Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂവാറ്റുപുഴ എംഎൽഎയ്ക്ക പരിക്കേറ്റ ലാത്തി ചാർജിൽ പങ്കെടുത്ത സിപിഐ നേതാവ് അറസ്റ്റിൽ; പിടിയിലായത് സിപിഐ ലോക്കൽ കമ്മിറ്റി അംഗം അൻസാർ അലി; പൊലീസ് നടപടി എസ്‌ഐ വിപിൻദാസിനെ സസ്‌പെൻഡ് ചെയ്തതിലെ പ്രതികാരമെന്ന് സിപിഐ ജില്ലാ സെക്രട്ടറി; പൊലീസിനെ ചൊല്ലി വീണ്ടും വഷളായി സിപിഐ - സിപിഎം ബന്ധം

മൂവാറ്റുപുഴ എംഎൽഎയ്ക്ക പരിക്കേറ്റ ലാത്തി ചാർജിൽ പങ്കെടുത്ത സിപിഐ നേതാവ് അറസ്റ്റിൽ; പിടിയിലായത് സിപിഐ ലോക്കൽ കമ്മിറ്റി അംഗം അൻസാർ അലി; പൊലീസ് നടപടി എസ്‌ഐ വിപിൻദാസിനെ സസ്‌പെൻഡ് ചെയ്തതിലെ പ്രതികാരമെന്ന് സിപിഐ ജില്ലാ സെക്രട്ടറി; പൊലീസിനെ ചൊല്ലി വീണ്ടും വഷളായി സിപിഐ - സിപിഎം ബന്ധം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എൽദോ എബ്രഹാം എംഎൽഎക്ക് പരിക്കേൽക്കുന്നത് അടക്കമുള്ള അനിഷ്ട സംഭവങ്ങൾക്ക് ഇടയാക്കിയ , എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിൽ പൊലീസിനെ ആക്രമിച്ചെന്ന് പറഞ്ഞ് ഒരു സിപിഐ പ്രവർത്തകൻ അറസ്റ്റിൽ. സിപിഐ ലോക്കൽ കമ്മിറ്റിയംഗം അൻസാർ അലിയെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. കേസന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്മെന്റാണ് അറസ്റ്റു ചെയ്തത്.

ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് എസ് ഐ വിപിൻ ദാസിനെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. എറണാകുളം അസിസ്റ്റൻഡ് കമ്മീഷണർ കെ. ലാൽജിയെ അക്രമിച്ചെന്ന് ആരോപിച്ചാണ് സിപിഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറാണ് അൻസാർ. അതേസമയം ഇത് പൊലീസിന്റെത് പ്രതികാരനടപടിയാണെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ആരോപിച്ചു. എസ് ഐ വിപിൻദാസിനെ സസ്പെന്റ് ചെയ്തതിലുള്ള പ്രതികാരമാണ് പൊലീസ് നടപ്പാക്കുന്നത്.

നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റ് എന്നും രാജു ആരോപിച്ചു.. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇത് കള്ളക്കേസാണെന്നാണ് പി രാജു പറയുന്നത്. കൊച്ചി എസിപിയെ സിപിഐ പ്രവർത്തകർ മർദ്ദിച്ചിട്ടില്ല. എസ് ഐ വിപിൻ ദാസ് തെറ്റുകാരനാണ്. അയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പാടില്ല. പൊലീസ് നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി രാജു പറഞ്ഞു.

ആഭ്യന്തര വകുപ്പിനെതിരെ ഭരണകക്ഷിയായ സിപിഐ കൂടി രംഗത്തെത്തിയതോടെ ഒരു കണക്കിന് അവസാനിച്ച വിവാദം വീണ്ടും സജീവമായിരിക്കയാണ്. ഞാറയ്ക്കൽ സിഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സിപിഐ ഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് വലിയ വിവാദമായിരുന്നു. എൽദോ എബ്രഹാം എംഎൽഎ ഉൾപ്പടെയുള്ള സിപിഐ നേതാക്കൾക്ക് ലാത്തിച്ചാർജിൽ മർദ്ദനമേറ്റിരുന്നു. പൊലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റിരുന്നു.

കല്ലും കട്ടയും കുറുവടിയുമായി എത്തിയ സിപിഐ നേതാക്കൾ കരുതിക്കൂട്ടി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം സുഗതൻ എന്നിവരടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. അനുമതിയില്ലാതെ നടത്തിയ മാർച്ചിൽ കണ്ടാലറിയാവുന്ന 800 പേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ചു എന്നതാണ് ജാമ്യമില്ലാ വകുപ്പായി ചുമത്തിയിരിക്കുന്നത്. പൊതുമുതലിന് നാശനഷ്ടമുണ്ടാക്കിയതിനും കേസുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP