Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാറേ, മുല്ലപ്പള്ളിയെപ്പോലെ ഉളുപ്പില്ലാത്തവനായി തരംതാഴല്ലേ; ഇത്ര വലിയ തോൽവി ഉണ്ടായിട്ട് സ്ഥാനം രാജിവെക്കാത്തത് ഉളുപ്പില്ലായ്മ തന്നെയാണ്; സതീശനെ പോലൊരു ഫയർ ബ്രാൻഡ് നേതാവിനെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് ആവശ്യം; ചെന്നിത്തലയോട് അഭ്യർത്ഥനയുമായി കോൺഗ്രസ് സൈബർ ടീം

സാറേ, മുല്ലപ്പള്ളിയെപ്പോലെ ഉളുപ്പില്ലാത്തവനായി തരംതാഴല്ലേ; ഇത്ര വലിയ തോൽവി ഉണ്ടായിട്ട് സ്ഥാനം രാജിവെക്കാത്തത് ഉളുപ്പില്ലായ്മ തന്നെയാണ്; സതീശനെ പോലൊരു ഫയർ ബ്രാൻഡ് നേതാവിനെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് ആവശ്യം; ചെന്നിത്തലയോട് അഭ്യർത്ഥനയുമായി കോൺഗ്രസ് സൈബർ ടീം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് നേതൃസ്ഥാനത്ത് മാറ്റം ആവശ്യപ്പെട്ട് നേതാക്കൾ രംഗത്തെത്തവേ ഈ ആവശ്യവുമായി കോൺഗ്രസ് സൈബർ വിഭാഗവും രംഗത്തുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടതിനുപിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമെതിരായ പ്രതിഷേധം തുടർന്ന് കോൺഗ്രസ് ഫേസ്്ബുക്ക് കൂട്ടായ്മയായ കോൺഗ്രസ് സൈബർ ടീം.

മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലെ താങ്കളും ഉളുപ്പില്ലാത്ത നേതാവായി സ്വയം തരംതാഴരുതെന്ന് രമേശ് ചെന്നിത്തലയോട് ഒരു കുറിപ്പിലൂടെ സൈബർ ടീം ആവശ്യപ്പെട്ടു. താങ്കൾ മോശം നേതാവല്ല എങ്കിലും ഇനിയുമൊരു പരീക്ഷണത്തിന് നമ്മുക്ക് മുന്നിൽ സമയമില്ലെന്ന് സൈബർ ടീം ഓർമ്മിപ്പിക്കുന്നു. വിഡി സതീശനെപ്പോലൊരു ഫയർ ബ്രാൻഡ് നേതാവിനെയാണ് ഇനി ആവശ്യമെന്നും സൈബർ ടീം പ്രസ്താവിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

To, Ramesh chennithala

സാറേ താങ്കൾ മുല്ലപ്പള്ളിയെ പോലെ ഉളുപ്പില്ലാത്ത നേതാവായി സ്വയം തരം താഴരുത് ഇത്ര വലിയ തോൽവി ഉണ്ടായിട്ട് നിങ്ങൾ രണ്ടുപേരും സ്ഥാനം രാജിവെക്കാത്തത് ഉളുപ്പില്ലായ്മ തന്നെയാണ്. ഇനി KPCC പ്രസിഡന്റ് ആവേണ്ടത് K സുധാകരനും, പ്രതിപക്ഷ നേതാവാക്കേണ്ടത് VD സതീശനുമാണ്. താങ്കൾ ഒരു മോശം നേതാവൊന്നുമല്ല നല്ല CALIBER ഉള്ള ഒരു investigavite പത്രപ്രവർത്തകനെ പോലുള്ള നേതാവായിരുന്നു പക്ഷെ ഇനി നമ്മൾക്ക് ഒരു പരീക്ഷണത്തിന് സമയമില്ല ഇനി നമുക്ക് വേണ്ടത് VD സതീശനെ പോലെയുള്ള ഒരു FIRE BRAND നേതാവിനെയാണ്. ഇപ്പോൾ താങ്കൾ രാജിവച്ചാൽ താങ്കൾ ജന്മനസ്സിൽ കൂടുതൽ സ്ഥാനം നേടും.

തെരഞ്ഞെടുപ്പ് പരാജയത്തിനുതൊട്ടുപിന്നാലെ സൈബർ ടീം പറഞ്ഞത്:

നേതാക്കളുടെ ഗ്രുപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് ഞങ്ങൾ പ്രവർത്തകർ ഇനി അനുവദിക്കില്ല. പ്രവർത്തകരുടെ വികാരം മാനിക്കാൻ പഠിക്കണം ആദ്യം നേതാക്കൾ.

ഞങ്ങൾ പ്രവർത്തകർക്ക് ഒന്നേ പറയാൻ ഉള്ളു..

(1)കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്രയും പെട്ടന്ന് #K_സുധാകരനെ കൊണ്ട് വരുക

.(2) പ്രതിപക്ഷ നേതാവായി #VD_സതീശനെ കൊണ്ട് വരുക

ഗ്രുപ്പ് മുതലാളിമാരോട് ഒന്നേ പറയാനുള്ളു കോൺഗ്രസ് പ്രവർത്തരുടെ ക്ഷമ നിങ്ങൾ ഇനിയും പരീക്ഷിക്കരുത് പൊട്ടി തെറിക്കും ഞങ്ങൾ ഓർത്തോ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP