Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയറെ സിപിഎം കൈവിടില്ല; സിപിഎം ജില്ലാ സെക്രട്ടറിയുടെ കടുത്ത വിമർശനമെല്ലാം വെറുതേയാകും; ഡെപ്യൂട്ടി മേയറുടെ ഉറച്ച പിന്തുണയും സമുദായ സമവാക്യങ്ങളും ഡോ. ബീന ഫിലിപ്പിന് തുണയാകും; നേതാക്കളുടെ അധികാരക്കളികളിൽ തൽപ്പരയല്ലാത്തതും ബീനക്ക് അനുകൂലം

ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയറെ സിപിഎം കൈവിടില്ല; സിപിഎം ജില്ലാ സെക്രട്ടറിയുടെ കടുത്ത വിമർശനമെല്ലാം വെറുതേയാകും; ഡെപ്യൂട്ടി മേയറുടെ ഉറച്ച പിന്തുണയും സമുദായ സമവാക്യങ്ങളും ഡോ. ബീന ഫിലിപ്പിന് തുണയാകും; നേതാക്കളുടെ അധികാരക്കളികളിൽ തൽപ്പരയല്ലാത്തതും ബീനക്ക് അനുകൂലം

എം എ എ റഹ്മാൻ

കോഴിക്കോട്: ആർ എസ് എസിന്റെ കീഴിലുള്ള ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തിൽ കഥയറിയാതെ പ്രസംഗിക്കാൻ പോയ മേയർ ഡോ. ബിന ഫിലിപ്പിനെതിരേ സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ആഞ്ഞടിച്ചപ്പോൾ എല്ലാവരും കരുതിയിരുന്നു മേയറുടെ ചീട്ടുകീറുമെന്ന്. കോഴിക്കോട്ടെ മാധ്യമപ്രവർത്തകരും കോർപറേഷനിലെ ഭരണ പ്രതിപക്ഷ മുന്നണിയിലെ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരും അത് ഏറെക്കുറെ ഉറപ്പാണെന്നു ധരിച്ചുവശായി. ഭരണപക്ഷത്തെ മുതിർന്ന ചില നേതാക്കളും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരും മേയർ കുപ്പായം തങ്ങളിലേക്കു എത്തുമെന്നും വെറുതേ വ്യാമോഹിച്ചു.

കെട്ടിട നമ്പർ വിഷയവും ആവിത്തോട്ടിലെ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റിനെതിരായ പ്രക്ഷോഭവുമെല്ലാം കത്തിജ്വലിച്ചു നിൽക്കുന്ന സാഹചര്യത്തിൽ മേയറെ മാറ്റി വീണ്ടും പുതിയൊരു പുലിവാൽകൂടി പിടിക്കേണ്ടതില്ലെന്ന പക്വമായ ഒരു തീരുമാനത്തിലാണ് സി പി എം ജില്ലാ കമ്മിറ്റി. ഇക്കാര്യം കോർപറേഷൻ കൗൺസിലിലെ തങ്ങളുടെ കൗൺസിലർമാരുടെ യോഗത്തിലും ചർച്ച ചെയ്തെന്നുമാണ് അറിയുന്നത്. പാർട്ടിയെയും മുന്നണിയെയും സംബന്ധിച്ചിടത്തോളം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമെല്ലാം ആവശ്യത്തിലധികം ആരോപണങ്ങളും അതുമായി ബന്ധപ്പെട്ട തലവേദകളും ഒഴിഞ്ഞിട്ടൊരു നേരമില്ലാത്ത അവസ്ഥയാണ്.

കോഴിക്കോടിന് ഇത്തവണ വനിതാ മേയർ വേണമെന്ന ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ചും സി പി എം നേതൃത്വത്തിന്റെ തീരുമാനമായിരുന്നു പലപേരുകളും ചർച്ചയായപ്പോൾ ഒടുവിൽ ജയശ്രീയിലും ബീനയിലും എത്തിയത്. തുടക്കത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയിലെ തിളക്കമുള്ള വനിതകളിൽ ഒരാളായിരുന്ന ഡോ. എസ് ജയശ്രീയുടെ പേരായിരുന്നു മേയർ സ്ഥാനത്തേക്ക് ഉയർന്നുകേട്ടത്. എന്നാൽ അവസാന നിമിഷം എങ്ങനെയോ പന്ത് ബീന ഫിലിപ്പിലിപ്പിന്റെ കോർട്ടിലേക്ക എത്തുകയായിരുന്നു.

ജയശ്രീയെയും ബീനയെയും പരിഗണിച്ചിരുന്ന അവസാന ഘട്ടത്തിലും ചില കോൺഗ്രസ് ബന്ധങ്ങൾ അവർക്കുണ്ടെന്ന രീതിയിലുള്ള ശക്തമായ പ്രചാരണം വന്നതോടെ ബീനയിൽനിന്ന് മാറി മേയർ സ്ഥാനം ജയശ്രീയിലേക്കു തന്നെ എത്തുമെന്നും ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിപ്ലവ പാർട്ടിയാണെങ്കിലും സാമുദായിക സമവാക്യങ്ങളായിരുന്നു ബീനക്കു നറുക്കുവീഴാൻ തുണയായത്.

കാലങ്ങളായി അഴിമതിയുടെ കൂത്തരങ്ങായ കോഴിക്കോട് കോർപറേഷനിൽ കെട്ടിട നമ്പർ ഉൾപ്പെടെ ആവശ്യമായവക്കായി എത്തുന്ന വൻകിടക്കാരെ വഴിവിട്ടു സഹായിക്കുന്ന കാര്യത്തിൽ ഇടതിനും വലതിനുമെല്ലാം ഒരേ നിലപാടാണ്. ഒരിക്കലും പ്രത്യക്ഷത്തിൽ ചില തമ്മിൽ തല്ലും വഴക്കുമെല്ലാം കാണാറുണ്ടെങ്കിലും എല്ലാവരും അഴിമതിയുടെ കാര്യത്തിൽ ഉദ്യോഗസ്ഥരോടൊപ്പം ഒന്നിച്ചു കഴിയുന്നതാണ് കാണാറ്. മേയറായി ബീന ഫിലിപ്പ് എത്തിയപ്പോഴും റിമോർട്ട് കൺട്രോൾ ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദിന്റെ കൈകളിലാണെന്ന ശക്തമായ ആരോപണം പുതിയ ഭരണ സമിതി അധികാരമേറിയത് മുതൽ കേൾക്കുന്നതാണ്.

ഏത് വിഷയത്തിലും മേയർ പറഞ്ഞതിന്റെ തുടർച്ചയായി സംസാരിക്കാറും പാർട്ടിയുടെ നയങ്ങളുടെ കാവലാളായി പ്രത്യക്ഷപ്പെടാറുമെല്ലാം മുസഫർ അഹമ്മദ് തന്നെയായിരുന്നു. മേയറെന്ന നിലയിൽ ബീന ഫിലിപ്പ് കൗൺസിൽ യോഗത്തിൽ അധ്യക്ഷസ്ഥാനം അലങ്കരിക്കുകമാത്രമാണെന്നും നയപരമായ കാര്യങ്ങളും അഴിമതിയും കൊള്ളയുമെല്ലാം നയിക്കുന്നത് മറ്റു ചിലരാണെന്നും കോർപറേഷനകത്തും പുറത്തും സംസാരമുണ്ട്. ബീന ഫിലിപ്പിനെ മാറ്റിയാൽ അതുപോലെ തങ്ങളുടെ താൽപര്യങ്ങളിലൊന്നും ഇടപെടാത്ത ഒരാളെ കണ്ടെത്തുക ദുഷ്‌കരമാവുമെന്നതും മാറി ചി്ന്തിക്കുന്നതിൽനിന്ന് സി പി എം നേതൃത്വത്തെ പിന്തിരിപ്പിച്ചെന്നാണ് വിലയിരുത്തൽ.

പല വിഷയങ്ങളിലും പാർട്ടി നയങ്ങൾക്കും പരിപാടികൾക്കും വിരുദ്ധമായ പല പ്രസ്താവനകളും മേയറിൽനിന്ന് പല്േപ്പാഴും ഉണ്ടായിട്ടുണ്ട്. കെട്ടിട നമ്പർ വിവാദത്തിൽ കോർപറേഷൻ ഓഫിസ് കേന്ദ്രീകരിച്ച് വലിയൊരു മാഫിയതന്നെ പ്രവർത്തിക്കുന്നുണ്ടെന്നു തന്റെ ശുദ്ധഗതിക്ക് മേയർ പ്രതികരിച്ചത് സി പി എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. എന്തായാലും മേയറുടെ സമയം നല്ലതായതിനാൽ എല്ലാ പുകിലും തൽക്കാലം ശമിച്ചെന്നു കരുതാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP