Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഐയിൽ ഭിന്നത രൂക്ഷം; കൊടിമരം കൈമാറ്റ ചടങ്ങ് ബഹിഷ്‌കരിച്ച് ഇസ്മയിലും ദിവാകരനും; അനുചിതമെന്ന് ജാഥാ ക്യാപ്റ്റൻ; 'അത്തരക്കാർക്ക്' പാർട്ടിയിൽ സ്ഥാനമുണ്ടാവില്ലെന്ന് കാനം; പ്രായപരിധി മാനദണ്ഡത്തിനെതിരെ പാർട്ടിയിൽ പടയൊരുക്കം; സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

സിപിഐയിൽ ഭിന്നത രൂക്ഷം; കൊടിമരം കൈമാറ്റ ചടങ്ങ് ബഹിഷ്‌കരിച്ച് ഇസ്മയിലും ദിവാകരനും; അനുചിതമെന്ന് ജാഥാ ക്യാപ്റ്റൻ; 'അത്തരക്കാർക്ക്' പാർട്ടിയിൽ സ്ഥാനമുണ്ടാവില്ലെന്ന് കാനം; പ്രായപരിധി മാനദണ്ഡത്തിനെതിരെ പാർട്ടിയിൽ പടയൊരുക്കം; സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡത്തിനെതിരെ സിപിഐയിൽ പടയൊരുക്കം. സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള കൊടിമര കൈമാറ്റ ചടങ്ങ് കെ.ഇ. ഇസ്മയിലും സി ദിവാകരനും ബഹിഷ്‌കരിച്ചു. നെയ്യാറ്റിൻകരയിൽ നടന്ന ചടങ്ങിൽ ജാഥാ ക്യാപ്റ്റന് കൊടിമരം കൈമാറേണ്ടിയിരുന്നത് ഇസ്മയിലായിരുന്നു. എന്നാൽ പാർട്ടിയിലെ ഭിന്നതയെത്തുടർന്ന് ഇരുവരും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയില്ല. അതേ സമയം സിപിഐയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് സമ്മേളനത്തിന് മുമ്പേ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി.

ഇസ്മയിൽ വിട്ടുനിന്നതിനാൽ മന്ത്രി ജി.ആർ.അനിലാണ് ചടങ്ങ് നടത്തിയത്. ജില്ലയുടെ ചുമതലയുള്ള നിർവാഹകസമിതി അംഗമാണ് ദിവാകരൻ. ചടങ്ങിൽ ദിവാകരൻ പങ്കെടുക്കാത്തത് തികച്ചും അനുചിതമാണെന്ന് ജാഥാ ക്യാപ്റ്റൻ വേണുഗോപാലൻ നായർ പറഞ്ഞു.

നാളെയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിനു തുടക്കമാകുന്നത്. വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മയിലും സി ദിവാകരനും രംഗത്തെത്തിയ സാഹചര്യത്തിൽ സമ്മേളനത്തിൽ മത്സര സാധ്യത ഏറിയിട്ടുണ്ട്.

കാനത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ എതിർപക്ഷം ആലോചിക്കുന്നു. 75 വയസെന്ന പ്രായപരിധി മാനദണ്ഡത്തിനെതിരെയാണ് പടയൊരുക്കം. പ്രായപരിധി മാനദണ്ഡം ഏർപ്പെടുത്തിയാൽ സി ദിവാകരനും കെ.ഇ.ഇസ്മയിലിനും കമ്മിറ്റികളിൽനിന്ന് ഒഴിയേണ്ടിവരും.

അതേ സമയം വിഭാഗീയതയും വ്യക്തി കേന്ദ്രീകരണ രീതിയും സിപിഐയിലില്ലെന്നും അത്തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും കാനം മുന്നറിയിപ്പ് നൽകി. മുൻകാല ചരിത്രം ഇത് ബോധ്യപ്പെടുത്തുന്നുണ്ടെന്നും കാനം ഓർമ്മിപ്പിച്ചു.പാർട്ടി മുഖ മാസികയിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് സിപിഐയുടെ കൊടിമര കൈമാറ്റ ചടങ്ങ് കെ.ഇ. ഇസ്മയിലും സി ദിവാകരനും ബഹിഷ്‌ക്കരിച്ചത്.

വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് കാനം നിലപാട് വ്യക്തമാക്കിയത്. പാർട്ടിയുടെ വ്യക്തിത്വം സംരക്ഷിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നണിയിൽ ഉന്നയിക്കുന്നതിൽ വിട്ടുവീഴ്ച കാണിച്ചിട്ടില്ല. ഉന്നയിക്കേണ്ട കാര്യങ്ങൾ മുന്നണിയിൽ കൃത്യമായ രീതിയിൽ പറയും. ചിലപ്പോൾ പരസ്യ പ്രതികരണത്തിനും മടിച്ചിട്ടില്ല. അഭിപ്രായങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്ന രീതി സിപിഐക്കില്ല. എപ്പോഴും മാധ്യമങ്ങൾക്ക് വാർത്ത ചമച്ച് കൊടുത്ത് മുന്നണിയുടെ വിശ്വാസം തകർക്കാനുമാവില്ല. പാർട്ടിയിൽ ഗ്രൂപ്പുണ്ടെന്ന മാധ്യമ പ്രചാര വേല തെറ്റാണെന്നും കാനം ലേഖനത്തിലെഴുതി.

സിപിഐയിൽ കാനം-സി ദിവാകരൻ പോര് രൂക്ഷമായിരിക്കേയാണ് മുന്നറിയിപ്പുമായി കാനം രാജേന്ദ്രനെത്തിയത്. സിപിഐയുടെ മുഖപുസ്തകമായ നവയുഗത്തിൽ ബ്രാഞ്ച് സെക്രട്ടറിമാർക്കായി എഴുതിയ സന്ദേശത്തിലാണ് കാനം ഇക്കാര്യം വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP