Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായിയുടെ ധാർഷ്ട്യം നിറഞ്ഞ ശൈലി ജനങ്ങളെ അകറ്റി; വികസനനേട്ടങ്ങൾ നാട്ടുകാരിൽ എത്തിക്കുന്നതിന് ആ ശൈലി തടസ്സമായി; തന്റെ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അതാണ് കുഴപ്പമെന്ന് സൂചിപ്പിച്ച് സിപിഐ; ശബരിമലയുടെ പേരിൽ വിശ്വാസികൾ സർക്കാർ വിരുദ്ധ സമീപനം സ്വീകരിച്ചതും എൽഡിഎഫിനേറ്റ തിരിച്ചടിക്ക് കാരണമായി; തോൽവി വിശകലനം ചെയ്തുള്ള സിപിഐ എക്‌സിക്യൂട്ടീവിന്റെ വിമർശനമുന പിണറായിക്ക് നേരേ തന്നെ

പിണറായിയുടെ ധാർഷ്ട്യം നിറഞ്ഞ ശൈലി ജനങ്ങളെ അകറ്റി; വികസനനേട്ടങ്ങൾ നാട്ടുകാരിൽ എത്തിക്കുന്നതിന് ആ ശൈലി തടസ്സമായി; തന്റെ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അതാണ് കുഴപ്പമെന്ന് സൂചിപ്പിച്ച് സിപിഐ; ശബരിമലയുടെ പേരിൽ വിശ്വാസികൾ സർക്കാർ വിരുദ്ധ സമീപനം സ്വീകരിച്ചതും എൽഡിഎഫിനേറ്റ തിരിച്ചടിക്ക് കാരണമായി; തോൽവി വിശകലനം ചെയ്തുള്ള സിപിഐ എക്‌സിക്യൂട്ടീവിന്റെ വിമർശനമുന പിണറായിക്ക് നേരേ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി തിരഞ്ഞെടുപ്പ് വിജയത്തെ ബാധിച്ചെന്ന വിലയിരുത്തലുമായി സിപിഐ. വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ പിണറായിയുടെ ധാർഷ്ട്യം നിറഞ്ഞ ശൈലി തടസ്സമായെന്ന് സിപിഐ എക്‌സിക്യൂട്ടീവിൽ വിമർശനം ഉയർന്നു. എൽഡിഎഫിന് ഏറ്റ തിരിച്ചടിക്ക് ശബരിമല വിഷയവും കാരണമായി. വിശ്വാസികളുടെ സർക്കാർ വിരുദ്ധ നിലപാടാണ് വോട്ടുകുറയാൻ കാരണം. ന്യൂനപക്ഷ ഏകീകരണം മറ്റൊരു കാരണമാണ്. ഹിന്ദു വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസ്ഥാന എക്‌സിക്യൂട്ടീവിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീ പ്രവേശനത്തോടെ വിശ്വാസികളിൽ സർക്കാർ വിരുദ്ധ വികാരമുണ്ടായി. മോദി വീണ്ടും അധികാരത്തിൽ വരുമെന്ന ഭീതിയിൽ ന്യൂനപക്ഷങ്ങൾ ഒന്നാകെ കോൺഗ്രസിനും പിന്നിൽ അണിനിരന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഐ മത്സരിച്ച നാലു മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച് 12,13 തീയതികളിൽ നടക്കുന്ന സംസ്ഥാന കൗൺസിലിൽ പ്രത്യേകം ചർച്ച നടക്കും.

അതേസമയം, ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാനല്ലാതെ സംസ്ഥാന സർക്കാരിന് മറ്റു മാർഗങ്ങളില്ലായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവന് പ്രതികരിച്ചു. സർക്കാരിനെതിരെ സാമുദായിക ശക്തികൾ വിശ്വാസികളെ തെരുവിലിറക്കി. ഇതു കോൺഗ്രസും ബിജെപിയും മുതലാക്കിയെന്നും മാധ്യമങ്ങളും ഇടതുപക്ഷ വിരുദ്ധത പ്രചരിപ്പിച്ചുവെന്നും എ.വിജയരാഘവൻ കൊല്ലത്ത് ആരോപിച്ചു. തന്റെ ശൈലി മാറ്റാൻ തയ്യാറല്ലെന്നും, താൻ ഈ നിലയിൽ എത്തിയത് ഈ ശൈലിയിലൂടെയാണെന്നും പിണറായി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, കേരളത്തിൽ പാർട്ടിയുടെ വോട്ട് വിഹിതത്തിൽ ഇടിവുണ്ടായെന്ന് സിപിഎം കേന്ദ്രനേതൃത്വം. അവലോകന റിപ്പോർട്ടിലാണ് ഈ പരാമർശം. ശബരിമല വിഷയത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ എതിരാളികൾക്ക് കഴിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ശബരിമല നയം മാറ്റാനാകില്ലെന്നും അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ശബരിമല വിഷയത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ എതിരാളികൾക്ക് കഴിഞ്ഞുവെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ അവലോകനം. ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ കേരളത്തിലെ പാർട്ടിക്ക് കഴിയണമെന്നും സിപിഎം നേതൃത്വം നിർദ്ദേശിക്കും.

ന്യൂനപക്ഷ വോട്ടുകൾ മാറിയും മറിഞ്ഞും ഇരുമുന്നണികൾക്കും കിട്ടിയ ചരിത്രമാണ് കേരളത്തിന്റേത്. എന്നാൽ, പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ ചോർച്ചയുണ്ടായതിന് ശബരിമല കാരണമായിട്ടുണ്ട്.എതിരാളികളുടെ പ്രചാരണം ഫലപ്രദമായി ചെറുക്കാനായില്ല. ബിജെപിക്കായി ദേശീയ തലത്തിൽ നടന്ന പ്രചാരവേലയും തിരിച്ചടിക്കിടയാക്കിയെന്നും കേന്ദ്രകമ്മിറ്റി അവലോകന റിപ്പോർട്ടിൽ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തിയതിന് ശേഷം കേന്ദ്രകമ്മിറ്റി യോഗം സംസ്ഥാനഘടകങ്ങൾക്ക് തിരിച്ചടിക്കുള്ള പരിഹാര നിർദ്ദേശങ്ങൾ നൽകും. ജനറൽ സെക്രട്ടറിയുടെ ഉൾപ്പെടെ ആരുടേയും രാജി ഇപ്പോൾ കേന്ദ്രനേതൃത്വത്തിന് മുന്നിൽ ഇല്ലെന്നും ആരെങ്കിലും രാജിക്ക് തയ്യാറായാൽ അത് സ്വീകരിക്കുന്ന കാര്യം അപ്പോൾ പരിഗണിക്കാമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP