Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തർക്കങ്ങളില്ലാത്ത സ്ഥാനാർത്ഥികൾ ഉൾപ്പെട്ട ആദ്യ സ്ഥാനാർത്ഥി പട്ടിക ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും; ലീഗിന് മൂന്ന് സീറ്റ് അധികം നൽകാൻ ധാരണയായി; എട്ടു നൽകാനുള്ള തീരുമാനം അംഗീകരിക്കാതെ പിജെ ജോസഫ്; പതിവ് തെറ്റിച്ച് ഇക്കുറി എല്ലാം നേരത്തെയാക്കാൻ കോൺഗ്രസ്

തർക്കങ്ങളില്ലാത്ത സ്ഥാനാർത്ഥികൾ ഉൾപ്പെട്ട ആദ്യ സ്ഥാനാർത്ഥി പട്ടിക ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും; ലീഗിന് മൂന്ന് സീറ്റ് അധികം നൽകാൻ ധാരണയായി; എട്ടു നൽകാനുള്ള തീരുമാനം അംഗീകരിക്കാതെ പിജെ ജോസഫ്; പതിവ് തെറ്റിച്ച് ഇക്കുറി എല്ലാം നേരത്തെയാക്കാൻ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തർക്കങ്ങളില്ലാത്ത സ്ഥാനാർത്ഥികൾ ഉൾപ്പെട്ട ആദ്യ സ്ഥാനാർത്ഥി പട്ടിക ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കാൻ കോൺഗ്രസിൽ തീരുമാനം. യുഡിഎഫിൽ മുസ്ലിം ലീഗിന് മൂന്ന് സീറ്റ് അധികം നൽകാൻ ധാരണയായി. കേരളാ കോൺഗ്രസ് ജോസ് കെ മാണിയും ശ്രേയംസ് കുമാറിന്റെ എൽജെഡിയും വിട്ടു പോയ സാഹചര്യത്തിലാണ് ഇത്. എന്നാൽ എട്ടു സീറ്റ് നൽകാനുള്ള തീരുമാനം അംഗീകരിക്കാതെ പിജെ ജോസഫ് യുഡിഎഫിന് തലവേദനയാകുകയാണ്. പതിവ് തെറ്റിച്ച് ഇക്കുറി എല്ലാം നേരത്തെയാക്കാൻ കോൺഗ്രസ് തീരുമാനം. അങ്ങനെ പ്രചരണത്തിൽ അതിവേഗം കോൺഗ്രസുകാർ സജീവമാകും.

യുഡിഎഫിന്റെ സീറ്റുവിഭജനചർച്ച അന്തിമഘട്ടത്തിലേക്കെത്തിയതോടെ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയവും സജീവമായി. നാൽപതംഗ കമ്മിറ്റി നാളെ വൈകിട്ട് തിരുവനന്തപുരത്ത് ചേരും. ആദ്യഘട്ട പട്ടിക അടുത്തയാഴ്ച പ്രസിദ്ധീകരിക്കാനാണ് ആലോചന. ഒരാഴ്ചയ്ക്കുള്ളിൽ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കാനായേക്കും. മുസ്ലിം ലീഗുമായി അനൗദ്യോഗിക തീരുമാനം ഉണ്ടായിക്കഴിഞ്ഞു. കേരളാ കോൺഗ്രസ് ജോസഫ് മാത്രമാണ് പ്രശ്‌നം. അവർക്കും എട്ട് സീറ്റിൽ അധികം കോൺഗ്രസ് നൽകില്ല.

കെപിസിസി നേതൃത്വത്തിനോ, ഗ്രൂപ്പ് നേതൃത്വത്തിനോ ഇത്തവണ ഒറ്റയ്ക്ക് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനാകില്ല. ഓരോ മണ്ഡലത്തിലും ഹൈക്കമാൻഡ് നടത്തിയ സർവേഫലം കൂടി പരിഗണിക്കേണ്ടിവരും. എങ്കിലും കാര്യമായ തർക്കങ്ങളില്ലാത്ത സിറ്റിങ് സീറ്റുകളിലെ സ്ഥാനാർത്ഥികളെയെങ്കിലും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. ആദ്യ ഘട്ട പട്ടികയിൽ ഏതാണ് സമവായം ഉണ്ടായിട്ടുണ്ട്. ഇനി പ്രഖ്യാപനം മാത്രമാണ് വരേണ്ടത്.

തിരുവനന്തപുരത്ത് അരുവിക്കരയിൽ കെ.എസ്. ശബരിനാഥിന്റേയും കോവളത്ത് എം.വിൻസെന്റിന്റേയും സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ശബരിനാഥന്റ പേര് ഐശ്വര്യകേരളയാത്രയിൽ രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയും ചെയ്തു. വട്ടിയൂർക്കാവ്, നേമം തുടങ്ങി ത്രികോണ മൽസരങ്ങൾ നടക്കുന്നയിടങ്ങളിൽ ഇപ്പോഴും അനശ്ചിതത്വം തുടരുകയാണ്. നേമത്ത് ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ പേര് പരിഗണനയിലുണ്ട്. വട്ടിയൂർകാവിൽ വേണു രാജാമണിക്കാണ് സാധ്യത.

ഐശ്വര്യകേരളയാത്ര സമാപിച്ചതോടെ യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾക്കും വേഗം കൂടി. മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികമായി നൽകാൻ ഏറെക്കുറെ ധാരണയായി. കേരള കോൺഗ്രസ് ജോസഫുമായുള്ള ചർച്ച കൂടി തീർന്നാൽ സ്ഥാനാർത്ഥി നിർണയത്തിലേക്കു യുഡിഎഫിലെ എല്ലാ കക്ഷികളും കടക്കും. 15 സീറ്റാണ് പിജെ ജോസഫ് ചോദിച്ചത്. കുറഞ്ഞത് 12 വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ എട്ടിൽ അധികം കൊടുക്കാനാകില്ലെന്ന് കോൺഗ്രസും പറയുന്നു.

ചില ഘടകകക്ഷികൾ വിട്ടുപോയതിന്റെ ഭാഗമായി 'പൊതു പൂളിൽ' വരുന്ന സീറ്റുകളിൽ ഗണ്യമായ ഭാഗം കോൺഗ്രസ് ഏറ്റെടുക്കും. 9093 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കാനാണു സാധ്യത. 25 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗിനു 3 സീറ്റ് വരെ അധികമായി ലഭിച്ചേക്കാം. ആർഎസ്‌പി, കേരള കോൺഗ്രസ് (ജേക്കബ്), സിഎംപി പാർട്ടികൾക്കു കഴിഞ്ഞ തവണത്തെ എണ്ണം തന്നെയാകും. എന്നാൽ വിജയസാധ്യതയുള്ള സീറ്റ് വേണം എന്നതാണ് ഇവരുടെ ആവശ്യം. ഫോർവേഡ് ബ്ലോക്ക്, നാഷനൽ ജനതാദൾ പാർട്ടികളും ഓരോ സീറ്റ് ചോദിക്കുന്നുണ്ട്.

മാണി സി.കാപ്പന്റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടിയെ യുഡിഎഫിൽ എടുക്കും. പാലാ കൂടാതെ ഒരു സീറ്റ് കൂടി ഉറപ്പിക്കാനാണ് അവരുടെ ശ്രമം. പി.സി.ജോർജിനെ മുന്നണിയുമായി സഹകരിപ്പിക്കണമോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായം തുടരുന്നു. യുഡിഎഫുമായി അടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പി.സി.തോമസ് വീണ്ടും എൻഡിഎയുടെ ഭാഗമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP