Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോൻസൺ മാവുങ്കൽ വിഷയത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കാം; കെ.സുധാകരനെ മാത്രം ചാനലുകൾ ലക്ഷ്യം വച്ചത് ശരിയായില്ലെന്ന് വിലയിരുത്തി കോൺഗ്രസ്; ചർച്ചകളിൽ പങ്കെടുക്കേണ്ട എന്ന കടുത്ത നിലപാട് മാറ്റാൻ തീരുമാനം

മോൻസൺ മാവുങ്കൽ വിഷയത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കാം; കെ.സുധാകരനെ മാത്രം ചാനലുകൾ ലക്ഷ്യം വച്ചത് ശരിയായില്ലെന്ന് വിലയിരുത്തി കോൺഗ്രസ്; ചർച്ചകളിൽ പങ്കെടുക്കേണ്ട എന്ന കടുത്ത നിലപാട് മാറ്റാൻ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ പ്രതിനിധികൾ പങ്കെടുക്കേണ്ടെന്ന തീരുമാനം കോൺഗ്രസ് മാറ്റി. ചർച്ചകളിൽ പങ്കെടുക്കാൻ കെപിസിസി വക്താക്കൾക്ക് കോൺഗ്രസ് അനുമതി നൽകി. കെപിസിസി അധ്യക്ഷൻ കെ സുധാകാരനെ മാത്രം ചാനൽ ചർച്ചകൾ ലക്ഷ്യം വെക്കുന്നുവെന്നാരോപിച്ചായിരുന്നു മോൻസണുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനമെടുത്തത്. ഇതാണ് കോൺഗ്രസ് പിന്നീട് പിൻവലിച്ചത്. എനിക്കാണ് കാര്യങ്ങൾ അറിയുന്നത് താൻ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നായിരുന്നു വിഷയത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പാലക്കാട്ട് പറഞ്ഞത്.

കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മോൻസനും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ നിരന്തരമായി കെ. സുധാകരന്റെ പേര് നിരന്തരം വലിച്ചിഴയ്ക്കുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്ന ആരോപണം.

എന്നാൽ, മന്ത്രിമാർ ഉൾപ്പെടെ മോൻസനുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നെങ്കിലും അവരുടെ പേരൊന്നും വാർത്തകളിൽ വരുന്നില്ല. മനഃപൂർവം ഏകപക്ഷീയമായി കെപിസിസി പ്രസിഡന്റിനെ കേസിൽ വലിച്ചിഴയ്ക്കുകയാണെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.ഈ സാഹചര്യത്തിലാണ് പാർട്ടി വക്താക്കൾ ചാനൽ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് പാർട്ടി നേതൃത്വം സ്വീകരിച്ചത്. മോൻസൻ വിഷയത്തിൽ കെപിസിസി ഒരു നിലപാട് സ്വീകരിച്ചതിനുശേഷം ചർച്ചകളിൽ പങ്കെടുക്കാം എന്നാണ് നേതൃത്വം അറിയിക്കുന്നത്.

നേരത്തെ, മോൻസനുമായുള്ള ബന്ധത്തിൽ സുധാകരൻ അല്പംകൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്ന് ബെന്നി ബഹന്നാൻ എംപി പ്രതികരിച്ചിരുന്നു. ഡോക്ടറുടെ അടുത്തുപോകുന്നതിൽ എന്തു ജാഗ്രതയാണ് പുലർത്താനാകുക എന്നായിരുന്നു ഈ പ്രസ്താവനയോടുള്ള സുധാകരന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP