Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കനയ്യകുമാറിന് പിന്നാലെ പ്രകാശ് രാജിനും കോൺഗ്രസിന്റെ പിന്തുണയില്ല; ബംഗലൂരുവിലെ ബിജെപിയുടെ സിറ്റിങ്ങ് സീറ്റിൽ മൽസരിക്കാനെത്തിയ നടന് ഇടത് പാർട്ടികളുടെയും ആംആദ്മിയുടെയും പിന്തുണ മാത്രം; ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് തടയണമെന്ന നടന്റെ അഭ്യർത്ഥന കോൺഗ്രസ് കേട്ടില്ല; ഓട്ടോയിൽ സഞ്ചരിച്ചും യുവാക്കളുമായി നേരിട്ട് സംവദിച്ചും പ്രചാരണത്തിൽ സജീവമായി പ്രിയ നടൻ

കനയ്യകുമാറിന് പിന്നാലെ പ്രകാശ് രാജിനും കോൺഗ്രസിന്റെ പിന്തുണയില്ല; ബംഗലൂരുവിലെ ബിജെപിയുടെ സിറ്റിങ്ങ് സീറ്റിൽ മൽസരിക്കാനെത്തിയ നടന് ഇടത് പാർട്ടികളുടെയും ആംആദ്മിയുടെയും പിന്തുണ മാത്രം; ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് തടയണമെന്ന നടന്റെ അഭ്യർത്ഥന കോൺഗ്രസ് കേട്ടില്ല; ഓട്ടോയിൽ സഞ്ചരിച്ചും യുവാക്കളുമായി നേരിട്ട് സംവദിച്ചും പ്രചാരണത്തിൽ സജീവമായി പ്രിയ നടൻ

മറുനാടൻ ഡെസ്‌ക്‌

ബംഗലൂരു: ബിജെ.പിയുടെ സിറ്റിങ് മണ്ഡലമായ ബംഗളൂരു സെൻട്രലിൽ അപ്രതീക്ഷിതമായി സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തി കടുത്ത വെല്ലുവിളി ഉയർത്തുകയാണ് നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി മോദിയുടെ കടുത്ത വിമർശകനായ ഈ നടൻ, തെരഞ്ഞെടുപ്പ് ഗോദയിൽ എത്തിയതോടെ വലിയ ആവേശമാണ് കന്നട രാഷ്ട്രീയത്തിൽ ഉണ്ടായത്. ഇടതുപാർട്ടികളും ആംആദ്മി പാർട്ടിയും പ്രകാശ്രാജിന് പിന്തുണയും കൊടുത്തു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോവുമെന്നതിനാൽ ്േകാൺഗ്രസ് ഇത്തവണ തന്നെ പിന്തുണക്കണമെന്ന് പ്രകാശ്രാജ് അഭ്യർത്ഥിച്ചുരുന്നു. എന്നാൽ പ്രകാശ്രാജിന് പിന്തുണ നൽകാതെ കോൺഗ്രസ് ഇവിടെ സ്വന്തം സ്ഥാനാർത്ഥിയെയാണ് രംഗത്തിറക്കിയിരക്കുന്നത്. കോൺഗ്രസിന്റെ യുവ നേതാവ് റിസ്വാൻ അർഷദാണ് ഇവിടെ ത്സരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ ലിസ്റ്റിലാണ് ബംഗളൂരു സെൻട്രലിൽ റിസ്വാൻ അർഷദിനെ പ്രഖ്യാപിച്ചത്.

മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച പ്രകാശ് രാജ് ഇതിനകം തന്നെ പ്രചരണരംഗത്തും സജീവമാണ്. ഇടതുപാർട്ടികളും മണ്ഡലത്തിൽ കഴിഞ്ഞ തവണ നാൽപ്പതിനായിരത്തോളം വോട്ട് നേടിയ ആം ആദ്മി പാർട്ടിയും പ്രകാശ് രാജിന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്തിരുന്നു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചും യുവാക്കളുമായി നേരിട്ട് സംവദിച്ചുമൊക്കെ വലിയ തരംഗമാണ് ഇദ്ദേഹം പ്രചാരണ രംഗത്ത് ഉയർത്തുന്നത്. 'ഞാൻ ബിജെപിയുടെ വാഴ്ച നിർത്തലാക്കാൻ ശ്രമിക്കുന്നയാളാണ്. കോൺഗ്രസിന് അങ്ങനെ വേണമെന്നുണ്ടെങ്കിൽ അവർ എന്നെ പിന്തുണക്കട്ടെ'.- പ്രചാരണത്തിനിടെ പ്രകാശ് രാജ് പറഞ്ഞത് ഇങ്ങനെയാണ്.

അുതസമയം മതേതര വോട്ടുകൾ ഭിന്നിക്കുന്നതിന് ഇടയാക്കുന്ന സമീപനം സ്വീകരിക്കുന്ന കോൺഗ്രസിന്റെ നടപടികൾക്കെതിരെയും വലിയ വിമർശനം ഉയർന്നിട്ടുണ്ട്.നേരത്തെ ജെ.എൻ.യു.എസ്.യു മുൻ നേതാവ് കനയ്യകുമാറിനും കോൺഗ്രസ് പിന്തുണ നിഷേധിച്ചിരുന്നു. ബെഗുസാരയിൽ സിപിഐ സ്ഥാനാർത്ഥിയായി കോൺഗ്രസ് പിന്തുണയോടെ കനയ്യകുമാർ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.എന്നാൽ ബീഹാറിലെ മഹാസഖ്യത്തിൽ കനയ്യകുമാറിന് സീറ്റ് നൽകാൻ സഖ്യം വിസമ്മതിക്കുകയായിരുന്നു. സിപിഐയ്ക്ക് നിർണായക സ്വാധീനമുള്ള ബെഗുസാരായി നേരത്തെ സിപിഐ ജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണ്. ബിഹാറിലെ ലെനിൻഗ്രാഡ് എന്നാണ് ബെഗുസാരായി അറിയപ്പെട്ടിരുന്നത്.മണ്ഡലത്തിൽ മുസ്ലിം സ്ഥാനാർത്ഥിയായ തൻവീർ ഹസനെ നിർത്താനാണ് ആർ.ജെ.ഡി ലക്ഷ്യമിടുന്നത്. സ്ഥാനാർത്ഥി. കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP