Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമാ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി; പ്രചാരണത്തിൽ നിന്നും വിട്ടുനിന്നു; പിന്നാലെ പാർട്ടിവിട്ട് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ; തൃക്കാക്കരയിൽ പ്രചാരണം മുറുകുന്നതിനിടെ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്

ഉമാ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി; പ്രചാരണത്തിൽ നിന്നും വിട്ടുനിന്നു; പിന്നാലെ പാർട്ടിവിട്ട് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ; തൃക്കാക്കരയിൽ പ്രചാരണം മുറുകുന്നതിനിടെ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്. ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി തുറന്നു പറഞ്ഞ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എംബി മുരളീധരൻ സിപിഎമ്മിലേക്ക് ചുവട് മാറ്റി. തൃക്കാക്കരയിലെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ചുവട് മാറ്റം.

ഇടത് മുന്നണിക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും സ്ഥാനാർത്ഥി നിർണായത്തിനുള്ള അതൃപ്തി അറിയിച്ചതിന് ശേഷമുള്ള ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായിരുന്നില്ലെന്നും അതിനാൽ പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നുവെന്നും ഇടത് നേതാക്കൾക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് മുരളീധരൻ വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയിൽ പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് യുഡിഎഫിനു തിരിച്ചടിയായി കോൺഗ്രസ് നേതാവ് സിപിഎമ്മിൽ ചേക്കേറിയത്. ഉമയുടെ സ്ഥാനാർത്ഥിത്വത്തിൽ പരസ്യമായി നിലപാട് അറിയിച്ചശേഷം തന്നോടുള്ള ഡിസിസിയുടെ സമീപനം ശരിയായ രീതിയിൽ ആയിരുന്നില്ലെന്ന് ഇടതുനേതാക്കൾക്കൊപ്പം വിളിച്ച വാർത്താസമ്മേളനത്തിൽ എം.ബി.മുരളീധരൻ പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥിത്വം പാർട്ടിയുടെ സജീവപ്രവർത്തകർക്കുള്ളതാണെന്നും പി.ടിയെ സഹായിക്കേണ്ടത് ഭാര്യയ്ക്ക് സ്ഥാനാർത്ഥിത്വം നൽകിയല്ലെന്നുമാണ് മുരളീധരൻ പറഞ്ഞത്. അതിനുശേഷം കോൺഗ്രസ് നേതാക്കൾ നല്ല രീതിയിലല്ല പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇടതു സ്ഥാനാർത്ഥി നേരിട്ടെത്തി പിന്തുണ തേടിയതിനാലാണ് ഇടതു മുന്നണിക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ നേതാക്കളുമായി ചർച്ച നടത്താതെയാണ് കെപിസിസി തീരുമാനം എടുത്തത്. കൂടുതൽ പ്രാദേശിക നേതാക്കൾക്ക് ഇക്കാര്യത്തിൽ അതൃപ്തിയുണ്ടെന്നും എം.ബി. മുരളീധരൻ പറയുന്നു.

നേരത്തെ തൃക്കാക്കരയിൽ പിടി തോമസിന്റെ ഭാര്യ ഉമാ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എം ബി മുരളീധരൻ പരസ്യമായി പ്രതികരിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിത്വം സജീവ പ്രവർത്തകർക്ക് അവകാശപ്പെട്ടതാണെന്നും പിടിയുടെ കുടുംബത്തെ സഹായിക്കേണ്ടത് മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നൽകിയല്ലെന്നുമാണ് അന്ന് മുരളീധരൻ തുറന്നടിച്ചത്.

സ്ഥാനാർത്ഥിത്വം ഏകപക്ഷീയമായ തീരുമാനമായിരുന്നുവെന്നും തൃക്കാക്കര മണ്ഡലത്തിലെ നേതാക്കളുമായി കെപിസിസി നേതൃത്വം ചർച്ച നടത്തിയിട്ടില്ലെന്ന ആരോപണവും നേരത്തെ മുരളീധരൻ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിലേക്ക് മുരളീധരൻ ചുവട് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP