Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 32,216 ആരോഗ്യ പ്രവർത്തകർ; വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും കൂട്ടി

സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 32,216 ആരോഗ്യ പ്രവർത്തകർ; വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും കൂട്ടി

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,216 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിൻ സ്വീകരിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും കൂട്ടിയെന്നും മന്ത്രി പറഞ്ഞു.

449 വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിൻ കുത്തിവയ്‌പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ (71) വാക്സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 23, എറണാകുളം 71, കണ്ണൂർ 36, കാസർഗോഡ് 6, കൊല്ലം 27, കോട്ടയം 38, കോഴിക്കോട് 41, മലപ്പുറം 33, പാലക്കാട് 25, പത്തനംതിട്ട 36, തിരുവനന്തപുരം 54, തൃശൂർ 47, വയനാട് 12 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (5712) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 1566, എറണാകുളം 5712, കണ്ണൂർ 2913, കാസർഗോഡ് 249, കൊല്ലം 2163, കോട്ടയം 3098, കോഴിക്കോട് 3527, മലപ്പുറം 2224, പാലക്കാട് 2023, പത്തനംതിട്ട 1244, തിരുവനന്തപുരം 3711, തൃശൂർ 3257, വയനാട് 529 എന്നിങ്ങനെയാണ് ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 1,98,025 ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ സ്വീകരിച്ചത്.

സംസ്ഥാനത്താകെ ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടെ 5,23,079 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിലെ 1,91,094 പേരും സ്വകാര്യ മേഖലയിലെ 2,25,563 പേരും ഉൾപ്പെടെ 4,16,657 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്.

ഇതുകൂടാതെ 4933 കേന്ദ്ര ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 78,697 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുൻസിപ്പൽ വർക്കർമാരും, 16,192 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP