Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

ആദ്യം ദേശീയ, സംസ്ഥാന സമിതികളിൽ നിന്നും വെട്ടി നിരത്തി; ഒരിക്കൽ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച പന്ന്യനും ഇസ്മായിലും ഇനി ജില്ലാ തലത്തിൽ പ്രവർത്തിക്കണം; സി ദിവാകരനും നൽകിയത് ജില്ലാ ഘടങ്ങളിൽ പ്രവർത്തിക്കാനുള്ള നിർദ്ദേശം; ഇഷ്ടമില്ലാത്ത നേതാക്കളെ പൂർണമായും ഒതുക്കി സിപിഐയിൽ കാനം രാജേന്ദ്രൻ ഷി ജിങ് പിങായി

ആദ്യം ദേശീയ, സംസ്ഥാന സമിതികളിൽ നിന്നും വെട്ടി നിരത്തി; ഒരിക്കൽ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച പന്ന്യനും ഇസ്മായിലും ഇനി ജില്ലാ തലത്തിൽ പ്രവർത്തിക്കണം; സി ദിവാകരനും നൽകിയത് ജില്ലാ ഘടങ്ങളിൽ പ്രവർത്തിക്കാനുള്ള നിർദ്ദേശം; ഇഷ്ടമില്ലാത്ത നേതാക്കളെ പൂർണമായും ഒതുക്കി സിപിഐയിൽ കാനം രാജേന്ദ്രൻ ഷി ജിങ് പിങായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐയിൽ കാനം രാജേന്ദ്രന്റെ ഷി ജിങ് പിങ്ങ് കളി. ഇഷ്ടമില്ലാതെ നേതാക്കളെയെല്ലാം വെട്ടിയൊതുക്കി കാനം പാർട്ടിയെ പൂർണമായും കൈപ്പിടിയിൽ ഒതുക്കി. പ്രായപരിധി മാനദണ്ഡം വെച്ച് നേതാക്കളെല്ലാം തഴഞ്ഞ കാനം ഇപ്പോൾ ഒരിക്കൽ സംസ്ഥാന സെക്രട്ടറിമാരായി പ്രവർത്തിച്ചവരോട് പോലും ജില്ലാ തലത്തിൽ പ്രവർത്തിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ദേശീയ, സംസ്ഥാന നേതൃസമിതികളിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് ശേഷമാണ് പന്ന്യൻ രവീന്ദ്രൻ, കെ.ഇ.ഇസ്മായിൽ, സി ദിവാകരൻ എന്നിവരോട് ജില്ലാ ഘടകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ നിർദേശിച്ചത്. സംസ്ഥാന നിർവാഹകസമിതിയുടേതാണ് തീരുമനം.

പന്ന്യൻ രവീന്ദ്രൻ (കണ്ണൂർ), കെ.ഇ.ഇസ്മായിൽ (പാലക്കാട്), സി ദിവാകരൻ (തിരുവനന്തപുരം) എന്നിവർ ഈ ഘടകങ്ങളുമായി ചേർന്നു പ്രവർത്തിക്കണമെന്നാണ് തീരുമാനം. മറ്റൊരു മുൻ സംസ്ഥാന നിർവാഹകസമിതി അംഗം എ.കെ.ചന്ദ്രനോട് തൃശൂരിൽ പ്രവർത്തിക്കാനും നിർദേശിച്ചു. അതേസമയം പതിറ്റാണ്ടുകളായി തലസ്ഥാനത്തെ സാമൂഹികസാംസ്‌കാരിക രംഗങ്ങളിലെ സാന്നിധ്യം കൂടിയായ പന്ന്യൻ തലസ്ഥാനത്തു തന്നെ തുടരാനുള്ള തീരുമാനത്തിലാണ്. അതുകൊണ്ട് തന്നെ അദ്ദേഹം കണ്ണൂരിൽ സജീവമാകാൻ സാധ്യതയില്ല.

ദേശീയ, സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പ്രായപരിധി 75 ആയി നിശ്ചയിച്ചതോടെയാണ് ഈ 4 നേതാക്കളും നേതൃനിരയിൽ നിന്ന് ഒഴിവായത്. ജില്ലാ കമ്മിറ്റി ആയിരിക്കും ഇനി ഇവരുടെ ഘടകം. എന്നാൽ സിപിഐയുടെ സമുന്നത നേതാക്കളെ ജില്ലാ ഘടകങ്ങളിൽ ഉൾപ്പെടുത്തിയെന്ന പ്രതീതി ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കും. ജില്ലാ കമ്മിറ്റി യോഗങ്ങളിലേക്ക് അവരെ ക്ഷണിക്കും. അവർ പ്രവർത്തന കേന്ദ്രമായ പ്രദേശത്തു പാർട്ടിയുമായി ബന്ധപ്പെട്ടു തുടരുക എന്നതാണ് കാഴ്ചപ്പാട് എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ, ഇത് പാർട്ടിയിൽ നിന്നും തങ്ങളെ പൂർണമായും തഴഞ്ഞുള്ള നീക്കമാണെന്ന് നേതാക്കൾക്കും വ്യക്തതയുമ്ണ്ട്.

ദേശീയ നിർവാഹകസമിതി അംഗമായിരുന്ന കെ.ഇ.ഇസ്മായിലിനെയും കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ ആയിരുന്ന പന്ന്യൻ രവീന്ദ്രനെയും സംസ്ഥാന കൗൺസിലിൽ ക്ഷണിതാക്കളായി ഉൾപ്പെടുത്തുമെന്ന സൂചന നേരത്തേ ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതേസമയം അഡിഷനൽ അഡ്വക്കറ്റ് ജനറലിനെ പാർട്ടി സംസ്ഥാന കൗൺസിലിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയത് പാർട്ടിയിൽ ചർച്ചയുമായി.

സിപിഐയുടെ പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സ്ഥാനത്ത് തൽക്കാലം സി ദിവാകരൻ തുടരും. നിർവാഹകസമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിനു പകരം മറ്റൊരാൾ ആ പദവിയിലേക്ക് വരാനായിരുന്നു സാധ്യതയെങ്കിലും ആ മാറ്റം നേതൃത്വം പരിഗണിച്ചില്ല. ദിവാകരൻ ചുമതലയേറ്റ ശേഷം 'പ്രഭാതി' ന് ഉണ്ടായ പ്രവർത്തന പുരോഗതി കൂടി കണക്കിലെടുത്താണ് തിരക്കിട്ട് മാറ്റം വേണ്ടെന്നു വച്ചത്.

അതേസമയം കാനം രാജേന്ദ്രന്റെ ഇഷ്ടക്കാരെ മാത്രം തിരുകി കൊണ്ടുള്ള സിപിഐയുടെ പോക്ക് അവർക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വികാരവും ശക്തമാണ്. ജനപിന്തുണയുള്ള വി വസ് സുനിൽകുമാറിനെ പോലുള്ള നേതാക്കളെയാണ് കാനം പക്ഷം പുറത്തു നിർത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP