Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൻകിട മുതലാളിമാരെ ഷോപ്പിങ് മാളിൽ കച്ചവടത്തിന് കൊണ്ടുവരുന്നത് നാടിന്റെ സാമ്പത്തികക്രമം തകർക്കുന്നു; പട്ടയം കിട്ടാത്തവർക്കായി ഒന്നും ചെയ്യുന്നില്ല; എംഎൽഎയുടെ നിലപാട് മുന്നണിക്ക് അവമതിപ്പുണ്ടാക്കി; പത്തനാപുരത്ത് ഗണേശ് കുമാറിനെതിരെ പരസ്യവിമർശനവുമായി സിപിഐ

വൻകിട മുതലാളിമാരെ ഷോപ്പിങ് മാളിൽ കച്ചവടത്തിന് കൊണ്ടുവരുന്നത് നാടിന്റെ സാമ്പത്തികക്രമം തകർക്കുന്നു; പട്ടയം കിട്ടാത്തവർക്കായി ഒന്നും ചെയ്യുന്നില്ല; എംഎൽഎയുടെ നിലപാട് മുന്നണിക്ക് അവമതിപ്പുണ്ടാക്കി; പത്തനാപുരത്ത് ഗണേശ് കുമാറിനെതിരെ പരസ്യവിമർശനവുമായി സിപിഐ

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: കെ.ബി.ഗണേശ്‌കുമാർ എംഎ‍ൽഎ.യ്ക്കെതിരേ പരസ്യവിമർശനവുമായി സിപിഐ. പത്തനാപുരം മാർക്കറ്റ് ജങ്ഷനിൽ നടത്തിയ സമരസായാഹ്നം പരിപാടിയിലാണ് എംഎ‍ൽഎ.യ്ക്കെതിരേ സിപിഐ നേതാക്കൾ ആഞ്ഞടിച്ചത്. താലൂക്കാശുപത്രി യാഥാർഥ്യമാക്കുക, കൈവശഭൂമിക്ക് പട്ടയം നൽകുക, പത്തനാപുരം മാർക്കറ്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

എൽ.ഡി.എഫ്. എംഎ‍ൽഎ.ആയ ഗണേശിന്റെ പല നിലപാടുകളും വികസനകാര്യത്തിൽ തിരിച്ചടിയായെന്നും സാധാരണക്കാർക്കിടയിൽ മുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നും വിമർശനമുയർന്നു. താലൂക്കാശുപത്രി വിഷയത്തിൽ എംഎ‍ൽഎ.യുടെ പിടിവാശിയാണ് കാര്യങ്ങൾ എങ്ങുമെത്താതിരിക്കാനുള്ള കാരണമെന്ന് നേതാക്കൾ പറഞ്ഞു.

പഞ്ചായത്തിന്റെ പണം കൊടുത്ത് കൺസൾട്ടൻസിയെ വെച്ച് വൻകിട മുതലാളിമാരെ ഷോപ്പിങ് മാളിൽ കച്ചവടത്തിന് കൊണ്ടുവരുന്നത് നാടിന്റെ സാമ്പത്തികക്രമം തകർക്കുമെന്ന് സമരസായാഹ്നം ഉദ്ഘാടനം ചെയ്ത സിപിഐ. സംസ്ഥാന കൗൺസിൽ അംഗം എസ്.വേണുഗോപാൽ പറഞ്ഞു.

നാട്ടുകാരുടെ മിക്ക കടകളും പൂട്ടേണ്ട സാഹചര്യമാണ്. ചന്തയിലെയും വഴിയാരത്തെയും കച്ചവടക്കാരെ സംരക്ഷിക്കുന്നതാണ് നാടിന്റെ വികസനം. അല്ലാതെ കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

പട്ടയം കിട്ടാതെ വലയുന്ന ആയിരങ്ങളുള്ള പത്തനാപുരം മേഖലയിൽ അവർക്കുവേണ്ടി ഒന്നും ചെയ്യാൻ എംഎ‍ൽഎ.യ്ക്ക് കഴിഞ്ഞില്ലെന്ന് സിപിഐ. മണ്ഡലം സെക്രട്ടറി എം.ജിയാസുദീൻ പറഞ്ഞു. കെ.പി.രാജു, സഫറുള്ളാഖാൻ, എസ്.എം.ഷെരീഫ്, അർഷാദ്, മധു തുടങ്ങിയവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP