Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചത് ആരുടെ തീരുമാനം? പ്രതിഷേധം കനത്തപ്പോൾ പിന്മാറിയത് നാണക്കേടായി; ചില പൊലീസുകാർക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ട്; മന്ത്രി ജിആർ അനിലിന് പോലും നീതി കിട്ടിയില്ല; പാർട്ടിക്ക് അരശതമാനം വോട്ടുണ്ടാക്കിയിട്ട് മതി ഇടതുബദൽ; സിപിഐ സമ്മേളനത്തിൽ സർക്കാറിനെതിരെ വിമർശനം

ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചത് ആരുടെ തീരുമാനം? പ്രതിഷേധം കനത്തപ്പോൾ പിന്മാറിയത് നാണക്കേടായി; ചില പൊലീസുകാർക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ട്;  മന്ത്രി ജിആർ അനിലിന് പോലും നീതി കിട്ടിയില്ല; പാർട്ടിക്ക് അരശതമാനം വോട്ടുണ്ടാക്കിയിട്ട് മതി ഇടതുബദൽ; സിപിഐ സമ്മേളനത്തിൽ സർക്കാറിനെതിരെ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ സിപിഐ സംസ്ഥാന സമ്മേളനത്തിൽ രൂക്ഷ വിമർശനം. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ റവന്യൂവകുപ്പിനെതിരെയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിൽ രൂക്ഷവിമർശന ഉയർന്നത്. പ്രതിഷേധം കനത്തപ്പോൾ ശ്രീറാമിനെ പിന്മാറിയത് നാണക്കേടായെന്നും വിമർശനം ഉയർന്നു. കൃഷി, ആരോഗ്യം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനം മോശമാണെന്നും സമ്മേളനത്തിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി. ആഭ്യന്തരവകുപ്പിനെതിരെയും വലിയ തോതിൽ വിമർശനമുണ്ടായി. ചില പൊലീസുകാർക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ട്. മന്ത്രി ജിആർ അനിലിന് പോലും നീതി കിട്ടിയില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

കേന്ദ്രനേതൃത്വത്തിനെതിരെയും രൂക്ഷവിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. ഇടതുബദൽ ഉണ്ടാക്കാൻ നടക്കുകയാണ് ദേശീയ നേതാക്കൾ. ഇവർ ചെയ്യേണ്ടത് പാർട്ടിക്ക് അരശതമാനം വോട്ടുണ്ടാക്കുകയാണ് വേണ്ടത്ക്കാനാണെന്നായിരുന്നു മലപ്പുറത്തുനിന്നെത്തിയ പ്രതിനിധികളുടെ പരിഹാസം. പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ കാലത്തിനനുയോജ്യമായ നേതാക്കൾ വേണമെന്നും വിമർശനമുയർന്നുയ

ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണെന്നും മന്ത്രി ജി ആർ അനിലിന് പോലും നീതി ലഭിക്കുന്നില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.സിപിഐ ,സിപിഎമ്മിന്റെ അടിമയാകരുത്.കൃഷി വകുപ്പിന്റേത് മോശം പ്രവർത്തനമാണ്. ഇക്കാര്യം പാർട്ടി പരിശോധിക്കണമെന്നും സമ്മേളനത്തിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് പ്രതിനിധി സമ്മേളനം മാത്രമായി സംസ്ഥാന സമ്മേളന പരിപാടികൾ ചുരുക്കി. സമ്മേളനത്തോട് അനുബന്ധിച്ച് നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാറും അനുബന്ധപരിപാടികളും ഒഴിവാക്കി. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം അപരിഹാര്യമായ നഷ്ടമാണെന്നും ഇടതുഐക്യം ദൃഡപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് മറക്കാനാകില്ലെന്നും കാനം അനുശോചിച്ചു.

അതേസമയം സിപിഐ സമ്മേളനം തിരുവനന്തപുരത്ത് തുടരുകയാണ്. ഇന്നും നാളെയും എല്ലാ മാധ്യമങ്ങളും കോടിയേരിയുടെ യാത്രാ മൊഴിക്ക് പിന്നാലെയാണ്. അതുകൊണ്ട് തന്നെ കാനത്തിന്റെ എതിരാളികളുടെ ശബ്ദം മാധ്യമങ്ങളിൽ എത്തില്ല. ഇതിനെ ഒരു സുവർണ്ണാവസരമായി കണ്ട് വീണ്ടും സെക്രട്ടറിയാകാനാണ് കാനത്തിന്റെ തീരുമാനം. കലാപരിപാടികളും സെമിനാറുകളും ഒഴിവാക്കും. കോടിയേരിയുടെ മൃതദേഹം നേരെ കണ്ണൂരിലേക്ക് കൊണ്ടു പോകുന്നതും സിപിഐയ്ക്ക് അവസരമായി. കോടിയേരിയുടെ നില ഏതാനും ദിവസമായി ഗുരുതരമാണെന്നു നേതാക്കൾക്ക് അറിയാമായിരുന്നെങ്കിലും ഇന്നലത്തെ വേർപാട് അപ്രതീക്ഷിതമായി. സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ നേതാക്കൾക്ക് തലശ്ശേരിയിലേക്കു പോകാൻ കഴിയില്ലെന്ന പ്രയാസവും സിപിഐ നേരിടുന്നു. പാർട്ടി പ്രതിനിധിയായി ഉന്നത നേതാക്കളിൽ ആരെയെങ്കിലും അയയ്ക്കാനാണ് ആലോചന. സമ്മേളന നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ നിർത്തിവയ്ക്കാനോ വെട്ടിച്ചുരുക്കാനോ കഴിയില്ല. ഇതാണ് സിപിഐയുടെ പ്രഖ്യാപനം. തിങ്കളാഴ്ചയാണ് സമാപനം.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കോടിയേരിയും ആദ്യമായി നിയമസഭയിലെത്തുന്നത് 1982 ൽ ഒന്നിച്ചായിരുന്നു. അന്ന് കാനത്തിന് 32 വയസ്സ്; കോടിയേരിക്ക് 28. എൽഡിഎഫിലെ യുവ സഭാംഗങ്ങൾ എന്ന അടുപ്പം അന്നേ ഇരുവരും തമ്മിലുണ്ടായി. നിയമസഭാ കമ്മിറ്റികളിലും ഒരുമിച്ച് അംഗങ്ങളായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP