Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണക്കാലത്തെയും ക്രിസ്മസ് കാലത്തെയും മുഷിച്ചിലുകൾ മറക്കാം; പോരിലെ മഞ്ഞുരുകിയതോടെ റിപ്പബ്ലിക് ദിനത്തിലെ ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി; പിണറായി വിജയൻ എത്തുക ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിക്കുന്ന അറ്റ് ഹോം പരിപാടിയിൽ

ഓണക്കാലത്തെയും ക്രിസ്മസ് കാലത്തെയും മുഷിച്ചിലുകൾ മറക്കാം; പോരിലെ മഞ്ഞുരുകിയതോടെ റിപ്പബ്ലിക് ദിനത്തിലെ ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി; പിണറായി വിജയൻ എത്തുക ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിക്കുന്ന അറ്റ് ഹോം പരിപാടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ഗവർണറും സർക്കാരും തമ്മിലുള്ള ശീതസമരത്തിൽ അയവുവന്നതോടെ, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും. ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന അറ്റ് ഹോം പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക.

ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. ഓണാഘോഷ സമാപന ചടങ്ങിൽ ഗവർണറെ ക്ഷണിക്കാതെയും സർക്കാർ അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 2020 ൽ ആണ് അവസാനമായി അറ്റ് ഹോം നടന്നത്. മന്ത്രിയാകാൻ സജി ചെറിയാന് ഗവർണർ പച്ചക്കൊടി വീശിയതോടെയാണ് അനിഷ്ടത്തിന്റെ മഞ്ഞുരുകിയത്. നേരത്തെ നയപ്രഖ്യാപനം വേണ്ടെന്ന് വച്ചിരുന്ന സർക്കാർ, അതുതയ്യാറാക്കുകയും, ഗവർണർ മുഴുവൻ വായിക്കുകയും ചെയ്തു. കേന്ദ്രത്തിനെതിരെ കടുത്ത പരാമർശങ്ങൾ ഒഴിവാക്കി കൊണ്ടായിരുന്നു നയപ്രഖ്യാപന പ്രസംഗം.

നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗവും ഗവർണർ വായിച്ചു. കിഫ്ബി കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതിലായിരുന്നു വിമർശനം. കടമെടുപ്പ് പരിധി നിയന്ത്രിച്ചത് വികസനത്തിന് പ്രതിബന്ധമാകുന്നെന്ന് ഗവർണർ പറഞ്ഞു. ഗവർണർക്ക് എതിരായ പരോക്ഷ വിമർശനവും ഗവർണർ വായിച്ചു. ബില്ലുകൾ നിയമമാകുന്നെന്ന് ഉറപ്പാക്കുക സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്. ജനങ്ങളുടെ താൽപ്പര്യങ്ങൾ പ്രതിഫലിക്കുന്ന നിയമസഭകൾ സംരക്ഷിക്കപ്പെടണം. സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ അധികാരം സംരക്ഷിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP