Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീടും വീട്ടുകാരും ഉൾപ്പെടെ സർവതും നഷ്ടപ്പെട്ട ജനതയുടെ മുന്നിലേക്ക് കാറും ബംഗ്ലാവും പരിവാരങ്ങളുമായി ഒരു വിപ്പ്; മുണ്ടു മുറുക്കിയുടുത്തും കേരളത്തെ പുനർനിർമ്മിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന പാർട്ടിക്കിത് സർക്കാർ ചീഫ് വിപ്പ്; പ്രതിവർഷം ഏഴരക്കോടി രൂപയുടെ അധികച്ചെലവ് വരുന്ന കാബിനറ്റ് പദവി ഏറ്റെടുത്ത് സിപിഐ; കെ രാജനെ സർക്കാർ ചീഫ് വിപ്പാക്കാൻ പാർട്ടി തീരുമാനിച്ചത് കിട്ടാവുന്ന എല്ലാ സൗകര്യങ്ങളും ശിഷ്ടകാലം അനുഭവിക്കാനുറച്ച്

വീടും വീട്ടുകാരും ഉൾപ്പെടെ സർവതും നഷ്ടപ്പെട്ട ജനതയുടെ മുന്നിലേക്ക് കാറും ബംഗ്ലാവും പരിവാരങ്ങളുമായി ഒരു വിപ്പ്; മുണ്ടു മുറുക്കിയുടുത്തും കേരളത്തെ പുനർനിർമ്മിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന പാർട്ടിക്കിത് സർക്കാർ ചീഫ് വിപ്പ്; പ്രതിവർഷം ഏഴരക്കോടി രൂപയുടെ അധികച്ചെലവ് വരുന്ന കാബിനറ്റ് പദവി ഏറ്റെടുത്ത് സിപിഐ; കെ രാജനെ സർക്കാർ ചീഫ് വിപ്പാക്കാൻ പാർട്ടി തീരുമാനിച്ചത് കിട്ടാവുന്ന എല്ലാ സൗകര്യങ്ങളും ശിഷ്ടകാലം അനുഭവിക്കാനുറച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ചൂടാറും മുമ്പേ കിട്ടാവുന്ന എല്ലാ സൗകര്യങ്ങളും ശിഷ്ടകാലം അനുഭവിക്കാനുറച്ച് സിപിഐയും. ആദർശത്തിന്റെ മുഖപടമണിഞ്ഞും സിപിഎം വിരോധം പറഞ്ഞും അണികളേയും ആളുകളേയും പറ്റിച്ച പാർട്ടി തങ്ങളുടെ ആദർശമുഖപടം പൂർണമായും അഴിച്ചുവെച്ച് കേരള നിയമസഭയിലെ ചീഫ് സർക്കാർ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുത്തു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്ന പാർട്ടിയും മുന്നണിയും വീണ്ടും ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നു. ഒല്ലൂർ എംഎൽഎ കെ രാജനാണ് പുതിയ ചീഫ് വിപ്പ്. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പദവി ഏറ്റെടുക്കാൻ സിപിഐ തീരുമാനിച്ചത്. പ്രതിവർഷം ഏഴരക്കോടി രൂപയുടെ അധിക ബാധ്യതയാണ് ഈ ഒരു പോസ്റ്റിലൂടെ സംസ്ഥാനത്തിന് ഉണ്ടാകുന്നത്.

ഇ.പി.ജയരാജനെ മന്ത്രിയാക്കിയപ്പോൾ സിപിഐ ചോദിച്ചു വാങ്ങിയതാണ് കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനം. എന്നാൽ, ഇത് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഏറ്റെടുക്കുന്നതിനെതിരെ ഇപ്പോൾ പാർട്ടിക്കകത്തും പുറത്തും ഭിന്നാഭിപ്രായമുയർന്നതോടെ ചീഫ് വിപ്പിനെ തീരുമാനിക്കുന്നത് പാർട്ടി നീട്ടിവെക്കുകയായിരുന്നു. സർക്കാർ രൂപീകരണ വേളയിൽ കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവിയോടു പാർട്ടി വിയോജിച്ചിരുന്നു. ചീഫ് വിപ്പ് പദവി കൂടി ഏറ്റെടുക്കുന്നതോടെ ഭരണപക്ഷത്ത് ആകെയുള്ള 91 എംഎൽഎമാരിൽ വെറും 19 അംഗങ്ങളുള്ള (അതായത് 20.9%) പാർട്ടിക്ക് ഇപ്പോൾ നാല് മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പും അടക്കം 6 കാബിനറ്റ് സ്ഥാനങ്ങളാവുന്നു.

സംസ്ഥാനത്തെ പുനഃനിർമ്മിക്കാൻ ഓരോ രൂപയും നിർണായകമാണെന്നു ഭരണപക്ഷം ആവർത്തിക്കുമ്പോഴാണ് വർഷം ഏഴര കോടിയിലേറെ രൂപ ഖജനാവിന് ബാധ്യത വരുത്തുന്ന ചീഫ് വിപ്പിനെ സിപിഐ തീരുമാനിച്ചത്. കമ്യൂണിസ്റ്റു പാർട്ടിയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് പദവി ഉപേക്ഷിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നെങ്കിലും ഇനിയൊരു അവസരം ഇല്ലെന്ന തിരിച്ചറിവിൽ പാർട്ടി ആദർശം സൗകര്യപൂർവം മറക്കുകയായിരുന്നു.

കാറും വീടും വീട്ടുകാരും എല്ലാം നഷ്ടപ്പെട്ടവരുടെ മുന്നിലേക്ക്, കാറും വീടും അകമ്പടിക്കാരുമായി കറങ്ങിത്തിരിയാൻ മാത്രമായി ഒരു വിപ്പ്. പേര് സർക്കാർ ചീഫ് വിപ്പ്. മന്ത്രിമാർക്കും സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ എന്നിവർക്കും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചീഫ് വിപ്പിനു ലഭിക്കും. ശമ്പളം, കാർ, വസതി, ഇരുപത്തിയഞ്ചുവരെ പഴ്‌സണൽ സ്റ്റാഫ് അങ്ങനെ എല്ലാം. ഖജനാവിന് ബാധ്യത പ്രതിവർഷം ഏതാണ്ട് ഏഴരക്കോടി രൂപ വരുമെന്നും കണക്കാക്കപ്പെടുന്നു. പ്രളയക്കെടുതിയിൽ സർവതും നഷ്ടപ്പെട്ടിരിക്കുന്ന ജനങ്ങളാണ് ചുറ്റും. കുടുക്കയിലെ സമ്പാദ്യം പോലും ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്കായി നൽകുന്ന കുട്ടികളുള്ള നാട്ടിലാണ് പ്രത്യേകിച്ചൊരു ഗുണവുമില്ലാ എന്ന് നേരത്തേ സിപിഐ തന്നെ വിലയിരുത്തിയ ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുത്തത്.

ചീഫ് വിപ്പ്

കഴിഞ്ഞു യുഡിഎഫ് സർക്കാറിന്റെ കാലത്ത് പിസി ജോർജ്ജിന് ക്യാമ്പിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകിയത് ഇടതുമുന്നണി അന്ന് ശക്തമായി എതിർത്തിരുന്നു. ഓരോ പാർട്ടിക്കും വിപ്പുള്ളതിനാൽ പ്രത്യേകം ചീഫ് വിപ്പ് വേണ്ടെന്നായിരുന്നു അന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. ഇന്ന് അതേ മുന്നണി അധികാരത്തിൽ എത്തിയപ്പോൾ വീണ്ടും ക്യാബിനറ്റ് റാങ്കോട് കൂടി ചീഫ് വിപ്പ് സ്ഥാനം പുനഃസ്ഥാപിക്കുന്നതിലെ ധാർമ്മിതയില്ലായ്മായാണ് പാർട്ടിക്കകത്തും പുറത്തും ഇപ്പോൾ ചർച്ചയാകുന്നത്.

പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസ പദ്ധതികൾ പോലും ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാരിന് കഴിയുന്നില്ല. സർക്കാരിന്റെ ചുവപ്പു നാടയിൽ കുരുങ്ങി ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് പ്രളയത്തിൽ വീട് നഷ്ടമായ നിരവധി ആളുകൾ. പ്രളയത്തിൽ പൂർണ്ണമായും തകർന്ന പതിനയ്യായിരം വീടുകളിൽ മൂന്നിലൊന്ന് മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനായത്. അതിനിടയിലാണ് ലാളിത്യം പറയുന്ന ഒരു പാർട്ടിയും മുന്നണിയും പ്രതിവർഷം ഏഴരക്കോടിയിലേറെ രൂപയുടെ അധിക ചെലവിന്  തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP