Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്യാപ്റ്റൻ റീലോഡഡ്..... തദ്ദേശതിരഞ്ഞെടുപ്പിൽ ആഞ്ഞു വീശിയ ഇടതുതരംഗത്തിന്റെ ഊർജത്തിൽ മുഖ്യമന്ത്രി ജനങ്ങളിലേക്ക്; സംസ്ഥാന പര്യടനത്തിന് നാളെ തുടക്കം; ലക്ഷ്യം തുടർഭരണം ലക്ഷ്യമിട്ടുള്ള ആശയവിനിമയം

ക്യാപ്റ്റൻ റീലോഡഡ്..... തദ്ദേശതിരഞ്ഞെടുപ്പിൽ ആഞ്ഞു വീശിയ ഇടതുതരംഗത്തിന്റെ ഊർജത്തിൽ മുഖ്യമന്ത്രി ജനങ്ങളിലേക്ക്; സംസ്ഥാന പര്യടനത്തിന് നാളെ തുടക്കം; ലക്ഷ്യം തുടർഭരണം ലക്ഷ്യമിട്ടുള്ള ആശയവിനിമയം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പ്രളയത്തിന്റെയും നിപ്പയുടെയും കാലത്ത് കേരളത്തെ മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റന്റെ റോൾ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും. ശബരിമലയിലെ പിടിവാശിയും ലോക്സഭാ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയവും ഇമേജിന് കോട്ടം തട്ടിച്ചുവെങ്കിലും കോവിഡ് കാലത്തെ പ്രതിരോധവും ക്ഷേമപരിപാടികളും വളരെ പെട്ടെന്ന് പിണറായിയുടെയും സർക്കാറിന്റെയും ഇമേജ് ഉയർത്തി. അഞ്ചു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിനുശേഷം ഏഷ്യാനെറ്റ് നടത്തിയ സർവേയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കടത്തിവെട്ടി, കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി മാറിയതും പിണറായി ആയിരുന്നു. പക്ഷേ തുടർന്ന് വന്ന സ്വർണ്ണക്കടത്തും, സ്വപ്നയും, ശിവശങ്കറും, ബിനീഷ് കോടിയേരിയും അടക്കമുള്ള വിവാദങ്ങൾ സർക്കാറിന്റെ പിണറായിയുടെയും ഇമേജ് കുത്തനെ ഇടിച്ചു. തദ്ദേശതിരഞ്ഞെടുപ്പിൽ പ്രചാരണങ്ങളിൽ മുഖ്യമന്ത്രി സജീവമായതും ഇല്ല. പക്ഷേ ആരും പ്രതീക്ഷിക്കാത്ത അഭൂതപൂർമായ വിജയമാണ് ഈ ആരോപണ കൊടുങ്കാറ്റുകൾക്ക് ഇടയിലും ഇടതുമുന്നണിക്ക് ഉണ്ടായത്. ഇതോടെ പിണറായി വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങുകയാണ്.

തുടർഭരണം ലക്ഷ്യമിട്ടുള്ള ആശയസ്വരൂപീകരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാന പര്യടനത്തിന് ചൊവ്വാഴ്ച കൊല്ലത്ത് തുടക്കം. വരുന്ന നിയസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രകടപത്രിക തയാറാക്കലിന് പൊതുസമൂഹത്തിൽ നിന്നും മുഖ്യമന്ത്രി ആശയം തേടും. പൊതുസമ്മേളനങ്ങൾ ഇല്ലെങ്കിലും മുഖ്യമന്ത്രി എത്തുന്നത് വിജയലഹരിയിൽ നിൽക്കുന്ന അണികൾക്ക് ആവേശം പകരും. തദ്ദേശതിരഞ്ഞെടുപ്പിൽ പ്രചാരണങ്ങളിൽ സജീവമാകാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിൽ വീശിയ ഇടതുതരംഗത്തിന്റെ ഊർജത്തിലാണ് ജില്ലകളിലേക്ക് പോകുന്നത്. കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ പ്രഭാതഭക്ഷണത്തോടെയാണ് പര്യടന പരിപാടി ആരംഭിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട ഇരുപത്തിയഞ്ചു പേരെയാണ് പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിരിക്കുന്നത്.

തുടർന്ന് പത്തരയോടെ ക്ഷണിക്കപ്പെട്ട നൂറ് പേരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ആശയവിനിമയം നടത്തും. വ്യവസായികൾ, അഭിഭാഷകർ, സാഹിത്യകാരന്മാർ, കലാകാരന്മാർ, മാധ്യമപ്രതിനിധികൾ തുടങ്ങിവർ സംവാദത്തിൽ പങ്കെടുക്കും. ഇടതുമുന്നണി സർക്കാരിൽ നിന്നുള്ള ഇനിയുള്ള മാസങ്ങളിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നത് എന്ത്, വരുന്ന തിരഞ്ഞെടുപ്പിൽ എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതാവണം പ്രകടനപത്രിക തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമന്ത്രി ചോദിച്ചറിയുക. അഭിപ്രായങ്ങൾ എഴുതിയും നൽകാം. ക്ഷണം ഇല്ലാത്തവർക്ക് പ്രവേശനമുണ്ടാവില്ല.

ഉച്ചക്ക് ശേഷം പത്തനംതിട്ടയിലാണ് ആദ്യദിനം പര്യടനം. യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത ജില്ലകളിൽ വിജയ ഫോർമുല ജനപ്രതിനിധികളുമായി ചർച്ച നടത്തും. ഒരു ദിവസം രണ്ടു ജില്ലകളിലാണ് മുഖ്യമന്ത്രി പര്യടനം നടത്തുക. പൊതുസമ്മേളനം പര്യടനത്തിൽ ഇല്ല. നിയമസഭ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമായെന്ന് രാഷ്ട്രീയ എതിരാളികൾക്ക് സന്ദേശം നൽകുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം കെടും മുൻപേ മുഖ്യമന്ത്രി യാത്ര ആരംഭിക്കുന്നത് അണികളിലും ആവേശം നിറയ്ക്കും. പ്രതിപക്ഷപാർട്ടികളിൽ തർക്കങ്ങൾ തുടരുമ്പോൾ രാഷ്ടീയമായി ഒരു പടികയറി ചവിട്ടുകയാണ് മുപ്പത് വരെയുള്ള യാത്രയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP