Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202201Saturday

ആർഎസ്എസ് പരിപാടിയിൽ വിളക്കു കൊളുത്തിയതിന് പത്മലോചനന്റെ മേയർ പദവി തെറിച്ചു; ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തു ശ്രീകൃഷ്ണ ചിത്രത്തിൽ മാല ചാർത്തിയതിന് പടിക്ക് പുറത്താകുമോ? നടപടി വേണമെന്ന് ആവശ്യം ഉയരുമ്പേഴും സഭാ ബന്ധമുള്ള മേയറെ കൈവിടാൻ മടിച്ച് സിപിഎം; വിവാദങ്ങൾക്കിടെ ക്വിറ്റ് ഇന്ത്യ വാർഷികാചരണത്തിൽ പങ്കെടുക്കാതെ മേയർ

ആർഎസ്എസ് പരിപാടിയിൽ വിളക്കു കൊളുത്തിയതിന് പത്മലോചനന്റെ മേയർ പദവി തെറിച്ചു; ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തു ശ്രീകൃഷ്ണ ചിത്രത്തിൽ മാല ചാർത്തിയതിന് പടിക്ക് പുറത്താകുമോ? നടപടി വേണമെന്ന് ആവശ്യം ഉയരുമ്പേഴും സഭാ ബന്ധമുള്ള മേയറെ കൈവിടാൻ മടിച്ച് സിപിഎം; വിവാദങ്ങൾക്കിടെ ക്വിറ്റ് ഇന്ത്യ വാർഷികാചരണത്തിൽ പങ്കെടുക്കാതെ മേയർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിന് കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ സിപിഎം കൈവിടുമോ? മേയറുടെ നിലപാടിനെ അപ്രസക്തമാക്കി കടുത്ത മറുപടിയാണ് വിഷയത്തിൽ സിപിഎം ജില്ലാ നേതൃത്വം നല്കിയത്. മറ്റുള്ളവരെ പോലെ പാർട്ടിയുടെ അടിത്തട്ടിൽ പണിയെടുത്തു വന്ന വ്യക്തിയല്ല ബീന ഫിലിപ്പ്. ഇവർ നടക്കാവ് സ്‌കൂളിലെ അദ്ധ്യാപികയെന്ന നിലയിൽ പേരെടുത്ത വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്തുകയാണ് പാർട്ടി ചെയ്തത്. അതാണ് അവരെ മേയർ പദവിയിലേക്ക് എത്തിച്ചതും. ഈ സാഹചര്യത്തിൽ ബീന ഫിലിപ്പിനെതിരെ എന്തു നടപടി സ്വീകരിക്കും എന്ന് കണ്ടു തന്നെ അറിയണം.

സംഘപരിവാർ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയർക്കെതിരെ നടപടിക്ക് സിപിഎം ഒരുങ്ങുമ്പോവും അവരെ മേയർ പദവിയിൽ നിന്നും നീക്കുമോ എന്നാണ് അറിയേണ്ടത്. നടപടിയെടുക്കാൻ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകിയിട്ുടണ്ട്. മേയറുടെ നടപടി ശരിയായില്ലെന്നും പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണെന്നും ജില്ലാ സെക്രട്ടറിയേറ്റും വിലയിരുത്തി. കേരളത്തിലെ ശിശുപരിപാലനം ശരിയല്ലെന്നും ഉത്തരേന്ത്യക്കാർ മികച്ചതെന്നും മേയർ ബീനാ ഫിലിപ്പ് ബാലഗോകുലം വേദിയിൽ പ്രസംഗിച്ചിരുന്നു. വിഷയം വിവാദമായപ്പോൾ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയതായി മേയർ പ്രതികരിച്ചു.

സഭാ ബന്ധമുള്ള വ്യക്തി കൂടിയാണ് ബീന ഫിലിപ്പ്. അതുകൊണ്ട് തന്നെ അവരെ എളുപ്പം കൈവിടാൻ സിപിഎമ്മിന് മടിയാണ്. സിപിഎമ്മിന്റെ മുൻകാല നടപടികൾ പരിശോധിച്ചാൽ ബീന ഫിലിപ്പിനു കോഴിക്കോട് മേയർ പദവി നഷ്ടപ്പെട്ടെന്നു വരാം. 2010ൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനാണു മുതിർന്ന നേതാവ് എൻ.പത്മലോചനന്റെ കൊല്ലം മേയർ പദവി തെറിച്ചത്. പിന്നീട് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ആർഎസ്എസ് നേതൃസമ്മേളന സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്യാൻ പോയതാണു മുൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പത്മലോചനനു വിനയായത്. അന്ന് മേയറുടെ രാജി സംസ്ഥാനനേതൃത്വം ചോദിച്ചു വാങ്ങുകയായിരുന്നു. പാർട്ടി നെറ്റി ചുളിച്ചപ്പോൾ, ഇപ്പോൾ ബീന ഫിലിപ്പ് നടത്തിയ അതേ ന്യായീകരണമാണു പത്മലോചനനിൽ നിന്നും ഉണ്ടായത് മേയർ എന്ന നിലയിലാണു പങ്കെടുത്തതെന്നും അതിനു പാർട്ടി അനുമതി ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും.

ബീന ഫിലിപ്പ് ശ്രീകൃഷ്ണ ചിത്രത്തിൽ തുളസീ മാല ചാർത്തിയപ്പോൾ പത്മലോചനൻ വിളക്കു കൊളുത്തി. ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കാൻ നേതാക്കൾക്കു സിപിഎം അനുവാദം നൽകാറില്ല. അതറിയാവുന്ന അനുഭവ സമ്പത്തുള്ള നേതാവായിരുന്നു പത്മലോചനൻ. എന്നാൽ ബ്രാഞ്ച് അംഗം മാത്രമായ ബീന ഫിലിപ്പിനു പാർട്ടി രീതികളുടെ കാര്യത്തിൽ പരിചയക്കുറവുണ്ട്. കോഴിക്കോട്ടെ കമ്മിറ്റി അതു പരിഗണിച്ചാൽ കർശന നടപടി ഒഴിവായേക്കാം. കോഴിക്കോട് പോലൊരു നഗരസഭയിൽ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് മേയറുടെ പ്രവർത്തി ഉണ്ടാക്കിയത്.

കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ വാർത്താകുറിപ്പിലെ കാർക്കശ്യം ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വർഷങ്ങൾക്കു മുൻപ് ഒരു ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തെ സിപിഎം വേട്ടയാടുന്നതിനിടെയാണ് സ്വന്തം മേയർ അതിനു തുനിഞ്ഞത്. അക്കാര്യം ചോദിച്ച് പ്രതിപക്ഷ നേതാവും സിപിഎമ്മിനെ വെട്ടിലാക്കി. പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ദേശീയ തലത്തിൽ രണ്ടാഴ്ചത്തെ ഭരണഘടനാ സംരക്ഷണ പരിപാടികൾ കേരളത്തിലാകെ സിപിഎം നടത്തിവരികയാണ്. ആർഎസ്എസിനെയും ബിജെപിയെയും ഉന്നമിട്ടാണ് ഈ പ്രചാരണം തന്നെ. മേയറുടെ സാന്നിധ്യം ആർഎസ്എസ് അവരുടെ ബദൽ പ്രചാരണങ്ങൾക്ക് ഉപയോഗിക്കുമെന്നു സിപിഎം വിചാരിക്കുന്നു.

അതേസമയം തന്നെ പൂർണ്ണമായു തള്ളിപ്പറഞ്ഞ സിപിഎം നടപടി ബീന ഫിലിപ്പിനെയും വെട്ടിലാക്കുന്നുണ്ട്. പാർട്ടിയുടെ ഇംഗിതത്തിന് അവർ വീണ്ടും നിന്നു കൊടുക്കുമോ എന്നാണ് അറിയേണ്ടത്. ഇതിനിടെ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വർഷികാചരണ പരിപാടിയിൽ നിന്നും ബീന ഫിലിപ്പ് വിട്ടു നിന്നിരുന്നു. സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് വിവാദത്തിലായതിന്റെ പശ്ചാത്തലത്തിലാണ് മേയറുടെ വിട്ടുനിൽക്കലെന്നാണ് സൂചന. മേയർക്ക് പകരം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പി ആർ ഡിയും മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.പരിപാടിയിൽ മെയർ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതുമായിരുന്നു.

എന്നാൽ മേയർ മാറി നിന്നതല്ലെന്നും മറ്റൊരു അടിയന്തര മീറ്റിങ്ങിലാണെന്നുമാണ് തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചത്. പങ്കെടുക്കാനാകില്ലെന്ന് തന്നേയും പിആർഡി ഡെപ്യൂട്ടി ഡയറക്ടറേയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മേയറുടെ നടപടി തെറ്റായിപ്പോയെന്നും പാർട്ടി സമീപനത്തിനും നിലപാടിനും വിരുദ്ധമായ കാര്യമാണ് മേയറുടേതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. മേയറെ തള്ളി സിപിഎം ജില്ലാ നേതൃത്വവും നേരത്തെ രംഗത്ത് എത്തിയിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റും മേയറെ തള്ളിപ്പറയുകയും കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇനിയെന്താകുമെന്നാണ് ആകാംഷ.

കോഴിക്കോട് സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതും ഉദ്ഘാടന പ്രസംഗത്തിൽ നടത്തിയ പരാമർശവുമാണ് വിവാദമായത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമാണ് ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സിപിഎം മേയറുടെ പരാമർശം. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്‌നേഹിക്കണം. കേരളീയർ കുട്ടികളെ സ്‌നേഹിക്കുന്നതിൽ സ്വാർത്ഥരാണെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെടുന്നു.

അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തതെന്നാണ് പരിപാടിയിൽ പങ്കെടുത്തതും അതിൽ നടത്തിയ പരാമർശവും വിവാദമായതോടെ മേയർ പ്രതികരിച്ചത്. പരിപാടിക്ക് പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മേയർ, ബാലഗോകുലം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. വിവാദമുണ്ടായതിൽ ഏറെ ദുഃഖമുണ്ടെന്നും മേയർ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP