Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കളക്ടർ ബ്രോ ഒന്നു കൂടി മുറുക്കി; കോഴിക്കോട്ടെ നേതാക്കൾക്ക് ഒട്ടും പിടിക്കുന്നില്ല; രാഷ്ട്രീയ പ്രചരണം നടത്തിയ ഡ്രൈവറെ പിരിച്ചുവിട്ടതിന്റെ പേരിൽ പ്രശാന്തിനെ വെല്ലുവിളിച്ച് എംപി രംഗത്ത്

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കളക്ടർ ബ്രോ ഒന്നു കൂടി മുറുക്കി; കോഴിക്കോട്ടെ നേതാക്കൾക്ക് ഒട്ടും പിടിക്കുന്നില്ല; രാഷ്ട്രീയ പ്രചരണം നടത്തിയ ഡ്രൈവറെ പിരിച്ചുവിട്ടതിന്റെ പേരിൽ പ്രശാന്തിനെ വെല്ലുവിളിച്ച് എംപി രംഗത്ത്

കോഴിക്കോട് : കോഴിക്കോട് കളക്ടറും എംപിയുമായുള്ള പോര് പുതിയ തലത്തിലേക്ക്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിലൂടെ നിശബ്ദനായ എംപി എംകെ രാഘവൻ വീണ്ടും കളക്ടർക്കെതിരെ രംഗത്ത് വരികെയാണ്. എംപിയുടെ ശുപാർശയിൽ കലക്ടറേറ്റിൽ താൽക്കാലിക ഡ്രൈവർമാരായി നിയമനം കിട്ടിയ രണ്ടു പേരെ ജോലിയിൽ നിന്നു പിരിച്ചുവിട്ട കലക്ടറുടെ നടപടിയാണു രണ്ടു പേരും തമ്മിൽ ഏതാനും മാസങ്ങളായി നിലനിൽക്കുന്ന ശീതയുദ്ധം വീണ്ടും സജീവമാകുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കാൻ ആരേയും അനുവദിക്കില്ലെന്നാണ് കളക്ടർ പ്രശാന്തിന്റെ നിലപാട്. ഡ്രൈവർമാർ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടതിനു വ്യക്തമായ തെളിവുള്ളതു കൊണ്ടാണു പിരിച്ചുവിട്ടതെന്നു കലക്ടർ പറഞ്ഞു.

എന്നാൽ, എംപിയോടുള്ള വിരോധം തീർക്കാനാണു താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതെന്നാണ് എംപിയുടെ ഓഫിസ്! പറയുന്നത്. പിരിച്ചുവിടപ്പെട്ട ഡ്രൈവർമാരിൽ ഒരാൾക്കു രാഷ്ട്രീയബന്ധമുണ്ടെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോയിട്ടില്ല. രണ്ടാമത്തെ ഡ്രൈവർക്കു രാഷ്ട്രീയബന്ധം പോലുമില്ലെന്നും എംപിയുടെ ഓഫിസ് അറിയിച്ചു. കലക്ടറേറ്റിൽ കയറി സിപിഐ(എം) ജില്ലാ സെക്രട്ടറി പി. മോഹനനും എ. പ്രദീപ്കുമാർ എംഎൽഎയും ജീവനക്കാർക്കെതിരെ വധഭീഷണി മുഴക്കിയിട്ടു നടപടിയെടുക്കാത്ത കലക്ടർ ആരോപണത്തിന്റെ പേരിൽ എൻജിഒ അസോസിയേഷൻ ജീവനക്കാർക്കെതിരെ നടപടി എടുത്തെന്നും എംപി ആരോപിച്ചു. ഇടതുപക്ഷത്തോടാണ് പ്രശാന്തിന് താൽപ്പര്യമെന്ന് നേരത്തെ എംപി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലാ വരണാധികാരിയായ കളക്ടർക്ക് അധികാരം കൂടി. ഇത് ഫലപ്രദമായി വിനിയോഗിക്കാൻ ശ്രമിക്കുന്നതാണ് പ്രശാന്തിനെതിരെ ആക്ഷേപം ഉയരാൻ കാരണം.

കഴിഞ്ഞ ദിവസം താലൂക്ക് ഓഫിസിൽ വോട്ടർ പട്ടികയുടെ തെളിവെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ഒരു യുഡിഎഫ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു റിമാൻഡിലാക്കി. എന്നാൽ, പല തവണ ഓഫിസിൽ കയറി ഭീഷണിപ്പെടുത്തിയ ഇടതുനേതാക്കൾക്കെതിരെ നടപടിയില്ല. കലക്ടർക്കെതിരെ സംസാരിക്കുന്നവരെ റിയൽ എസ്റ്റേറ്റ് മാഫിയകളും മണൽ മാഫിയകളുമായി താറടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും എംപി പറഞ്ഞു. എന്നാൽ വിട്ടു വീഴ്ചയ്ക്കില്ലെന്നാണ് കളക്ടറുടെ നിലപാട്. തെരഞ്ഞെടുപ്പു പ്രചാരണത്തിനു സർക്കാർ ഉദ്യോഗസ്ഥർ പോയാൽ നടപടിയെടുക്കുമെന്നും പറഞ്ഞു. എന്നാൽ, കലക്ടറുടെ നടപടി നിയമവിരുദ്ധമാണെന്ന് എംപി ആരോപിച്ചു. നിയമം പഠിച്ചിട്ടാണു നടപടിയെടുത്തതെന്നു കലക്ടർ മറുപടിയും നൽകി.

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡു വികസനവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ അകന്നുതുടങ്ങിയതെന്നാണു വിവരം. അതിനു ശേഷം വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ടു കൂടുതൽ പ്രശ്‌നങ്ങളുണ്ടായി. കെപിസിസി യോഗത്തിൽ കളക്ടർ ഫോൺ എടുക്കുന്നില്ലെന്ന് രാഘവൻ ആരോപിക്കുകയും ചെയ്തു. അതിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രശ്‌നത്തിൽ ഇടപെട്ടു. അങ്ങനെ താൽകാലിക വെടിനിർത്തലുണ്ടായി. ഇതാണ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും തെറ്റുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP