Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്ര വിജയം തിരുത്തിയ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോന്നിയിലെ പാർട്ടിയിൽ കല്ലുകടി; പാർട്ടിക്ക് വഴങ്ങാതെ തന്നിഷ്ടത്തിൽ നീങ്ങുന്ന എംഎൽഎ ജനീഷ് കുമാറിനെതിരെ സിപിഎമ്മിൽ കടുത്ത അതൃപ്തി; എംഎൽഎയുമായി ഒത്തുപോകാനാകാതെ ഏഴുമാസത്തിനിടെ രാജിവെച്ചത് രണ്ട് പിഎമാർ; മുഖ്യമന്ത്രിക്ക് മുമ്പിലും പരാതി എത്തി; ഒടുവിൽ ജനീഷിനെ ഓഫീസിൽ വിളിച്ചുവരുത്തി പിണറായിയുടെ ഉഗ്രശാസന; യുവ എംഎൽഎയുടെ നിലപാടിൽ അനിഷ്ടവുമായി മുതിർന്ന നേതാക്കളും

ചരിത്ര വിജയം തിരുത്തിയ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോന്നിയിലെ പാർട്ടിയിൽ കല്ലുകടി; പാർട്ടിക്ക് വഴങ്ങാതെ തന്നിഷ്ടത്തിൽ നീങ്ങുന്ന എംഎൽഎ ജനീഷ് കുമാറിനെതിരെ സിപിഎമ്മിൽ കടുത്ത അതൃപ്തി; എംഎൽഎയുമായി ഒത്തുപോകാനാകാതെ ഏഴുമാസത്തിനിടെ രാജിവെച്ചത് രണ്ട് പിഎമാർ; മുഖ്യമന്ത്രിക്ക് മുമ്പിലും പരാതി എത്തി; ഒടുവിൽ ജനീഷിനെ ഓഫീസിൽ വിളിച്ചുവരുത്തി പിണറായിയുടെ ഉഗ്രശാസന; യുവ എംഎൽഎയുടെ നിലപാടിൽ അനിഷ്ടവുമായി മുതിർന്ന നേതാക്കളും

പി വിനയചന്ദ്രൻ

തിരുവനന്തപുരം: കോന്നി നിയമസഭാ മണ്ഡലത്തിൽ പതിറ്റാണ്ടുകളുടെ ചരിത്ര വിജയം തിരുത്തി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച നേടിയ കെ.യു.ജനീഷ് കുമാർ എംഎ‍ൽഎയും സിപിഎമ്മും തമ്മിൽ പോര് മുറുകുന്നു. കാത്തുകാത്തിരുന്ന് ഒരു എംഎൽഎ കിട്ടിയെങ്കിലും കോന്നിയിൽ അത് രൂക്ഷമായ ആഭ്യന്തര കലഹത്തിനാണ് വഴിയെരുക്കിയിരിക്കുന്നത്. എംഎ‍ൽഎക്കൊപ്പം പ്രവർത്തിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഏഴ് മാസത്തിനിടെ രണ്ട് പി.എമാർ രാജിവച്ചു. നിലവിൽ പി.എ ഇല്ലാത്ത സ്ഥിതിയാണ്.

നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശിയായിരുന്ന ആദ്യ പി എ എംഎൽഎയുടെ പരുഷമായ പെരുമാറ്റം കാരണമാണ് രണ്ട് മാസം മുൻപ് രാജിവച്ചതെന്നാണ് വിവരം. പിന്നാലെ അടൂർ ഏര്യാകമ്മിറ്റി അംഗമായ വനംവകുപ്പിലെ ഉദ്യോഗസ്ഥനെയാണ് പാർട്ടി രണ്ടാവട്ടം പി.എയായി നൽകിയത്. അദ്ദേഹവും കഴിഞ്ഞ ആഴ്ച രാജിവച്ചു. മണ്ഡലത്തിലെ ഓരാൾക്ക് വീടിന് വഴി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എംഎ‍ൽഎ അനാവശ്യ ഇടപെടൽ നടത്തിയെന്നും നിയമാനുസരണം പ്രവർത്തിക്കണമെന്ന പാർട്ടി നിർദ്ദേശം പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാജി. പിന്നാലെ ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നൽകി.

തുടർന്ന് കഴിഞ്ഞ ആഴ്ച ജനീഷ് കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചുവരുത്തി ശാസിച്ചു. അതിരുവിട്ട രീതിയിലുള്ള പ്രവർത്തനം അനുവദിക്കില്ലെന്നും ഇനി പാർട്ടി പി.എയെ നൽകില്ലെന്നും പറഞ്ഞതായാണ് വിവരം. പാർട്ടി പി.എയെ നൽകില്ലെന്ന് അറിഞ്ഞതോടെ പാർട്ടിക്ക് കൂടി സ്വീകാര്യനായ ആളെ പി.എ ആക്കാനുള്ള ശ്രമം ജനീഷ് സ്വന്തം നിലയിൽ ആരംഭിച്ചതായാണ് വിവരം. രണ്ടാമത്തെ പി.എയും രാജിവച്ചതിന് കഴിഞ്ഞ ശനിയാഴ്ച ചേർന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചർച്ചചെയ്തു. എംഎ‍ൽഎയുടെ നടപടികൾ അംഗീകരിക്കാനാകില്ലെന്ന് നേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞു. ഇവർ പാർട്ടി സംസ്ഥാന നേതൃത്വത്തെയും ഇക്കാര്യം അറിയിച്ചു.

കോന്നി അരുവാപ്പുലം പഞ്ചായത്തിൽ പത്ത് ഏക്കർ സ്ഥല ഉടമ 2000 സ്‌ക്വയർ ഫീറ്റ് നിർമ്മിക്കാൻ അനുമതി വാങ്ങി. ഇതിനായി സ്വന്തം വസ്തുവിലൂടെ അഞ്ച് മീറ്റർ വീതിയിൽ വഴി നിർമ്മിക്കാൻ ഒരുങ്ങിയെങ്കിലും പഞ്ചായത്ത് തടഞ്ഞു. മൂന്ന് മീറ്റർ മതിയെന്നും അഞ്ച് മീറ്റർ നൽകിയാൽ ക്വാറി നിർമ്മിക്കുമെന്നാണ് പഞ്ചായത്തിന്റെ വാദം. എംഎ‍ൽഎയും ഇത് അനുവദിക്കില്ലെന്ന നിലപാടിലാണ്. പാർട്ടി അനുഭാവിയായ വസ്തുഉടമ അടൂർ ഏര്യാകമ്മിറ്റിയിൽ ഉൾപ്പെട്ടയാണ്. ഇയാൾക്ക് പാർട്ടി അനുകൂലമായ തീരുമാനമെടുത്തിട്ടും എംഎ‍ൽഎ വഴങ്ങുന്നില്ല.

പാർട്ടി തീരുമാനം നടപ്പാക്കണമെന്ന പി.എയുടെ അഭിപ്രായവും ചെവിക്കൊണ്ടില്ല. അടൂർ ഏര്യാകമ്മിറ്റി വിഷയത്തിൽ ഇടപെട്ടതിനാലാണ് എംഎ‍ൽഎ എതിർക്കുന്നതെന്നാണ് വിവരം. ജനീഷിനെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്ത അടൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എതിർത്തിരുന്നു. ഇക്കാര്യം വ്യക്തമായി അറിയാവുന്ന ജനീഷ് വിജയിച്ചെങ്കിലും ഇവരുമായി സഹകരിക്കാൻ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP