Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലക്കാട് നഗരത്തിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി നൃത്തം; യുവമോർച്ചയുടെ തിരംഗ് യാത്രയിൽ ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി; കെ. സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിലെ നിയമലംഘനം പൊലീസ് അവഗണിക്കുന്നെന്ന് യൂത്ത് കോൺഗ്രസ്

പാലക്കാട് നഗരത്തിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി നൃത്തം; യുവമോർച്ചയുടെ തിരംഗ് യാത്രയിൽ ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി; കെ. സുരേന്ദ്രൻ  പങ്കെടുത്ത പരിപാടിയിലെ നിയമലംഘനം പൊലീസ് അവഗണിക്കുന്നെന്ന് യൂത്ത് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് നഗരത്തിൽ യുവമോർച്ച കഴിഞ്ഞദിവസം നടത്തിയ തിരംഗ് യാത്രയിൽ ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. ഡിജെ പാട്ടിനൊപ്പം പ്രവർത്തകർ നൃത്തം ചെയ്ത് ദേശീയപതാക വീശിയ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്.

ഈ ദൃശ്യങ്ങൾ സഹിതമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പങ്കെടുത്ത പരിപാടിയിലെ നിയമലംഘനം പൊലീസ് അവഗണിക്കുന്നെന്നാണ് ആക്ഷേപം. സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിക്ടോറിയ കോളജ് പരിസരത്തുനിന്നാണ് യുവമോർച്ച പ്രവർത്തകർ പ്രകടനം തുടങ്ങിയത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ജാഥയിൽ പങ്കെടുത്തിരുന്നു. പ്രകടനം കടന്നുപോകുന്നതിനിടയിലാണ് ഇത്തരത്തിൽ ആദരവില്ലാത്ത പ്രവൃത്തിയുണ്ടായതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിനെതിരെ പൊലീസ് കേസെടുത്ത് നടപടി സ്വീകരിക്കണം.

പ്രകടനത്തിന്റെ മുൻനിരയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. വിക്ടോറിയ കോളജ് പരിസരത്തുനിന്നാണ് യുവമോർച്ച പ്രവർത്തകർ പ്രകടനം തുടങ്ങിയത്. ഇതിന്റെ ഫോട്ടോകൾ സുരേന്ദ്രൻ അടക്കമുള്ളവർ ഇന്നലെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. അതേസമയം, യുവമോർച്ച പരസ്യമായി നിയമം ലംഘിച്ചിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രകടനത്തിൽ പങ്കെടുത്തവർ ദേശീയപതാകയോട് അനാദരവോടെയാണ് പെരുമാറിയതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു

പാലക്കാട് എസ് പി, നോർത്ത് പൊലീസ് ഇൻസ്പെക്ടർ എന്നിവർക്കാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. ദേശീയപതാകയോടുള്ള അനാദരവിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഫെബിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.

ഞായറാഴ്ച യുവമോർച്ചയുടെ പ്രകടനം കടന്നുപോയ വഴികളിലൂടെയാണ് യൂത്ത് കോൺഗ്രസിന്റെ അഭിമാനയാത്ര സംഘടിപ്പിച്ചത്. പൊലീസ് നടപടി വൈകിയാൽ നിയമപരമായ പ്രതിരോധം ഉയർത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP