Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിയിലെ സൈബർ സഖാവിന് പണി കിട്ടിയത് വസ്തു ഇടപാടിലെ പരാതിയുമായി എത്തിയപ്പോൾ പൊലീസ് സ്‌റ്റേഷനിൽ അതിക്രമം കാണിച്ചതിന്; മെഡിക്കൽ കോളേജിലെ മർദ്ദന കേസിൽ ഡിഫിക്കാരെയും പഴുതില്ലാതെ പൂട്ടി; മുഖം നോക്കാതെ നടപടി എടുത്തപ്പോൾ പൊലീസിനോട് കട്ടക്കലിപ്പിൽ പാർട്ടി; ഇതിലും ഭേദം തിരുവഞ്ചൂർ പൊലീസായിരുന്നുവെന്ന് സൈബർ സഖാക്കളും!

കൊച്ചിയിലെ സൈബർ സഖാവിന് പണി കിട്ടിയത് വസ്തു ഇടപാടിലെ പരാതിയുമായി എത്തിയപ്പോൾ പൊലീസ് സ്‌റ്റേഷനിൽ അതിക്രമം കാണിച്ചതിന്; മെഡിക്കൽ കോളേജിലെ മർദ്ദന കേസിൽ ഡിഫിക്കാരെയും പഴുതില്ലാതെ പൂട്ടി; മുഖം നോക്കാതെ നടപടി എടുത്തപ്പോൾ പൊലീസിനോട് കട്ടക്കലിപ്പിൽ പാർട്ടി; ഇതിലും ഭേദം തിരുവഞ്ചൂർ പൊലീസായിരുന്നുവെന്ന് സൈബർ സഖാക്കളും!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ സിപിഎമ്മിനുള്ളിൽ നിന്നും മുന്നണിയിൽ നിന്നും വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിട്ട് കാലം കുറച്ചായി. ഭരിക്കുന്നത് സിപിഎം ആണെങ്കിലും പൊലീസ് സ്‌റ്റേഷനുകളിൽ 'ഭരിക്കാൻ' സഖാക്കൾക്ക് അവസരം കിട്ടുന്നില്ലെന്നതാ് ഇതിലെ പ്രധാന ആക്ഷേപം. താന്തോന്നിത്തരം കാണിച്ചു പൊലീസ് സ്‌റ്റേഷനിൽ കയറി അഭ്യാസം കാണിക്കാൻ അവസരം ലഭിക്കുല്ലെന്നത്താണ് ഇവരുടെ പ്രധാന പ്രശ്‌നം. പാർട്ടി നേതാക്കൾക്കെതിരെ തെളിവുകൾ അടക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുമ്പോൾ കട്ടക്കലിപ്പിലാണ് പാർട്ടിയും. അടുത്തിടെ ഉണ്ടായ രണ്ട് സംഭവങ്ങൾ സിപിഎം സഖാക്കൾക്ക് പൊലീസിനോടുള്ള കലിപ്പു കൂടാനും കാരണമാക്കിയിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാർക്കെതിരായ നടപടിയാണ് കോഴിക്കോട്ടെ പാർട്ടിയെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ പൊലീസിന്റെ മെല്ലെപ്പോക്കാണ് ആദ്യം വലിയ രീതിയിൽ വിമർശിക്കപ്പെട്ടത്. അതേസമയം ഈ കേസിൽ ദൃശ്യങ്ങൾ അടക്കം പ്രതികൾക്ക് എതിരായിരുന്നു. ഈ സംഭവത്തിൽ പൊലീസ് കർശനമായ നടപടി സ്വീകരിച്ചതാണ് സഖാക്കളുടെ വിമർശനങ്ങൾക്ക് ഇടയാക്കിയത്. കൊച്ചിയിൽ വസ്തുഇടപാടുമായി ബന്ധപ്പെട്ട് സൈബർ പോരാളി പി കെ സുരേഷ് കുമാർ പിടിയിലായതാണ് സൈബർ ഇടത്തെ പൊലീസ് വിമർശനത്തിന്റെ മറ്റൊരു കാരണം. തിരുവഞ്ചൂരിന്റെ പൊലീസായിരുന്നു ഭേദം എന്ന് വരെ എത്തിനിൽക്കുകയാണ് സൈബർ സഖാക്കളുടെ രോഷം.

പരാതിയുടെ പുരോഗതി തിരിക്കി സ്റ്റേഷനിലെത്തിയ സൈബർ പോരാളിയായ ഇടത് പ്രവർത്തകനെ പൊലീസ് കള്ളക്കേസിൽ ഉൾപ്പെടുത്തി ജയിലിലടച്ചെന്ന് സൈബർ സഖാക്കൾ ഉന്നയിക്കുന്ന ആരോപണം. എറണാകുളം സ്വദേശിയായ പി കെ സുരേഷ് കുമാറിനെയാണ് പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നത് അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് ചേർത്ത് ജയിലിലടച്ചത്. സുരേഷിനെതിരായ പൊലീസ് നടപടിയിൽ ഇടത് അനുകൂല സൈബർ ഇടങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഭൂമി കച്ചവടത്തിനായി സുരേഷ് ഒരാൾക്ക് 1 ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. എന്നാൽ പണം വാങ്ങിയ ആൾ ഭൂമി മറ്റൊരാൾക്ക് മറിച്ച് കൊടുത്തു. സംഭവത്തിൽ ആലുവ റൂറൽ എസ്‌പിക്ക് നൽകിയ പരാതിയുടെ തുടർനടപടി എന്തായെന്നറിയാൻ ആലുവ ഡിവൈഎസ്‌പി ഓഫീസിലെത്തിയ സുരേഷിനെ പൊലീസ് അകാരണമായി മദ്ദിച്ച് ജയിലിലടച്ചെന്നാണ് ആരോപണം. എന്നാൽ പരാതി അന്വേഷിച്ച് ആലുവ ഡിവൈഎസ്‌പി ഓഫീസിലെത്തിയ സുരേഷ് സ്റ്റേഷൻ റൈറ്ററോഡ് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് നിലത്തിട്ട് ചവിട്ടിയെന്നും ഇതേ തുടന്നാണ് ഇയാൾക്കെതിരെ കേസെടുത്തതതെന്നുമാണ് പൊലീസിന്റെ ന്യായീകരണം. എന്തായാലും പൊലീസിന്റെ കൃത്യനിർവ്വഹം തടസ്സപ്പെടുത്തുക, ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ കൈയേറ്റം ചെയ്യുക അടക്കമുള്ള ഗുരുതര വകുപ്പുകൾ ചേർത്താണ് സുരേഷ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നു.

എന്നാൽ പൊലീസിന്റേത് കള്ളക്കഥയാണെന്നാണ് അഭിഭാഷക പറയുന്നത്. ഒരു ഡിവൈഎസ്‌പി ഓഫീസിൽ ഒരു ഉദ്യോഗസ്ഥനെ കുഴുത്തിന് കുത്തിപ്പിടിച്ചെന്നും നിലത്തിട്ട് ചവിട്ടി എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് അഭിഭാഷക വ്യക്തമാക്കുന്നത്. കള്ളകേസ് എടുക്കാൻ പൊലീസ് സ്വീകരിക്കുന്ന മാർഗമാണ് ഒദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നതെന്നും അഭിഭാഷകന പറയുന്നു. പൊലീസ് അതിക്രമത്തിൽ പലപ്പോഴും സർക്കാറിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ നിരന്തരം ലേഖനമെഴുതാറുള്ള വ്യക്തിയാണ് സുരേഷ് കുമാർ. സുരേഷിനെതിരായ പൊലീസ് നടപടിയിൽ ഇടത് സൈബർ ഇടങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.

യുഡിഎഫ് ഭരണത്തിൽ ഇതിനേക്കാൾ പരിഗണന സൈബർ സഖാക്കൾക്ക് കിട്ടുമെന്നാണ് പ്രതികരണം. കസ്റ്റഡിയിൽ മർദ്ദനമേറ്റ സുരേഷിന് ചികിത്സ ഉറപ്പാക്കിയശേഷം കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. സുരേഷിന്റെ ജാമ്യാപേക്ഷ നാളെ ആലുവ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ഈ രണ്ടും സംഭവങ്ങളിലുമാണ് സഖാക്കളുടെ രോഷം. മുഖ്യമന്ത്രിക്ക് കീഴിലെ പൊലീസിനെതിരെ സിപിഎം ജില്ലാ നേതൃത്വവും സൈബർ സംഘങ്ങളും നടത്തുന്നത് സമാനതകളില്ലാത്ത വിമർശനമാണ് ഇതോടെ ഉയരുന്നത്. മെഡിക്കൽ കോളേജിലെ കേസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറിക്ക് പിന്തുണയുമായി എംവി ഗോവിന്ദൻ കൂടി രംഗത്തെത്തിയതോടെ പൊലീസ് വിമർശനം സംസ്ഥാന നേതൃത്വവും ശരി വയ്ക്കുകയാണ്.

പിണറായിക്ക് കീഴിലെ പൊലീസിനെതിരെ പാർട്ടി വിമർശനം ഇതാദ്യമായിട്ടല്ല. സിപിഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന പാർട്ടി സമ്മേളനങ്ങളിലെല്ലാം ആഭ്യന്തര വകുപ്പും പൊലീസ് സേനയും വിമർശന മുനയിലായിരുന്നു. ഇപ്പോൾ തുടരുന്ന സിപിഐ ജില്ലാ സമ്മേളനങ്ങളിലും പൊലീസിനെതിരെയുള്ളത് കടുത്ത വിമർശനമാണ്. സർക്കാരിന്റെ മുഖം മിനുക്കാൻ സിപിഎം നേതൃത്വം ഇടപെട്ട് ശ്രമം തുടങ്ങിയതിനെ പിന്നാലെയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി അടക്കം പരസ്യമായി പൊലീസിനെതിരെ രംഗത്ത് വരുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാർക്കെതിരായ നടപടിയാണ് കോഴിക്കോട്ടെ പാർട്ടിയെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ പൊലീസിന്റെ മെല്ലെപ്പോക്കാണ് ആദ്യം വലിയ രീതിയിൽ വിമർശിക്കപ്പെട്ടത്. ഇടത് നയത്തിനെതിരാണ് പൊലീസ് പ്രവര്ത്തനമെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ലെന്നാണ് സിപിഎം സംസ്ഥാനെ സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. പാർട്ടിക്കാർ ഉൾപ്പെട്ട കേസിൽ ഇടപെട്ടില്ലെങ്കിൽ പ്രതിപക്ഷ വിമർശനം, ഇടപെട്ടാൽ പാർട്ടി വിമർശനം എന്ന സ്ഥിതി വന്നതോടെ പൊലീസ് സേനക്ക് അകത്തും ആശയക്കുഴപ്പമാണ്.

പൊലീസിനെതിരായ സിപിഎം നിലപാട് എതിരാളികളും നന്നായി ആയുധമാക്കുന്നുണ്ട്. പൊലീസിനെ നിയന്ത്രിക്കുന്നത് പാർട്ടി തന്നെയാണെന്നും. നിയന്ത്രണം പോകുമ്പോളാണ് നേതാക്കളുടെ പരസ്യവിമർശനവുമെന്നാണ് കുറ്റപ്പെടുത്തൽ. ഇതിലം ഭേദം ടി പിയുടെ വധക്കേസിലെ പ്രതികളെ പിടികൂടിയ തിരുവഞ്ചൂരിന്റെ കാലത്തെ പൊലീസ് ആണെന്ന വിധത്തിലാണ് ഉയരുന്ന വിമർശനങ്ങൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP