Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

'നേതാവു പറഞ്ഞാൽ അനുസരിച്ച് മാത്രമാണ് ശീലം.. അതുകൊണ്ടു തന്നെ ഓര് പറഞ്ഞാൽ അനുസരിക്കാതെ വയ്യ.. എല്ലാം പാർട്ടി നോക്കിക്കോളുമെന്ന വാഗ്ദാനം ചെയ്തിരുന്നു'; അറസ്റ്റിലായവരുടെ ഈ മൊഴിയിൽ അന്വേഷണം ഒന്നും നടന്നില്ല; പ്രതികാരത്തിന് ഇന്ത്യൻ ഗാന്ധി പാർട്ടിയുമായി സിഒടി നസീർ; തലശ്ശേരിയിൽ ഷംസീറിനെ തളയ്ക്കാൻ പഴയ സഖാവ്

'നേതാവു പറഞ്ഞാൽ അനുസരിച്ച് മാത്രമാണ് ശീലം.. അതുകൊണ്ടു തന്നെ ഓര് പറഞ്ഞാൽ അനുസരിക്കാതെ വയ്യ.. എല്ലാം പാർട്ടി നോക്കിക്കോളുമെന്ന വാഗ്ദാനം ചെയ്തിരുന്നു'; അറസ്റ്റിലായവരുടെ ഈ മൊഴിയിൽ അന്വേഷണം ഒന്നും നടന്നില്ല; പ്രതികാരത്തിന് ഇന്ത്യൻ ഗാന്ധി പാർട്ടിയുമായി സിഒടി നസീർ; തലശ്ശേരിയിൽ ഷംസീറിനെ തളയ്ക്കാൻ പഴയ സഖാവ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ. :തലശേരി നഗരസഭയിലെ മുൻ സിപിഎം വിമത നേതാവും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപിൽ വടകര പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ സി.ഒ.ടി നസീർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. മാർച്ച് ആറിന് എറണാകുളത്ത് പുതിയ രാഷട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടക്കുമെന്ന് നസീർ അറിയിച്ചു.

ഇന്ത്യൻ ഗാന്ധി പാർട്ടി എന്ന പേരിലാണ് പുതിയപാർട്ടി രൂപീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട യോഗം ഇന്ന് നടക്കുമെന്ന് നസീർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തലാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് നസീർ പറഞ്ഞു. തലശ്ശരിയിൽ സിപിഎം നേതാവ് എ.എൻ. ഷംസീറിനെതിരെ മത്സരിക്കുമെന്നും അതിൽ പിന്നോട്ടു പോവില്ലെന്നും നസീർ വ്യക്തമാക്കി.

നസീറിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള പോസ്റ്ററുകൾ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെ നസീർ തലശേരിയിൽ നിയമസഭാ മണ്ഡലത്തിൽ വീണ്ടും സിപിഎമ്മിനും എ.എൻ ഷംസീറിനും തലവേദനയാകുമെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിന് നഗര ഹൃദയത്തിലുള്ള കായ്യത്ത് റോഡ് മുക്കിൽ വച്ച് അതിക്രൂരമായി മർദ്ദനമേറ്റിരുന്നു. തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷമായിരുന്നു അക്രമം.

പിന്നീട് വധശ്ര കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ എ.എൻ. ഷംസീർ എം.എൽ എ യുടെ ഓഫിസ് സെക്രട്ടറിയാക്കം അടക്കം അറസ്റ്റിലായിരുന്നു. തന്നെ അക്രമിച്ചതിനു പിന്നിൽ ഗുഡാലോചന നടത്തിയത് എ.എൻ. ഷംസീറാണെന്ന് സി.ഒ.ടി നസീർ പരാതി നൽകിയിരുന്നുവെങ്കിലും തലശേരി പൊലിസ് കേസെടുത്തിരുന്നില്ല. എന്നാൽ സി.ഒ.ടി നസീറിനെ അക്രമിച്ച കേസിലെ പ്രതികൾ സഞ്ചരിച്ച ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ പിടിച്ചിരുന്നു.

നേതാവു പറഞ്ഞാൽ അനുസരിച്ച് മാത്രമാണ് ശീലം. അതുകൊണ്ടു തന്നെ ഓറ് പറഞ്ഞാൽ അനുസരിക്കാതെ വയ്യ. മാത്രമല്ല ബാക്കിയെല്ലാം പാർട്ടി നോക്കിക്കോളുമെന്ന വാഗ്ദാനവും. സി.ഒ.ടി. നസീർ വധശ്രമക്കേസിൽ പൊലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രധാന പ്രതികളായ കൊളശ്ശേരി ശ്രീലക്ഷ്മി ക്വാട്ടേഴ്‌സിലെ റോഷനും കതിരൂർ വേറ്റുമ്മൽ സ്വദേശി ശ്രീജിനും ചോദ്യം ചെയ്യലിനിടയിൽ പൊലീസ് മുമ്പാകെ വെളിപ്പെടുത്തിയത് ഇങ്ങിനെയെന്നാ.ിരുന്നു വിവരം. നസീർ വധശ്രമക്കേസിലെ മുഖ്യപ്രതിയായി പൊലീസ് കരുതുന്നത് കുണ്ടുചിറയിലെ ഒരു പ്രധാനിയെയാണ്. ഇയാളാണ് വധശ്രമത്തിൽ എല്ലാതരത്തിലും നിർദ്ദേശം നൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. പക്ഷേ ഇതിലേക്കൊന്നും അന്വേഷണം പോയില്ല.

പിന്നീട് ഷംസിറിനെ ചോദ്യം ചെയ്യാനോ ഗൂഢാലോചന കേസിൽ പ്രതിയാക്കാനോ പൊലീസ് തയ്യാറായില്ല. കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇരുമ്പുവടി കൊണ്ട് തലങ്ങും വിലങ്ങും റോഡിലിട്ട് മർദ്ദിച്ച സി.ഒ.ടി നസീർ വധശ്രമത്തിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൈകാലുകൾക്കും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ നസീർ മാസങ്ങളോളം ചികിത്സയിലായിരുന്നു. വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട നസീർ ഈയിടയായി നടന്ന കർഷക സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു.

പിന്നോക്ക ദളിത് പോരാട്ട നായകനായ ചന്ദ്രശേഖർ ആസാദിന്റെ ഉറ്റ അനുയായിട്ടാണ് നസീർ അറിയപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 34,117 വോട്ടുകൾക്കാണ് ഷംസീർ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. യു.ഡി.എഫിലെ എ.പി. അബ്ദുള്ളക്കുട്ടിയായിരുന്നു എതിർ സ്ഥനാർത്ഥി. തലശേരി മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാൽ സി.ഒ.ടി നസീർ സിപിഎമ്മിന് തിരിച്ചടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എസ്.എഫ്.ഐ നേതാവായി തലശേരി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സി.ഒ.ടി നസീർ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ കാലയളവിലാണ് കിവീസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപെട്ടാണ് നഗരസഭയും സിപിഎം നേതൃത്വവുമായി തെറ്റുന്നത്. ഒടുവിൽ തലശേരി സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉന്നയിച്ചതോടെയാണ് എ.എൻ ഷംസീർ എംഎ‍ൽഎയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കും പരസ്യമായ വാക് പോരിലും കലാശിച്ചത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി.ജയരാജനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതോടെ നസീർ സിപിഎമ്മിന്റെ കണ്ണിലെ കരടായത്.

ഷംസീറിനെ അക്രമിച്ചത് പി.ജയരാജന്റെ നിർദ്ദേശപ്രകാരമാണെന്ന ആരോപണമാണ് തുടക്കത്തിൽ ഉയർന്നത്. തനിക്ക് അക്രമവുമായി യാതൊരു ബന്ധവുമില്ലെന്ന് നസീറിനെ ആശുപത്രിയിൽ സന്ദർശിച്ച വേളയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് ഷംസീറിന്റെ ഓഫിസ് സെക്രട്ടറിയടക്കമുള്ള പ്രതികളെ അറസ്റ്റു ചെയ്യുന്നത്. പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഷംസീറിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശിച്ചിരുന്നു.

അക്രമത്തിൽ പാർട്ടിക്ക് പങ്കില്ലെന്നു പറഞ്ഞ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കൃത്യത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ നടപടിയൊന്നുമുണ്ടായില്ല. ഷംസീറിനെതിരെ മൊഴി നൽകിയിട്ടും ഗുഡാലോചന കേസിൽ പ്രതിയായാക്കാത്തതിനെ തുടർന്നാണ് സി.ഒ.ടി നസീർ ഹൈക്കോടതിയെ സമീപിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP