Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

സിപിഎമ്മിൽ മന്ത്രിസ്ഥാനം ഉറപ്പായത് ശൈലജക്കും ഗോവിന്ദനും രാധാകൃഷ്ണനും രാജീവിനും ബാലഗോപാലും മാത്രം; ബാക്കി ആറ് സിപിഎം മന്ത്രിമാരാകാൻ നറുക്കിലുള്ളത് പത്ത് എംഎൽഎമാർ; ടി പി രാമകൃഷ്ണനെയും മണിയെയും ജലീലിനെയും ഒഴിവാക്കിയേക്കും; രണ്ടാം വനിതാ മന്ത്രിയായി വീണയോ ബിന്ദുവോ

സിപിഎമ്മിൽ മന്ത്രിസ്ഥാനം ഉറപ്പായത് ശൈലജക്കും ഗോവിന്ദനും രാധാകൃഷ്ണനും രാജീവിനും ബാലഗോപാലും മാത്രം; ബാക്കി ആറ് സിപിഎം മന്ത്രിമാരാകാൻ നറുക്കിലുള്ളത് പത്ത് എംഎൽഎമാർ; ടി പി രാമകൃഷ്ണനെയും മണിയെയും ജലീലിനെയും ഒഴിവാക്കിയേക്കും; രണ്ടാം വനിതാ മന്ത്രിയായി വീണയോ ബിന്ദുവോ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി മന്ത്രിസഭ ഈമാസം 20ാം തീയ്യതി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ആരൊക്കെ മന്ത്രിസ്ഥാനത്ത് ഉണ്ടാകുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതകൾ വന്നിട്ടില്ല. പുതുമുഖങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള മന്ത്രിസഭയാകും ഇക്കുറി ഉണ്ടാകുക എന്നതാണ് പുറത്തുവരുന്ന വിവരങ്ങൽ. സിപിഎമ്മിന്റെ 12 മന്ത്രിമാരിൽ പകുതിയെങ്കിലും പുതുമുഖങ്ങളെ അണിനിരത്താനാണ് നീക്കം നടക്കുന്നത്. വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ അടക്കം ഉദ്ദേശിച്ചുകൊണ്ടാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

ഉയർന്ന തലത്തിലുള്ള അനൗപചാരിക കൂടിയാലോചനകൾ മാത്രമാണ് ഇക്കാര്യത്തിൽ ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തന്നെയായിരിക്കും നിർണായകം. മുഖ്യമന്ത്രിയുടെ മനസ്സിൽ ആരൊക്കെയാണുള്ളത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കോടിയേരി ബാലകൃഷ്ണനാണ് ചർച്ചയിൽ പങ്കെടുക്കുന്ന മറ്റൊരു പ്രധാന വ്യക്തിത്വം. ഇരുവരും ചേർന്നാകും അന്തിമ തീരുമാനം കൈക്കൊല്‌ളുക.

മുഖ്യമന്ത്രിയെ കൂടാതെ നിലവിലെ മന്ത്രിമാരിൽ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കെ.കെ.ശൈലജ തുടരാനാണ് എല്ലാ സാധ്യതയും. ഇതോടൊപ്പ എം വി ഗോവിന്ദനും കെ രാധാകൃഷ്ണനും പി രജീവും കെ എൻ ബാലഗോപാലും മന്ത്രിസ്ഥാനത്തുണ്ടാകും എന്നത് ഉറപ്പാണ്. അതിന് അപ്പുറത്തേക്ക് ആരൊക്കെ മന്ത്രിസഭയിൽ ഉണ്ടാകും എന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അതേസമയം സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാർ എം.എം.മണി, ടി.പി.രാമകൃഷ്ണൻ എന്നിവർ ഇത്തവണ ഒഴിവാക്കപ്പെടുമെന്ന സൂചനകളാണു ലഭിക്കുന്നത്.

ാർട്ടിയുടെ ബാക്കി ആറു മന്ത്രിസ്ഥാനത്തേക്ക് പത്തോളം പേർ സജീവ പരിഗണനയിലുണ്ട്. വി.എൻ.വാസവൻ, വി.ശിവൻകുട്ടി, സജി ചെറിയാൻ, എം.ബി.രാജേഷ്, സി.എച്ച്.കുഞ്ഞമ്പു, പി. നന്ദകുമാർ എന്നിവർക്കു മുൻതൂക്കം ലഭിക്കും. രണ്ടാംതവണ എംഎൽഎ ആയ വീണാ ജോർജ്, ജില്ലാകമ്മിറ്റി അംഗങ്ങളും ആദ്യമായി എംഎൽഎ ആകുന്നവരുമായ ആർ.ബിന്ദു, കാനത്തിൽ ജമീല എന്നിവരാണ് വനിതകളുടെ കൂട്ടത്തിൽ പരിഗണിക്കുന്നത്. സിപിഐക്ക് വനിതാ മന്ത്രി ഉണ്ടോ എന്നതും കണക്കിലെടുക്കും. കാനത്തിൽ ജമീല മന്ത്രിയായാൽ മുസ്ലിം വനിത കേരളത്തിൽ മന്ത്രിയാകുന്ന ആദ്യസംഭവമാകും.

ഇടതു സ്വതന്ത്രനായി നാലാം തവണ ജയിച്ച പി.ടി.എ. റഹീമിന് ഇത്തവണ അവസരം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കെ.ടി.ജലീലിനെ മന്ത്രിസ്ഥാനത്തേക്കാൾ സ്പീക്കർ പദത്തിലേക്കാണു പരിഗണിക്കുന്നത്. ഒപ്പം, ആദ്യ വനിതാ സ്പീക്കർ എന്ന ആശയം പാർട്ടിയുടെ ഉയർന്ന തലത്തിലുണ്ട്. ജലീൽ മന്ത്രിസഭയിലില്ലെങ്കിൽ എ.സി.മൊയ്തീനെക്കൂടി ഒഴിവാക്കണോ എന്നതും ചർച്ച ചെയ്‌തേ തീരുമാനിക്കൂ.

അതേസമയം രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഐയ്ക്ക് ഇക്കുറി നാല് മന്ത്രിസ്ഥാനമാകും ഉണ്ടാകുക. അതേസമയം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നിലനിർത്തും. ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുനൽകും. ഒറ്റ എംഎൽഎ മാത്രമുള്ള കക്ഷികളുമായി മറ്റന്നാൾ സിപിഎം ഉഭയകക്ഷി ചർച്ച നടത്തും. എകെജി സെന്ററിൽ നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും ഐഎൻഎല്ലിലെ അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം പങ്കിട്ടേക്കും. രണ്ടര വർഷം വീതം ഇരുകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനുള്ള ചർച്ചകളാണ് തീരുമാനം. അന്റണി രാജുവിന് അഞ്ച് വർഷവും മന്ത്രി സ്ഥാനം നൽകി ഐഎൻഎല്ലിന് ചീഫ് വിപ്പ് സ്ഥാനം നൽകാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

കഴിഞ്ഞ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്ന കെബി ഗണേശ് കുമാറും ഇത്തവണ മന്ത്രിയാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ മന്ത്രിസ്ഥാനം ലഭിച്ച കോൺഗ്രസ് എസ് പ്രതിനിധി കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രിയാകാൻ ഇടയില്ല. രണ്ട് മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയുടെ പാർട്ടിക്ക് ഒരുമന്ത്രി സ്ഥാനം നൽകാനേ സാധ്യതയുള്ളു. മെയ്‌ 20നാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ. ഇതിനുള്ള ഒരുക്കങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP