Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിഡിപിയോട് കൂട്ടുകൂടണോ വേണ്ടയോ എന്ന് സംശയിച്ചുനിൽക്കുമ്പോൾ രണ്ടാം നാൾ ഉമ്മൻ ചാണ്ടിക്ക് ഹൈക്കമാൻഡിന്റെ ഗ്രീൻ സിഗ്നൽ; ആന്ധ്രയിൽ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് കോൺഗസ്; തെലങ്കാനയിലെ ദുരനുഭവത്തിന് ശേഷം ടിഡിപിയുമായി സംസ്ഥാനത്ത് സഖ്യം വേണ്ടെന്നും ഹൈക്കമാൻഡ്

ടിഡിപിയോട് കൂട്ടുകൂടണോ വേണ്ടയോ എന്ന് സംശയിച്ചുനിൽക്കുമ്പോൾ രണ്ടാം നാൾ ഉമ്മൻ ചാണ്ടിക്ക് ഹൈക്കമാൻഡിന്റെ ഗ്രീൻ സിഗ്നൽ; ആന്ധ്രയിൽ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് കോൺഗസ്; തെലങ്കാനയിലെ ദുരനുഭവത്തിന് ശേഷം ടിഡിപിയുമായി സംസ്ഥാനത്ത് സഖ്യം വേണ്ടെന്നും ഹൈക്കമാൻഡ്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക്‌
മത്സരിക്കാൻ കോൺഗ്രസ് തീരുമാനം. ടിഡിപിയുമായി സഖ്യം വേണ്ടെന്നണ് സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ തീരുമാനമെടുത്തത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പാർട്ടി ഏകോപന സമിതി യോഗം ചേർന്നിരുന്നു.

ടിഡിപിയുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നു. തെലങ്കാനയിലെ ദുരനുഭവത്തിന് ശേഷം ടിഡിപിയുമായി സഖ്യം തുടരണോയെന്ന കാര്യത്തിൽ സംസ്്ഥാന നേതൃത്വം ആശയക്കുഴപ്പത്തിലായിരുന്നു. ഹൈക്കമാൻഡ് നിർദ്ദേശിച്ചാൽ മാത്രം ടിഡിപിയുമായി സഖ്യം എന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്.

ഏകോപന സമിതിയോഗത്തിന്റെ ആദ്യദിവസം സംസ്ഥാന നേതാക്കൾ ടിഡിപി സഖ്യത്തിന് അനുകൂലമായാണ് വാദിച്ചത്. വൈഎസ്ആർ കോൺ്ഗ്രസുമായും ജനസേനയുമായും കൈകോർക്കുന്ന കാര്യവും ആലോചിച്ചു. എന്നാൽ, രണ്ടാം ദിവസം ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയെ ഹൈക്കമാൻഡ് ഇംഗിതം അറിയിച്ചു. ടിഡിപിയുമായി സഖ്യം ചേരാതെ പോരാട്ടത്തിന് തയ്യാറെടുക്കാൻ ഹൈക്കാൻഡ് നിർദ്ദേശിച്ചു. ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് ടിഡിപിയുമായുള്ള സഖ്യം. അത് സംസ്ഥാനത്തിന്റെ കാര്യത്തിൽ ബാധകമല്ല, ഉമ്മൻ ചാണ്ടി പറഞ്ഞു.സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യം ഉന്നയിച്ചായിരിക്കും ഇത്തവണ കോൺഗ്രസിന്റെ പ്രചാരണം. പ്രത്യേക പദവിക്ക് മുൻഗണന നൽകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയതായാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതേസമയം, ഇതിനായി രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ പരിശ്രമിക്കണം, ഇതാണ് ഹൈക്കാൻഡ് നൽകുന്ന സന്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP