Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രായം കൂടുംതോറും വിപ്ലവ വീര്യവും കൂടും! ഭാരവാഹികളുടെ പ്രായപരിധി കുറയ്ക്കുമ്പോഴും നാരായണ പിള്ളയ്ക്ക് അത് ബാധകമല്ല; 94ാം വയസിൽ നാരായണപിള്ള വീണ്ടും എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറി; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി

പ്രായം കൂടുംതോറും വിപ്ലവ വീര്യവും കൂടും! ഭാരവാഹികളുടെ പ്രായപരിധി കുറയ്ക്കുമ്പോഴും നാരായണ പിള്ളയ്ക്ക് അത് ബാധകമല്ല; 94ാം വയസിൽ നാരായണപിള്ള വീണ്ടും എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറി; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

മാന്നാർ: പ്രായം കൂടും തോറും വിപ്ലവ വീര്യവും കൂടും..! എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നാരാണയ പിള്ള സഖാവിനെ കുറിച്ച് മറ്റു സഖാക്കൾക്ക് പറയാനുള്ളത് ഇതാണ്. സിപിഎം നേതൃത്വത്തിൽ ഇരിക്കാനുള്ള പ്രായപരിധി കുറച്ചു കൊണ്ടു വരുമ്പോഴും ഈ മാനദണ്ഡമൊന്നും മാന്നാറിലെ ഈ സഖാവിന് ബാധകമില്ല. പ്രായു കുറഞ്ഞവരും ഒരേ സ്വരത്തിൽ പറയുന്നത് 'എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറിയായി നാരായണപിള്ള മതി' എന്നാണ്. ഇതോടെ ഈ മുതിർന്ന സഖാവിന് മുന്നിൽ പ്രായവും തവണ വ്യവസ്ഥയും വഴിമാറി.

94 വയസാണ് നാരായണ പിള്ളയെന്ന സഖാവിന്. ഇതോടെ സിപിഎമ്മിന്റെ ഏറ്റവും പ്രായമേറിയ ബ്രാഞ്ച് സെക്രട്ടറിയായി മാറി അദ്ദേഹം. കൂടുതൽ കാലം ബ്രാഞ്ച് സെക്രട്ടറിയാകുന്ന വ്യക്തിയെന്ന നേട്ടം കൂടി നാരായണപിള്ളയ്ക്കു സ്വന്തം. 'പാർട്ടിയുടെ നിയമം അനുസരിച്ച് പ്രായമല്ല, പ്രവർത്തിക്കാനുള്ള ആരോഗ്യമാണ് പദവിക്ക് പരിഗണിക്കുക. ബ്രാഞ്ച് അംഗങ്ങൾ ഏകകണ്ഠമായി അദ്ദേഹത്തെ തീരുമാനിച്ചതുകൊണ്ട് സെക്രട്ടറി സ്ഥാനത്ത് തുടർച്ചയായി 3 തവണ എന്ന വ്യവസ്ഥയിലും ഇളവു നൽകുന്നു' ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.

സർക്കാർ ജോലിയിൽനിന്നു വിരമിച്ച 1983 മുതൽ 2005 വരെ തുടർച്ചയായി എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നാരായണപിള്ള താൽക്കാലികമായി സ്ഥാനത്തുനിന്നു മാറിയെങ്കിലും രണ്ടു സമ്മേളനകാലം കഴിഞ്ഞപ്പോൾ 2010ൽ അദ്ദേഹത്തെ വീണ്ടും ആ പദവി തേടിയെത്തി. ബ്രാഞ്ച് സെക്രട്ടറി സ്ഥാനം മാത്രമല്ല, പ്രവർത്തിച്ച എല്ലാ സ്ഥാനങ്ങളിലും ദീർഘകാല സേവനത്തിന്റെ റെക്കോർഡ് നാരായണപിള്ളയ്ക്കുണ്ട്. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നിരസിച്ച് 32 വർഷം ബുധനൂർ പഞ്ചായത്തിൽ ഹെഡ് ക്ലാർക്കായി ജോലി ചെയ്തു. പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് 10 വർഷം പ്രവർത്തിച്ചു.

ഈമാസം 15 മുതലാണ് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയത്. സംസ്ഥാനങ്ങളിലെല്ലാം പുരോഗമിച്ചു കൊണ്ടിരിക്കയാണ്. എറണാകുളത്താണു സംസ്ഥാന സമ്മേളനം, തീയതി നിശ്ചയിച്ചിട്ടില്ല. ഏപ്രിൽ ആദ്യപാതിയിൽ പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കും. പാർട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനം കൂടിയാണ് കേരളം. ഇത് അഞ്ചാം തവണയാണ് കേരളം പാർട്ടി കോൺഗ്രസിന് ആതിഥ്യം വഹിക്കുന്നത്. 1956ൽ നാലാം പാർട്ടി കോൺഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറിൽ എട്ടാം പാർട്ടി കോൺഗ്രസ് കൊച്ചിയിലും 1988 ഡിസംബർ 27 മുതൽ 1989 ജനുവരി ഒന്നുവരെ 13-ാം കോൺഗ്രസ് തിരുവനന്തപുരത്തും ചേർന്നു. 2012 ഏപ്രിലിൽ 20-ാം പാർട്ടി കോൺഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP