Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അർദ്ധരാത്രി 12 മണിക്ക് വാട്‌സാപ്പിലൂടെയാണ് കോൺഗ്രസിന്റെ പുതിയ പട്ടിക അറിയുന്നത്; ഇത്തരമൊരു പ്രഖ്യാപനം ജനാധിപത്യ പാർട്ടിക്ക് നിരക്കുന്നതല്ല; ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃ സംഘടനയിൽ അതൃപ്തി പരസ്യമാക്കി എ ഗ്രൂപ്പ്; പുനഃ സംഘടന ഉമ്മൻ ചാണ്ടിയുടെ മനസ്സറിയാതെ; പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് ശ്രമമെങ്കിൽ പഴയ ഗ്രൂപ്പ് സജീവമാക്കുമെന്ന് എ ഗ്രൂപ്പ്

അർദ്ധരാത്രി 12 മണിക്ക് വാട്‌സാപ്പിലൂടെയാണ് കോൺഗ്രസിന്റെ പുതിയ പട്ടിക അറിയുന്നത്; ഇത്തരമൊരു പ്രഖ്യാപനം ജനാധിപത്യ പാർട്ടിക്ക് നിരക്കുന്നതല്ല; ബ്ലോക്ക് പ്രസിഡന്റുമാരുടെ  പുനഃ സംഘടനയിൽ അതൃപ്തി പരസ്യമാക്കി എ ഗ്രൂപ്പ്; പുനഃ സംഘടന ഉമ്മൻ ചാണ്ടിയുടെ മനസ്സറിയാതെ; പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് ശ്രമമെങ്കിൽ പഴയ ഗ്രൂപ്പ് സജീവമാക്കുമെന്ന് എ ഗ്രൂപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:അർദ്ധരാത്രി വാട്‌സ് ആപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്ന് പൊട്ടിത്തറിച്ച് ബെന്നി ബഹനാൻ. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടനയിലാണ് എ ഗ്രൂപ്പ് പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയത്. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദ്ദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാൻ തുറന്നടിച്ചു.

ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടനയാണ് പ്രശ്‌നത്തിലേക്ക് നീങ്ങിയത്. ഡിസിസി യോഗങ്ങൾ അടക്കം ബഹിഷ്‌ക്കരിച്ച് ഇനിയുള്ള പുനഃസംഘടനാ നടപടികളുമായി നിസ്സഹകരിക്കാൻ എ ഗ്രൂപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് എംകെ രാഘവൻ എം പി ഇന്നലെ വിമർശിച്ചത്. പുനഃസംഘടന പ്രഖ്യാപനം നിരാശജനകമാണെന്നും നേതൃത്വത്തെ ഇനി കാണില്ലെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി.

വിശ്വാസമില്ലാത്തവരുമായി എങ്ങനെ സഹകരിക്കണമെന്ന് ആലോചിച്ച് പ്രഖ്യാപിക്കും. കെ കരുണാകരനും എകെ ആന്റണിയും കൂടിയാലോചനകളിലൂടെയാണ് തീരുമാനമെടുത്തതെന്നും ഇപ്പോൾ ഉള്ളവർ അവർ അല്ലല്ലോയെന്നും ബെന്നി ബഹന്നാൻ കൊച്ചിയിൽ പറഞ്ഞു.

'കഴിഞ്ഞ ദിവസം അർധരാത്രി പന്ത്രണ്ട് മണിക്ക് വാട്സ് ആപ്പിലൂടെയാണ് കേരളത്തിലെ കോൺഗ്രസിന്റെ പുതിയ പട്ടിക തിരിച്ചറിയുന്നത്. അർധരാത്രി വാട്സ് ആപ്പിലൂടെ പ്രഖ്യാപനം നടത്തുന്നത് തന്നെ ഒരു ജനാധിപത്യപാർട്ടിക്ക് അനുയോജ്യമല്ല. ഈ പ്രഖ്യാപനം വളരെ നിരാശജനകമായിരുന്നു. ഞങ്ങളെ പോലെയുള്ള ആളുകളെ അത് അത്ഭുതപ്പെടുത്തുകയുണ്ടായി. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ യോജിപ്പിച്ചുകൊണ്ടുപോകേണ്ട നേതാക്കന്മാർ തന്നെയാണ് ഈ തീരുമാനമെടുത്തതാണ് അത്ഭുതപ്പെടുത്തുന്നത്. ഞങ്ങളിൽ വിശ്വാസം എടുക്കാൻ പറ്റാത്ത ഒരു സംസ്ഥാന നേതൃത്വവുമായി എങ്ങനെ പ്രവർത്തിക്കണമെന്നത് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കും'- ബഹന്നാൻ പറഞ്ഞു.

സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദ്ദേശം നടപ്പായില്ല. ഓരോരുത്തരെ അടർത്തിയെടുത്ത് ചിലർ സ്വന്തം ഗ്രൂപ്പുണ്ടാക്കുന്നു. പുതിയ ഗ്രൂപ്പുണ്ടാക്കിയാൽ പഴയ ഗ്രൂപ്പ് സജീവമാക്കുമെന്നും ബെന്നി മുന്നറിയിപ്പ് നൽകുന്നു. ഉമ്മൻ ചാണ്ടിയുടെ മനസറിയാതെയാണ് പുനഃസംഘടന നടന്നതെന്നും കോൺഗ്രസിലെ ഐക്യശ്രമങ്ങൾക്ക് എതിരാണ് പുനഃസംഘടനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പട്ടികയിൽ അടിയന്തിര മാറ്റമില്ലാതെ പറ്റില്ലെന്ന നിലപാടിലാണ് എ-ഐ ഗ്രൂപ്പുകൾ. കൂടുതൽ നഷ്ടമുണ്ടായെന്ന് വിലയിരുത്തി എ ഗ്രൂപ്പ് നിസഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസിസി യോഗങ്ങളിലടക്കം ഇനി പങ്കെടുക്കില്ല. മണ്ഡലം പ്രസിഡണ്ടുമാരെ കണ്ടെത്താനുള്ള പുനഃസംഘടനാ നടപടികളിൽ നിന്നും വിട്ടുനിൽക്കും. ആകെയുള്ള 283 ബ്ലോക്കിൽ മൂന്ന് ജില്ലകൾ ഒഴികെ 197 പ്രസിഡണ്ടുമാരെയാണ് തീരുമാനിച്ചത്. ഇതിൽ ഒറ്റപ്പേരിലെത്തിയ സ്ഥലങ്ങളൊഴികെ തർക്കങ്ങളുള്ള 70 ഓളം സ്ഥലങ്ങളിൽ ഒരു ചർച്ചയും ഇല്ലാതെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും തീരുമാനമെടുത്തുവെന്നാണ് പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP