Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി കടകംപള്ളി സുരേന്ദ്രൻ ലോക്ഡൗൺ നിയമം ലംഘിക്കുന്നത് ഇത് രണ്ടാംതവണ; റെഡ്സോണിലുള്ള രണ്ട് പിഞ്ചുകുട്ടികൾ മന്ത്രിയുടെ ഓഫീസിലെത്തിയത് ചട്ടവിരുദ്ധം; പോത്തൻകോട് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്കൊണ്ട് പരിപാടി സംഘടിപ്പിച്ചതിന് പിന്നാലെ കടംപള്ളിക്കെതിരെ പരാതിയുമായി യൂത്ത്കോൺഗ്രസ്; കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ബാലാവകാശ കമ്മീഷനും പരാതി

മന്ത്രി കടകംപള്ളി സുരേന്ദ്രൻ ലോക്ഡൗൺ നിയമം ലംഘിക്കുന്നത് ഇത് രണ്ടാംതവണ; റെഡ്സോണിലുള്ള രണ്ട് പിഞ്ചുകുട്ടികൾ മന്ത്രിയുടെ ഓഫീസിലെത്തിയത് ചട്ടവിരുദ്ധം; പോത്തൻകോട് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്കൊണ്ട്  പരിപാടി സംഘടിപ്പിച്ചതിന് പിന്നാലെ കടംപള്ളിക്കെതിരെ പരാതിയുമായി യൂത്ത്കോൺഗ്രസ്; കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ബാലാവകാശ കമ്മീഷനും പരാതി

ജംഷാദ് മലപ്പുറം

മലപ്പുറം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ലോക്ഡൗൺ നിയമം ലംഘിക്കുന്നത് ഇത് രണ്ടാംതവണയാണെന്ന് ചൂണ്ടിക്കാട്ടി . ഡിജിപിക്കും ബാലാവകാശ കമ്മീഷനും പരാതി. റെഡ്സോണിലുള്ള രണ്ട് പിഞ്ചു കുട്ടികൾ മന്ത്രിയുടെ ഓഫീസിലെത്തിയത് ചട്ടവിരുദ്ധം. നിരവധി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ച് കൊണ്ട് പരിപാടി സംഘടിപ്പിച്ചതിന് പിന്നാലെ കടംപള്ളിക്കെതിരെ പരാതിയുമായി യൂത്ത്കോൺഗ്രസ്. ഡിജിപിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകി.

വീണ്ടും ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയാണ് ഡിജിപിക്കും സംസ്ഥാന ബാലാവകാശ കമ്മീഷനും പരാതി നൽകിയത്. റെഡ് സോണിലുള്ള പോത്തൻകോടുള്ള രണ്ട് പിഞ്ചു കുട്ടികൾ മന്ത്രിയുടെ ഓഫീസിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും വയോധികരും പുറത്തിറങ്ങരുതെന്ന് കർശ്ശന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് അതീവ ജാഗ്രതാ മേഖലയിലുള്ള രണ്ട് കുട്ടികളെയും മന്ത്രിയുടെ ഓഫീസിൽ എത്തിച്ചത്.

മുൻപ് പോത്തൻകോട് സ്‌കൂളിലെ കുട്ടികളെ നിർദ്ദേശങ്ങൾ ലംഘിച്ച് പരിപാടി നടത്തിയതിനെതിരെ പരാതി ഉയർന്നിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. വീണ്ടും വീണ്ടും നിർദ്ദേശങ്ങൾ ലംഘിക്കുന്ന മന്ത്രിക്കെതിരെ കർശ്ശന നടപടിയെടുക്കാൻ അധികാരികൾ തയ്യാറാവണമെന്ന് റിയാസ് മുക്കോളി പരാതിയിൽ പറഞ്ഞു.ലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ഗവർമെന്റ് യു.പി സ്‌കൂളിൽ നിരവധി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ച് കൊണ്ട് പരിപാടി സംഘടിപ്പിച്ച ടൂറിസം ,ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ചൈൽഡ് പ്രൊട്ടക്ഷൻ ആക്ട് 1960 വകുപ്പ് 41 (1) പ്രകാരം അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ്രസി. പി. സുരേഷിന് നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി പരാതി നൽകിയിരുന്നു.

പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട മന്ത്രി കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട പോത്തൻകോട് വെച്ച് തന്നെ യാതൊരു സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ കൃത്യമായ അകലം പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പരാതിയിൽ ഉന്നയിച്ചിരുന്നത്. അന്വേഷണം നടത്തി നടപടി സ്വീകരിക്കാതിരുന്നാൽ ദേശീയ ബാലാവകാശ കമ്മീഷനെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

റിയാസ് മുക്കോളി ബാലാവകാശ കമ്മീഷന് നൽകിയ പരാതിയുടെ പൂർണ രൂപം താഴെ:

വിഷയം:കോവിഡ് 19-അതീവ ജാഗ്രത നിർദ്ദേശം നിലനിൽക്കുന്ന പോത്തൻകോട് പ്രദേശത്തുള്ള ചെറിയ കുട്ടികളെ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റെ ഓഫീസിൽ എത്തിച്ച് ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിനെ സംബന്ധിച്ച്...

സർ...

തിരുവനന്തപുരം ജില്ലയിൽ കോവിഡ് -19 അതീവജാഗ്രത നിലനിൽക്കുന്ന പ്രദേശത്തുള്ള രണ്ടു പിഞ്ചു കുട്ടികളെ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റെ ഓഫീസിൽ വിളിച്ചുവരുത്തി ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറുന്ന ചിത്രം ഇന്ന് മാധ്യമങ്ങളിൽ നിന്ന് കാണാനിടയായി...

പത്തു വയസ്സിനു താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളിലുള്ള വയോധികരും പുറത്തിറങ്ങരുതെന്ന് കർശ്ശനിർദ്ദേശം നിലനിൽക്കുന്ന വേളയിൽ ജാഗ്രതാ നിർദ്ദേശങ്ങളെല്ലാം ലംഘിച്ച് പോത്തൻകോട് പ്രദേശത്തുള്ള കുട്ടികൾ അവിടെനിന്ന് മന്ത്രിയുടെ ഓഫീസിൽ വരെ എത്തിയാണ് ഫണ്ട് കൈമാറുന്നത്.

അതീവ ഗുരുതരമായ ലോക് ഡൗൺ ലംഘനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്...ഇതിന് നേതൃത്വം നൽകിയ മന്ത്രിക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം ലോക് ഡൗൺ ലംഘനത്തിനും, ചൈൽഡ് പ്രൊട്ടക്ഷൻ ആക്ട് 1960 വകുപ്പ് 41 (1) പ്രകാരവും കേസെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു......
റിയാസ് മുക്കോളി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP