Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വനിതാ നേതാക്കളെ അവഹേളിച്ച കൊണ്ടുള്ള കെ സുരേന്ദ്രന്റെ പൂതനാ പരാമർശത്തിൽ സിപിഎമ്മിന് മെല്ലേപ്പോക്ക് നയം; കോൺഗ്രസുകാരുടെ നാവു പിഴയ്ക്ക് ഉറഞ്ഞു തുള്ളുന്നവർ മൗനത്തിലായപ്പോൾ അപലപിച്ചു കോൺഗ്രസ്; നീക്കം അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം ചർച്ചയാക്കാൻ; കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി വീണ എസ് നായരും

വനിതാ നേതാക്കളെ അവഹേളിച്ച കൊണ്ടുള്ള കെ സുരേന്ദ്രന്റെ പൂതനാ പരാമർശത്തിൽ സിപിഎമ്മിന് മെല്ലേപ്പോക്ക് നയം; കോൺഗ്രസുകാരുടെ നാവു പിഴയ്ക്ക് ഉറഞ്ഞു തുള്ളുന്നവർ മൗനത്തിലായപ്പോൾ അപലപിച്ചു കോൺഗ്രസ്; നീക്കം അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം ചർച്ചയാക്കാൻ; കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി വീണ എസ് നായരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ക്രൂരമായ ബോഡി ഷെയിമിങ് നടത്തും വിധത്തിൽ പ്രസ്താവന നടത്തിയിട്ടും സൈബറിടങ്ങളിൽ സിപിഎം പ്രതിഷേധമൊന്നും ഉണ്ടായില്ല. കോൺഗ്രസ് നേതാക്കളായ വി ടി ബൽറാമും കെ സുധാകരനും അടക്കം വിഷയം ഉയർത്തി കൊണ്ട് രംഗത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലുമായി. ഇതോടെ സിപിഎം കേന്ദ്രങ്ങളിൽ അങ്ങിങ്ങായി വിമർശനം ഉയരുകയും ചെയത്ു. എന്തായാലും കെ സുരേന്ദ്രന്റെ പൂതനാ പരാമർശം ചൂണ്ടിക്കാട്ടി സിപിഎം ഇരട്ടത്താപ്പ് തുറന്നു കാണിക്കുകയാണ് കോൺഗ്രസും ചെയ്തത്.

കോൺഗ്രസ് നേതാക്കളായിരുന്നെങ്കിൽ ചാടിവീഴുന്നവർ എന്തുകൊണ്ട് മൗനം പാലിച്ചു എന്നതാണ് അവർ ഉയർത്തി ചോദ്യം. അത് കൂടാതെ സിപിഎമ്മിനും ഒരു മുഴം മുമ്പ് പരാതിയുമായി കോൺഗ്രസ് നേതാക്കളെത്തി. സുരേന്ദ്രന്റെ വിവാദ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. കെ സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണ്. കെ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വീണ എസ് നായർ ആവശ്യപ്പെട്ടു.

പരാതിയുടെ പൂർണ്ണരൂപം ഇങ്ങനെ:

'കേരളത്തിലെ മാർക്‌സിസ്റ്റ് വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു.....കാശടിച്ചു മാറ്റി....തടിച്ചു കൊഴുത്തു പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ് ' എന്ന ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണ്.

വനിതാ നേതാക്കളെ പൂതനയോടു ഉപമിക്കുകയും, ബോഡി ഷെയ്മിങ്ങിനു വിധേയമാക്കുകയും ചെയ്ത പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രസ്തുത നടപടിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.'

കെ സുരേന്ദ്രനെതിരെ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. സുരേന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പരിശോധിച്ച് പോകേണ്ട കാര്യങ്ങളാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. പറയുന്ന വാക്കുകളിൽ കാണാം ഓരോരുത്തരുടേയും സംസ്‌കാരം. അത് അവരുടെ നിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാവ് കൊണ്ട് യുദ്ധം ചെയ്യുന്നവരല്ല സിപിഐഎമ്മിലുള്ളത്. കാര്യങ്ങൾ താഴേത്തട്ടിൽ നിന്ന് ജനത്തെ ബോധ്യപ്പെടുത്തുന്നവരാണെന്നും മന്ത്രി റിയാസ് പ്രതികരിച്ചിരുന്നു.

സ്ത്രീ വിരുദ്ധ പരാമർശത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. തിരുത്തിയില്ലെങ്കിൽ കേസെടുക്കണം. സിപിഐഎം നേതാക്കളെ സുരേന്ദ്രൻ മ്ലേച്ഛകരമായി അധിക്ഷേപിച്ചു. ഇതിനെതിരെ നേതാക്കൾ മിണ്ടുന്നില്ല. സുരേന്ദ്രനെതിരെ സിപിഐഎം നേതാക്കൾ പരാതി നൽകിയില്ലെങ്കിൽ പ്രതിപക്ഷം പരാതി നൽകുമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP