മാറിയാലും മത്സരത്തിൽനിന്ന് മാറാനിടയില്ല. നാലു വനിതകളെ മത്സരിപ്പിച്ച് മൂന്നുപേരെയും സിപിഐ കഴിഞ്ഞ തവണ ജയിപ്പിച്ചെടുത്തു. ഇ.എസ്. ബിജിമോൾ, ഗീതാ ഗോപി, സി.കെ. ആശ എന്നിവരാണ് നിലവിലെ എംഎ‍ൽഎമാർ. ഇതിൽ സി.കെ. ആശയ്ക്കുമാത്രമാണ് വീണ്ടും സാധ്യതയുള്ളത്.

മഹിളാസംഘം നേതാക്കളായ ചിഞ്ചുറാണി, പി. വസന്തം, വനിതാകമ്മിഷൻ അംഗമായ എം.എസ്. താര എന്നിവരാണ് സാധ്യതാപട്ടികയിലുള്ള പുതുമുഖങ്ങൾ. ഇടുക്കിയിലെ ഒരു വനിതാനേതാവിനെ ബിജിമോൾക്ക് പകരമിറക്കാനും സാധ്യതയുണ്ട്. ജനതാദൾ(എസ്) ആണ് കഴിഞ്ഞതവണ വനിതയെ മത്സരത്തിനിറക്കിയ ഇടതുമുന്നണിയിലെ മറ്റൊരു ഘടകകക്ഷി. എന്നാൽ കോവളത്ത് മത്സരിച്ച ജമീല പ്രകാശം പരാജയപ്പെട്ടു. ഇത്തവണയും ജമീല പാർട്ടിക്കുവേണ്ടി കോവളത്ത് മത്സരത്തിനിറങ്ങുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP