Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയദേവനെ മണ്ഡലത്തിൽ കാണാനില്ലെന്ന് മെസേജ് ഫോർവേർഡ് ചെയ്തത് കെപിയുടെ അടുപ്പക്കാർ; എംപിയുടെ കുടുംബ ഗ്രൂപ്പിൽ പോസ്റ്റ് എത്തിയപ്പോൾ കളിമാറി; സ്‌ക്രീൻ ഷോട്ട് കാനത്തിന് നൽകി രാജേന്ദ്രൻ വെട്ടിയത് ജയദേവൻ തന്നെ; സിറ്റിങ് എംപിക്ക് സിപിഎം ശത്രുതയും സീറ്റ് നഷ്ടമാക്കി; സീറ്റ് വേണ്ടെന്ന് മന്ത്രി സുനിൽകുമാർ നിലപാട് എടുത്തപ്പോൾ നറുക്ക് വീണത് രാജാജിക്കും; സിറ്റിങ് സീറ്റിൽ ഇടതുപക്ഷത്തിന് വെല്ലുവിളിയിയായി സിപിഐയിലെ ഗ്രൂപ്പിസം; ജയമുറപ്പിക്കാൻ സമാവായ ശ്രമവുമായി കാനം

ജയദേവനെ മണ്ഡലത്തിൽ കാണാനില്ലെന്ന് മെസേജ് ഫോർവേർഡ് ചെയ്തത് കെപിയുടെ അടുപ്പക്കാർ; എംപിയുടെ കുടുംബ ഗ്രൂപ്പിൽ പോസ്റ്റ് എത്തിയപ്പോൾ കളിമാറി; സ്‌ക്രീൻ ഷോട്ട് കാനത്തിന് നൽകി രാജേന്ദ്രൻ വെട്ടിയത് ജയദേവൻ തന്നെ; സിറ്റിങ് എംപിക്ക് സിപിഎം ശത്രുതയും സീറ്റ് നഷ്ടമാക്കി; സീറ്റ് വേണ്ടെന്ന് മന്ത്രി സുനിൽകുമാർ നിലപാട് എടുത്തപ്പോൾ നറുക്ക് വീണത് രാജാജിക്കും; സിറ്റിങ് സീറ്റിൽ ഇടതുപക്ഷത്തിന് വെല്ലുവിളിയിയായി സിപിഐയിലെ ഗ്രൂപ്പിസം; ജയമുറപ്പിക്കാൻ സമാവായ ശ്രമവുമായി കാനം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സിപിഐ സ്ഥാനാർത്ഥിയായതോടെ രാജാജി മാത്യു തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചരണം തുടങ്ങി. അപ്പോഴും സിപിഐയിൽ എന്തുകൊണ്ട് ജയദേവൻ മാറിയെന്നതിന് ഉത്തരമില്ല. രണ്ട് തവണ മത്സരിച്ചതുകൊണ്ട് മാറിയെന്നാണ് ഔദ്യോഗികമായി പറയുന്നത്. എന്നാൽ തൃശൂരിലെ പാർട്ടിയിലെ ഗ്രൂപ്പിസമാണ് ജയദേവന് സീറ്റ് നിഷേധിച്ചത്. ജയദേവനെതിരെ ഗ്രൂപ്പുകളെ അണിനിരത്തിയ കെപി രാജേന്ദ്രനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സീറ്റ് നൽകിയില്ല. ഇതോടെ രാജാജിക്ക് നറുക്ക് വീണു.

എംപിയായ സി.എൻ. ജയദേവനെ മണ്ഡലത്തിൽ 'കാണാനില്ലെ'ന്നൊരു പോസ്റ്റ് തൃശൂരിൽ പ്രചരിച്ചിരുന്നു. ഇത് പാർട്ടി ഗ്രൂപ്പുകളിൽ രാജേന്ദ്രന്റെ അടുപ്പക്കാർ പ്രചരിപ്പിച്ചിരുന്നു. ജയദേവന്റ വീട്ടുകാർ കൂടി അംഗമായ ഗ്രൂപ്പിലും ഇത് എത്തി. നിമിഷങ്ങൾക്കകം ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ വാട്‌സാപ്പിൽ പ്രചരിച്ചു. ജില്ലാ കൗൺസിലിലെയും എക്‌സിക്യൂട്ടിവിലെയും അംഗങ്ങൾക്കും സന്ദേശം എത്തി. ജയദേവൻ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ഈ പരാതിയാണ് രാജേന്ദ്രന് വിനയായത്. അതുകൊണ്ട് തന്നെ പാർട്ടിയിലെ വി്ശ്വസ്തനായിട്ടും രാജേന്ദ്രന് വേണ്ടി വാദിക്കാൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞില്ല.

ഈ വിവാദങ്ങൾ നടക്കുമ്പോഴും രാജേന്ദ്രനെ ജില്ല കമ്മറ്റി സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തി. രണ്ട് വട്ടം മത്സരിച്ച ജയദേവനെ സ്ഥാനാർത്ഥിയാക്കില്ലെന്ന് കാനം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ രാജേന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്ന് ഏവരും കരുതി. എന്നാൽ രാജേന്ദ്രനെ പരിഗണിക്കുന്നതിലെ എതിർപ്പ് ജയദേവൻ നേതൃത്വത്തെ അറിയിച്ചു. രാജേന്ദ്രന്റെ പേരാണു പരിഗണിക്കുന്നതെങ്കിൽ താൻ മത്സരിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യ പ്രതികരണങ്ങൾക്ക് മുതിരുമെന്നും അറിയിച്ചു. ഇത് സിപിഐയുടെ സാധ്യതകളെ ബാധിക്കുമെന്ന് കാനം തിരിച്ചറിഞ്ഞു. ഇതോടെയാണ് നറുക്ക് രാജാജി മാത്യു തോമസിന് വീണത്.

ജയദേവനെതിരായ മെസേജുകൾ ഫോർവേഡ് ചെയ്തതിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി രേഖപ്പെടുത്തിയെന്നാണു സൂചന. ഇതിനിടയിലാണു ഡൽഹിയിൽ പ്രവർത്തിച്ചു പരിചയമുള്ള രാജാജി മാത്യു തോമസിനെ പരിഗണിക്കുന്നത്. വീണ്ടും മൽസരിക്കാൻ ജയദേവൻ തയ്യാറെടുത്തിരുന്നു .പക്ഷേ, ജയസാധ്യത കുറവാണെന്ന് പാർട്ടി വിലയിരുത്തി. ഇതിനിടെയാണ് മെസേജ് എത്തുന്നത്. ഇതിന്റെ പേരിൽ ജയദേവനും രാജേന്ദ്രനും തമ്മിൽ തെറ്റിയിരുന്നു. താൻ മൽസരിച്ചില്ലെങ്കിൽ സീറ്റ് രാജാജിക്കു നൽകണമെന്ന് ജയദേവൻ കടുപ്പിച്ചു പറഞ്ഞു. ഇതോടെയാണ് രാജാജിക്ക് കോളടിച്ചത്.

മുൻ എംഎ‍ൽഎയായും യുവജന പ്രസ്ഥാനത്തിന്റെ ദേശീയ നേതാവായും പരിചയ സമ്പത്തുള്ള രാജാജിയെ മൽസരിപ്പിച്ചാൽ ജയസാധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തി. അങ്ങനെയാണ്, രാജാജിയെ േതടി സീറ്റ് എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒല്ലൂരിൽ നിന്ന് ഒരു തവണ രാജാജി ജയിച്ചു. ഒരു തവണ തോറ്റു. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്ററാണ് നിലവിൽ. ജയദേവൻ പാർട്ടിയുടെ സൗമ്യമുഖമായിരുന്നുവെങ്കിലും സമൂഹത്തിൽ ഇഴുകി ചേരുന്നതിൽ വേണ്ടത്ര വിജയിച്ചോ എന്ന സംശയത്തെ തുടർന്നാണ് സ്ഥാനാർത്ഥി മാറ്റമെന്നാണ് സൂചന. സാമുദായിക പിന്തുണയും മറ്റും രാജാജിക്കു മുതൽക്കൂട്ടാകുമെന്നും അഭിപ്രായമുണ്ടായി.

ലോക്സഭയിലെ സിപിഐയുടെ ഏക പ്രതിനിധിയായിരുന്നു ജയദേവൻ. സിപിഎം ജില്ലാ നേതൃത്വവുമായുള്ള രൂക്ഷമായ ഭിന്നതയാണ് ജയദേവന് വിനയായത്. ഒരാഴ്ചമുമ്പ് പത്രസമ്മേളനം നടത്തി താൻ മത്സരിക്കാൻ തയാറാണ് എന്ന് പറഞ്ഞതും ജയദേവന് തിരിച്ചടിയായി. അതേസമയം, സിപിഎമ്മിന്റെ നിർദ്ദേശപ്രകാരമാണ് ജയദേവനെ തഴഞ്ഞതെന്ന ചർച്ചയും ഉയരുന്നുണ്ട്. സംസ്ഥാനത്ത് സിപിഐക്ക് ഏറ്റവും സ്വാധീനമുള്ള ജില്ലയാണ് തൃശൂർ. എംപിയും മന്ത്രിയും ഉണ്ട്. സിപിഎമ്മുമായി കൊമ്പുകോർക്കാൻ പ്രമുഖ സിപിഐ നേതാക്കൾ പോലും ഭയപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിലും ജയദേവൻ കൂസലില്ലാതെ സിപിഎമ്മിനെ വിമർശിക്കും. ഇതും ജയദേവന് തിരിച്ചടിയായെന്നാണ് റിപ്പോർട്ട്.

തൃശ്ശൂരിൽ മന്ത്രി വി എസ്. സുനിൽകുമാറിന്റെ പേരാണ് ഭൂരിഭാഗം പേരും നിർദ്ദേശിച്ചത്. സ്ഥാനാർത്ഥിപ്പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിരുന്നുമില്ല. ജനയുഗം പത്രാധിപർകൂടിയായ രാജാജി മാത്യു തോമസിന്റെ പേരും ചിലർ നിർദ്ദേശിച്ചു. സുനിൽകുമാർ മത്സരിക്കാനില്ലെന്ന് കൗൺസിൽ യോഗത്തിലും ആവർത്തിച്ചു. ഇതോടെ പുതുമുഖം വരട്ടെയെന്ന അഭിപ്രായമുയർന്നു. തുടർന്ന്, രാജാജി മാത്യു തോമസിന് മുൻതൂക്കം ലഭിച്ചു. എല്ലാവരും ഒരുമിച്ച് നിന്നാലെ തൃശൂരിൽ സിപിഐയ്ക്ക് വിജയിക്കാനാകൂ. ഇത് മനസ്സിലാക്കി തൃശൂരിലെ പ്രശ്‌നങ്ങളിൽ കാനം അടിയന്തര ഇടപെടൽ നടത്തുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP