Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202328Thursday

കണ്ണൂരിൽ കോൺഗ്രസിലെ ഗ്രൂപ്പുകളി കാര്യമായി; ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തർക്കത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഖാർഗെയ്ക്കെതിരെയും തളിപ്പറമ്പിൽ കേസ്; സംസ്ഥാനത്ത് ഗ്രൂപ്പ്‌പോര് മൂർച്ഛിക്കുന്നതിനിടെ, പ്രശ്‌നപരിഹാരത്തിനായി താരിഖ് അൻവർ എത്തുന്നു

കണ്ണൂരിൽ കോൺഗ്രസിലെ ഗ്രൂപ്പുകളി കാര്യമായി;  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തർക്കത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഖാർഗെയ്ക്കെതിരെയും തളിപ്പറമ്പിൽ കേസ്; സംസ്ഥാനത്ത് ഗ്രൂപ്പ്‌പോര് മൂർച്ഛിക്കുന്നതിനിടെ, പ്രശ്‌നപരിഹാരത്തിനായി താരിഖ് അൻവർ എത്തുന്നു

അനീഷ് കുമാർ

തളിപ്പറമ്പ്: കണ്ണൂരിൽ കോൺഗ്രസിനെ ഗ്രൂപ്പുപോരിൽ ദേശീയ നേതൃത്വത്തെയും വലിച്ചിഴയ്ക്കുന്നു. ദേശീയ അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ നിയമനടപടിയുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തി. കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ടു കെപിസിസി പുറത്തിറക്കിയ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ നിയമനലിസ്റ്റിനെ ചോദ്യം ചെയ്തു എ. ഐ. സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയ്ക്കെതിരെ തളിപറമ്പ് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു.

കണ്ണൂർ ജില്ലയിലെ മാടായി ബളോക്ക് ജനറൽ സെക്രട്ടറി എ.വി സനൽകുമാറിന്റെ പരാതിയിലാണ് കേസ്. കോൺഗ്രസിന്റെ ഭരണഘടനാതത്വങ്ങളും വ്യവസ്ഥകളും പരസ്യമായി ലംഘിച്ച് ബൂത്ത് തലം മുതലുള്ള സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ സ്വാർത്ഥ താൽപര്യം മുൻനിർത്തി ഭാരവാഹികളെ തീരുമാനിച്ച് നിയമിച്ച നടപടിയെ ചോദ്യം ചെയ്താണ് കേസ് ഫയൽ ചെയ്യാനുള്ള തീരുമാനത്തിലെത്തിയതെന്ന് എ.വി സുനിൽകുമാർ പറഞ്ഞു.

എ. ഐ.സി.സി അധ്യക്ഷൻ തെരഞ്ഞെടുപ്പിൽ ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കാതെ നേതാക്കളുടെ തോഴന്മാരെ നിയമവിരുദ്ധമായി പ്രതിനിധി ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ കൂടാതെ എ. ഐ.സി.സി ഇലക്ഷൻ കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്റി, എ. ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ടി.യു രാധാകൃഷ്ണൻ, നിയുക്ത മാടായി ബളോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ എന്നിവരെയും പ്രതി ചേർത്താൻ കേസ് ഫയൽ ചെയ്തത്.

ഇതോടെ കണ്ണൂരിൽ ബ്ളോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോൺഗ്രസിൽ ഗ്രൂപ്പു പോര് മൂർച്ഛിച്ചിരിക്കുകയാണ്. തങ്ങളുടെ കൈവശമുണ്ടായിരുന്ന മൂന്ന് ബ്ളോക്ക് കോൺഗ്രസ് അധ്യക്ഷ പദവി പിടിച്ചെടുത്തതിനെതിരെ എ വിഭാഗം പരസ്യമായി നേതൃത്വത്തെ വെല്ലുവിളിച്ചു രംഗത്തുവന്നിരിക്കുകയാണ്. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ ചേർന്ന എ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിൽ നിലവിൽ തങ്ങൾക്കു നൽകിയ അഞ്ച് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്. ഇതുകൂടാതെ പാർട്ടി പരിപാടികളിൽ നിന്നും എ വിഭാഗം വിട്ടു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമനടപടിയിലൂടെ സമ്മർദ്ദം ശക്തമാക്കാൻ എ. ഗ്രൂപ്പ് ഇറങ്ങിയിരിക്കുന്നത്.

താരിഖ് അൻവർ വരുന്നു

അതേസമയം, ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമായതോടെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രശ്‌നപരിഹാരത്തിനായി കേരളത്തിലെത്തുന്നു. ഈമാസം 12ന് എത്തുന്ന താരിഖ് അൻവർ മൂന്നുദിവസം കേരളത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിനിടെ, പുനഃസംഘടനയിൽ വേണ്ടത്ര ചർച്ചകൾ നടന്നില്ലെന്ന ആരോപണം തെറ്റാണെന്നു താരിഖ് അൻവർ പറഞ്ഞു.

കൂടിയാലോചന ഇല്ലാതെയാണ് കേരളത്തിൽ ബ്ലോക്ക് പ്രസിഡന്റുമാരെ തീരുമാനിച്ചതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. ഈ പരാതി കേന്ദ്ര നേതൃത്വം ഗൗരവത്തിലെടുക്കുന്നില്ല. മുതിർന്ന നേതാക്കൾ, എംപിമാർ, എംഎൽഎമാർ എന്നിവരടക്കം എല്ലാവരെയും വിശ്വാസത്തിലെടുത്താണു നിയമനമെന്നാണ് താരിഖ് അൻവർ പറയുന്നത്. ജൂൺ മൂന്നിന് കെപിസിസി പ്രസിഡന്റിന്റെ ഫേസ്‌ബുക്ക് പേജിലൂടെ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. അതേസമയം ബ്ലോക്ക് പുനഃസംഘടനയെ ചൊല്ലി കെപിസിസി നേതൃത്വത്തിനെതിരായി അവതരിപ്പിക്കാൻ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി ഡൽഹിയിലേക്ക് പോകാനിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP