Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വി എസ് തന്നെ ഇടതുമുന്നണിയെ നയിക്കണമെന്ന് സിപിഐ ദേശീയ നേതൃത്വവും; പക്ഷേ മുഖ്യമന്ത്രി ഇന്നയാളാവണമെന്ന് നിർബന്ധം പിടക്കില്ലെന്ന് സുധാകർ റെഡ്ഡി; ഇടതുപാർട്ടികൾക്ക് ജനബന്ധം നഷ്ടമായെന്നും സിപിഐ ജനറൽ സെക്രട്ടറി

വി എസ് തന്നെ ഇടതുമുന്നണിയെ നയിക്കണമെന്ന് സിപിഐ ദേശീയ നേതൃത്വവും; പക്ഷേ മുഖ്യമന്ത്രി ഇന്നയാളാവണമെന്ന് നിർബന്ധം പിടക്കില്ലെന്ന് സുധാകർ റെഡ്ഡി; ഇടതുപാർട്ടികൾക്ക് ജനബന്ധം നഷ്ടമായെന്നും സിപിഐ ജനറൽ സെക്രട്ടറി

കെ വി നിരഞ്ജൻ

കോഴിക്കോട്: ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ എൽഡിഎഫിനെ നിയമസഭാ തെരഞ്ഞെടുപ്പിലും നയിക്കേണ്ടത് വി എസ് അച്യുതാനന്ദനാണെന്ന് പറഞ്ഞതിന് സിപിഐ നേതാവ് സി ദിവാകരൻ പിടിച്ച പൊല്ലാപ്പ് ഓർമ്മയില്ലേ. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, പിബി അംഗം പിണറായി വിജയനും മാത്രമല്ല, സ്വന്തം നേതാവ് കാനം രാജേന്ദ്രൻ വരെ ദിവാകരനു നേരെ വാളെടുത്തു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാനം രാജേന്ദ്രനും വി എസ് തന്നെ നയിക്കണം എന്ന ആഗ്രഹം തുറന്നു പറഞിരുന്നു. ഇതിനെതിരെ പ്രതികരിച്ച സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 'തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണ്ണയിക്കാനുള്ള അവകാശമെങ്കിലും ഘടകകക്ഷികൾ സിപിഎമ്മിന് നൽകണം' എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ സിപിഐ ദേശീയ നേതൃത്വത്തിനും ഇതേ നിലപാടാണെന്ന് കഴിഞ്ഞ ദിവസം പാർട്ടി ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയും വ്യക്തമാക്കി.

കേരളത്തിൽ വി എസ് തന്നെയായിരിക്കും എൽഡിഎഫിനെ നയിക്കുകയെന്ന് സുധാകർ റെഡ്ഡി ന്യൂഡൽഹിയിൽ പാർട്ടിയുടെ 90ാം വാർഷികത്തോടനുബന്ധിച്ച് മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കവേ പറഞ്ഞു. ' മുഖ്യമന്ത്രി ആരാകണമെന്നത് തീരുമാനിക്കുന്ന ഘട്ടത്തിൽ സിപിഐ അഭിപ്രായം മുന്നണിയിൽ പറയും. ഇന്നയാളത്തെന്നെ വേണമെന്ന് ആജ്ഞാപിക്കുക സിപിഐയുടെ ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐ ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾക്ക് ജനബന്ധം നഷ്ടപ്പെട്ടുവെന്നും ഇന്ത്യൻ സാഹചര്യത്തിൽ ജാതിയുടെ രാഷ്ട്രീയം വേണ്ടവിധം മനസ്സിലാക്കാൻ ഇടതുനേതൃത്വത്തിന് സാധിച്ചില്ലെന്നകാര്യവും സുധാകർ റെഡ്ഡി തുറന്നു പറഞ്ഞു. വെള്ളാപ്പള്ളിയുടെ പുതിയ ജാതി പാർട്ടി, ജാതിക്കെതിരെ ജീവിതകാലം മുഴുവൻ സമരംചെയ്ത ശ്രീനാരായണ ഗുരുവിനോടുള്ള അവഹേളനമാണ്.
ജാതി തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് വിശ്വസിച്ച് കമ്യൂണിസ്റ്റുകാർ തുടക്കംമുതൽ അതിനായി ശ്രമിച്ചവരാണ്. കടുത്ത വിവേചനങ്ങൾക്ക് ഇരയാകുന്ന ജാതി വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റടെുത്ത് പ്രാദേശിക പാർട്ടികൾ രംഗത്തുവന്നു. ജാതി പാർട്ടികളായി മാറിയ അവർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മാത്രമല്ല, കോൺഗ്രസ് പോലുള്ള ദേശീയ പാർട്ടികളുടെയും അടിത്തറയിളക്കി. അതേസമയം, ആളുകളെ ആകർഷിക്കാനുള്ള ജനബന്ധം നേടിയെടുക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല.

ഇടതുപക്ഷത്തെ ഭിന്നതകളാണ് പാർട്ടിയെ ദുർബലപ്പെടുത്തിയ മറ്റൊരു ഘടകം. സിപിഐയും സിപിഎമ്മും ഭിന്നിച്ച സാഹചര്യം ഇപ്പോഴില്ല. അതുകൊണ്ടുതന്നെ എന്തിന് രണ്ടു പാർട്ടികളായി തുടരുന്നുവെന്ന ചോദ്യം പ്രസക്തമാണ്. ലയനം നടക്കുമെന്നുതന്നെയാണ് പ്രതീക്ഷ. എപ്പോഴെന്ന് പറയാനാകില്ല. അതിന് രൂപരേഖ തയാറാക്കാനുമാകില്ല. കൂട്ടായ പ്രവർത്തനത്തിലൂടെ ലയനം അനിവാര്യമായ തിരിച്ചറിവിലേക്ക് എല്ലാവരും എത്തിച്ചരേുമെന്നാണ് പ്രതീക്ഷ. സിപിഐക്കും സിപിഎമ്മിനുമിടയിൽ ആശയപരമായും നയപരമായും കാര്യമായ വ്യത്യാസം ഇപ്പോഴില്ല. സുധാകർ റെഡ്ഡി ചൂണ്ടിക്കാട്ടി.

കമ്യൂണിസ്റ്റ് പാർട്ടി അണികൾക്ക് മതവിശ്വാസം വിലക്കിയിട്ടില്ല. മാർക്‌സ് പോലും അത് ചെയ്തിട്ടില്ല. കേഡറുകൾ മാറിനിൽക്കുന്നത് പാർട്ടി വിലക്കിയതുകൊണ്ടല്ല. മതവിശ്വാസം വ്യക്തിപരമായ കാര്യമായാണ് പാർട്ടി കാണുന്നത്. ഭൂരിപക്ഷ വർഗീയത കത്തിച്ച് സംഘ്പരിവാർ നാടിനെ വലിയ വിപത്തിലേക്കാണ് കൊണ്ടുപോകുന്നത്.

എണ്ണത്തിൽ മുസ്ലിം ജനസംഖ്യ കൂടുന്നുവെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. സെൻസസ് കണക്ക് പരിശോധിച്ചാൽ അത് തിരിച്ചറിയാം. രാജ്യത്തെ മൊത്തം മുസ്ലിംകളുടെ എണ്ണത്തേക്കാൾ കൂടുതലാണ് കഴിഞ്ഞ 10 വർഷംകൊണ്ട് ഇന്ത്യയിൽ വർധിച്ച ഹിന്ദു ജനസംഖ്യ. വിദ്യാർത്ഥിയുവജന സമൂഹത്തിലാണ് പാർട്ടിയുടെ ഭാവി. അവരിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനാണ് 90ാം വാർഷികത്തിൽ പാർട്ടി തീരുമാനമെന്നും സുധാകർ റെഡ്ഡി പറഞ്ഞു. ബിനോയ് വിശ്വവും അദ്ദഹേത്തോടൊപ്പമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP