Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎമ്മിന്റെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഒരുങ്ങി ബിജെപി; പാർട്ടി ഗ്രാമങ്ങളിൽ പോലും ബിജെപിയിലേക്ക് കൊഴിഞ്ഞു പോക്ക്; രക്തസാക്ഷി കുടുംബങ്ങൾ പോലും സിപിഐ(എം) വിടുന്നു

സിപിഎമ്മിന്റെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഒരുങ്ങി ബിജെപി; പാർട്ടി ഗ്രാമങ്ങളിൽ പോലും ബിജെപിയിലേക്ക് കൊഴിഞ്ഞു പോക്ക്; രക്തസാക്ഷി കുടുംബങ്ങൾ പോലും സിപിഐ(എം) വിടുന്നു

കണ്ണൂർ: ഒ കെ വാസു മാസ്റ്റർ അടക്കമുള്ള കണ്ണൂർ ജില്ലയിലെ ബിജെപിയുടെ തലമുതിർന്ന നേതാക്കളെ അടർത്തിയെടുത്ത് സിപിഎമ്മിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഒരുങ്ങുകയാണ് ബിജെപി. കല്യാശ്ശേരിയിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നും സിപിഎമ്മിൽ നിന്നും അണികൾ ബിജെപിയിൽ എത്തിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. അടുത്തകാലത്തായി ജില്ലയിൽ നിന്നും കൂട്ടത്തോടെ ബിജെപിയിൽ അണികൾ ചേരുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്.

സിപിഎമ്മിന്റെ ഉരുക്കു കോട്ടകളായ കല്ല്യാശേരി, പയ്യന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ പ്രവർത്തകർ കൂട്ടരാജി വച്ചിരിക്കുന്നത്. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ ഇരുന്നൂറിലധികം സിപിഎമ്മുകാർ ഈമാസം 24 ന് ബിജെപിയുടെ പ്രാഥമിക അംഗത്വമെടുക്കുമെന്ന് കണ്ണൂർ ജില്ലാ ബിജെപി പ്രസിഡന്റ് കെ രഞ്ജിത്ത് അറിയിച്ചു. രക്തസാക്ഷി കുടുംബങ്ങൾ പോലും ബിജെപിയിലേക്ക് മാറാൻ തയ്യാറായി നിൽക്കുകയാണ്. കണ്ണൂരിലെ സിപിഐ(എം) നേതാക്കളുടെ ധിക്കാരവും അവഗണനയും സഹിക്കാതെയാണ് ഇവർ സിപിഐ(എം) വിടുന്നതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

പാനൂരിൽ നിന്നാണ് സിപിഐ(എം) ബിജെപി പ്രവർത്തകരെ നേരത്തെ അടർത്തിയെടുത്തത്. ഇതിന് സിപിഐ(എം) കോട്ടയിൽ നിന്നും അണികളെ അടർത്തിയെടുത്ത് തിരിച്ചടിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. രണ്ട് ഏരിയാ സെക്രട്ടറി ഉൾപ്പെടെ ഇരുനൂറോളം സിപിഐ(എം) പ്രവർത്തകരാണ് ബിജെപി പാളയത്തിലേക്ക് പോകുന്നത്. ഇത് കൃത്യമായ കണക്കാണെന്നും ബിജെപി വ്യക്തമാക്കുന്നു. പാർട്ടിയിൽ നിന്നും മാറുന്നവരെ ശാരീരികമായി ഉപദ്രവിക്കാനുള്ള നീക്കങ്ങൾ അടക്കം നടത്തിയാണ് കാലങ്ങളായി പാർട്ടി ഗ്രാമങ്ങളെ സിപിഐ(എം) സംരക്ഷിച്ചു പോന്നത്. എന്നാൽ അടുത്തകാലത്തായി യുവാക്കൾ അടക്കമുള്ളവർ പാർട്ടി ഗ്രാമങ്ങളിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറുന്ന സാഹചര്യവും സംജാതമായിരുന്നു. ഇതിനിടെയാണ് സിപിഐ(എം) വിട്ടവർ ബിജെപിയിൽ അംഗത്വം എടുക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവർ ബിജെപിക്കൊപ്പമായിരുന്നു പ്രവർത്തിച്ചത്. ഇങ്ങനെയുള്ളവർക്കാണ് ബിജെപി പ്രാഥമിക അംഗത്വം നൽകുന്നത്. സിപിഎമ്മിന്റെ കോട്ടയായ കല്യാശ്ശേരിയിൽ അടക്കം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് വർദ്ധിച്ചിരുന്നു. കൂടാതെ ഒ കെ വാസു പാർട്ടിവിട്ടിട്ടും പാനൂർ മേഖലയിൽ നിന്നും വോട്ട് വർദ്ധിക്കുകയും ചെയ്തു. ഇതോടെ ജില്ലയിലെ ബിജെപി പ്രവർത്തകർക്ക് ആത്മവിശ്വാസം വന്നിട്ടുണ്ട്.

കണ്ണൂരിലെ സിപിഐ(എം) നേതാക്കളുടെ ധിക്കാരവും അവഗണനയും കാരണമാണ് തങ്ങൾ പാർട്ടി വിട്ടതെന്നാണ് ബിജെപിയിൽ അംഗത്വമെടുക്കാൻ ഒരുങ്ങുന്നവർ പറയുന്നത്. ബിജെപി ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസ് സിപിഐ(എം) വിട്ടെത്തിയവർക്ക് അംഗത്വം നൽകും. ഇതോടൊപ്പം തന്നെ കോൺഗ്രസും ജെഎസ്എസും വിട്ടെത്തിയവരും ബിജെപിയിൽ അംഗത്വമെടുക്കുന്നുണ്ട്.

രക്തസാക്ഷി കുടുംബങ്ങൾ പോലും പാർട്ടിയുടെ ഉരുക്കുകോട്ടയിൽ നിന്നും പുറത്തുപോകുന്നതിനെ സിപിഎമ്മും ഗൗരവത്തോടെയാണ് കാണുന്നത്. ബിജെപിയുടെ വളർച്ച ഗൗരവത്തോടെ കാണണമെന്നാണ് തിരഞ്ഞെടുപ്പ് തോൽവിയെ അവലോകനം ചെയ്തപ്പോൾ സിപിഐ(എം) അഭിപ്രായപ്പെട്ടത്. യുവാക്കൾ പാർട്ടിയിൽ നിന്നും അകലുന്നതിനെ കുറിച്ചും വിലയിരുത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP