Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

എല്ലാ സിറ്റിങ് എംഎൽഎമാർക്കും സീറ്റുണ്ടാവില്ല; രണ്ട് തവണ തുടർച്ചയായി തോറ്റവർ ഔട്ട്; 50 ശതമാനം സീറ്റുകളും സ്ത്രീകളും യുവാക്കളും അടങ്ങിയ പുതുമുഖങ്ങൾക്ക്; പതിവില്ലാത്ത കൃത്യതയോടെ സിപിഎമ്മിനെ തളക്കാൻ രംഗത്തിറങ്ങി കോൺഗ്രസ്; കാത്തിരിക്കുന്നത് സിപിഎം ലിസ്റ്റ് വരാൻ

എല്ലാ സിറ്റിങ് എംഎൽഎമാർക്കും സീറ്റുണ്ടാവില്ല; രണ്ട് തവണ തുടർച്ചയായി തോറ്റവർ ഔട്ട്; 50 ശതമാനം സീറ്റുകളും സ്ത്രീകളും യുവാക്കളും അടങ്ങിയ പുതുമുഖങ്ങൾക്ക്; പതിവില്ലാത്ത കൃത്യതയോടെ സിപിഎമ്മിനെ തളക്കാൻ രംഗത്തിറങ്ങി കോൺഗ്രസ്; കാത്തിരിക്കുന്നത് സിപിഎം ലിസ്റ്റ് വരാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ കോൺഗ്രസും പട്ടിക പുറത്തു വിടും. എല്ലാ സീറ്റിലും പാർട്ടിയിൽ ഏകദേശ ധാരണയുണ്ടായിട്ടുണ്ട്. മാനദണ്ഡങ്ങൾ കർശനമായി പാലിക്കും. എല്ലാ സിറ്റിങ് എംഎൽഎമാർക്കും സീറ്റുണ്ടാവില്ലയ രണ്ട് തവണ തുടർച്ചയായി തോറ്റവർക്ക് സീറ്റ് നൽകില്ല. 50 ശതമാനം സീറ്റുകളും സ്ത്രീകളും യുവാക്കളും അടങ്ങിയ പുതുമുഖങ്ങൾക്ക് നൽകാനാണ് തീരുമാനം. പതിവില്ലാത്ത കൃത്യതയോടെ സിപിഎമ്മിനെ തളക്കാൻ രംഗത്തിറങ്ങുകയാണ് കോൺഗ്രസ്. രണ്ടും കൽപ്പിച്ചുള്ള പോരാട്ടം. അമ്പത് സീറ്റിലെ ജയമാണ് കോൺഗ്രസിന്റെ മനസ്സിലെ കുറഞ്ഞ ലക്ഷ്യം.

തുടർച്ചയായി 2 തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവർക്കും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്കും കോൺഗ്രസിൽ സീറ്റുണ്ടാകില്ല. എല്ലാ സിറ്റിങ് എംഎൽഎമാർക്കും സീറ്റ് ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നു തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ തീരുമാനങ്ങൾ വിശദീകരിച്ച അധ്യക്ഷൻ ഉമ്മൻ ചാണ്ടി അറിയിച്ചു. വിജയസാധ്യത മാത്രം നോക്കാനാണു യോഗത്തിന്റെ തീരുമാനം. അതിനിടെ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎമാർക്ക് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുമതി. അതേസമയം, എഐസിസിയുടെ അന്തിമ സർവേ ഇവർക്ക് അനുകൂലമാകണമെന്ന മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

എല്ലാ എംഎൽഎമാർക്കും സീറ്റുണ്ടാകില്ലെന്നതിന്റെ സൂചന കൂടിയാണ് ഇത്. 2 ഘട്ടമായി സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കാനാണു കോൺഗ്രസ് ആലോചിക്കുന്നത്. സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെ ഉറച്ച പേരുകളുൾപ്പെട്ട പട്ടികയാകും ആദ്യം ഇറക്കുക. നിലവിലെ യുഡിഎഫ് സീറ്റ് ധാരണയനുസരിച്ച് 90-93 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചേക്കും. പുതിയതായി അൻപതോളം സ്ഥാനാർത്ഥികളെ നിശ്ചയിക്കണം. ഇവരിൽ ഭൂരിപക്ഷവും പുതുമുഖങ്ങളാകും. ഇതിൽ എല്ലാം ഏകദേശ ധാരണയുണ്ടായിട്ടുണ്ട്. സ്ഥാനാർത്ഥിപ്പട്ടിക സംബന്ധിച്ച സ്‌ക്രീനിങ് കമ്മിറ്റിയുടെ ചർച്ചകൾ ആരംഭിച്ചു.

ചർച്ചകളിൽ ഗ്രൂപ്പ് അനുപാതങ്ങൾ തലപൊക്കുന്നുണ്ട്. എന്നാൽ അത് ഹൈക്കമാണ്ട് അനുവദിക്കില്ല. ഗ്രൂപ്പ് സമവാക്യങ്ങൾ ചർച്ചയാക്കുന്നതിലെ അതൃപ്തി എഐസിസി പ്രതിനിധികൾക്കുണ്ടെന്ന സൂചനകളുണ്ട്. ഇന്നും നാളെയും ഇവിടെ കൂടിയാലോചനകൾ നടത്തിയശേഷം നേതാക്കൾ ഡൽഹിക്കു തിരിക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയാണു പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകേണ്ടത്.

യുഡിഎഫ് പ്രകടനപത്രികയുടെ കരടിനു മേൽനോട്ടസമിതി ഇന്ന് അന്തിമ രൂപം നൽകും. തുടർന്ന് യുഡിഎഫിൽ ചർച്ച ചെയ്തു പുറത്തിറക്കും. സ്‌ക്രീനിങ് കമ്മിറ്റി ഇന്നു രാവിലെ യോഗം ചേരും. തുടർചർച്ചകൾ ഡൽഹിയിൽ നടക്കും. ഓരോ മണ്ഡലത്തിലെയും പേരുകളുടെ പാനൽ ഹൈക്കമാൻഡിനു നൽകും. യുഡിഎഫ് സീറ്റ് ധാരണ ഉടൻ പൂർത്തിയാക്കുമെന്നും രാഹുലും പ്രിയങ്കയും പ്രചാരണത്തിന് ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.

അതിനിടെ ബൂത്ത് തലത്തിൽ ഭവനസന്ദർശനം നടത്തുമ്പോൾ പ്രവർത്തകർ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കണമെന്നും മുറുക്കരുതെന്നും കോൺഗ്രസ് നിർദ്ദേശം താഴെ തട്ടിലെ അണികൾക്ക് കിട്ടി കഴിഞ്ഞു. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടു സന്ദർശനം പാടില്ല. ജനസ്വീകാര്യതയുള്ള ആളുകളെ മാത്രമേ സംഘത്തിൽ ഉൾപ്പെടുത്താവൂ. 50 വീടിനു പരമാവധി 3 അംഗങ്ങൾ മതി. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും വനിതകളെയും സംഘത്തിൽ ഉൾപ്പെടുത്തണം.

പാർട്ടി പതാകയുമായി പോകുന്നതാണു നല്ലത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബൂത്ത് കമ്മിറ്റികൾക്കു പരിശീലനം നൽകാൻ കെപിസിസി പൊതുനയകാര്യ വിഭാഗം തയാറാക്കിയ കൈപ്പുസ്തകത്തിലാണു നിർദ്ദേശങ്ങൾ.എല്ലാ ബൂത്ത് കമ്മിറ്റികളും വായനാമുറിയുള്ള ഓഫിസ് തുറക്കണം. അവിടെ 50 കസേരയും ടാർപോളിനും ഉറപ്പാക്കണം. മരണങ്ങൾക്കും ഇതരചടങ്ങുകൾക്കും രാഷ്ട്രീയഭേദമില്ലാതെ ഇവ സൗജന്യമായി നൽകണം. വാട്‌സാപ് ഗ്രൂപ്പുകൾ ഉണ്ടാക്കി അനുഭാവികളെ അംഗമാക്കണം.-ഇങ്ങനെ പോകുന്നു നിർദ്ദേശം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP