Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ഓണത്തിന് കേരളത്തിൽ വ്യാപകമായി ഇളവുകൾ നൽകിയെന്ന വാർത്ത തെറ്റാണ്; മറ്റു ആഘോഷങ്ങൾക്ക് എന്ന പോലെ ചെറിയ ഇളവുകളാണ് നൽകിയത്; പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ചിലർ പരസ്യമായി രംഗത്തിറങ്ങിയതിന്റെ പ്രത്യാഘാതമാണ് ഇവിടെ സംഭവിച്ചത്'; കേന്ദ്ര മന്ത്രി ഹർഷവർധന് മറുപടിയുമായി മുഖ്യമന്ത്രി

ഓണത്തിന് കേരളത്തിൽ വ്യാപകമായി ഇളവുകൾ നൽകിയെന്ന വാർത്ത തെറ്റാണ്; മറ്റു ആഘോഷങ്ങൾക്ക് എന്ന പോലെ ചെറിയ ഇളവുകളാണ് നൽകിയത്; പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ചിലർ പരസ്യമായി രംഗത്തിറങ്ങിയതിന്റെ പ്രത്യാഘാതമാണ് ഇവിടെ സംഭവിച്ചത്'; കേന്ദ്ര മന്ത്രി ഹർഷവർധന് മറുപടിയുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് പാളിച്ച പറ്റിയെന്ന കേന്ദ്ര മന്ത്രി ഹർഷവർധന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. 'ഓണത്തിന് കേരളത്തിൽ വ്യാപകമായി ഇളവുകൾ നൽകിയെന്ന വാർത്ത തെറ്റാണ്; മറ്റു ആഘോഷങ്ങൾക്ക് എന്ന പോലെ ചെറിയ ഇളവുകളാണ് നൽകിയത്; പ്രതിരോധപ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ചിലർ പരസ്യമായി രംഗത്തിറങ്ങി അതിന്റെ പ്രത്യാഘാതമാണ് ഇവിടെ സംഭവിച്ചത്'- അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെയാണ്

മെയ്‌ മാസത്തിൽ മരണനിരക്ക് 0.77 ശതമാനമായിരുന്നത് ജൂണിൽ 0.45 ആയി കുറഞ്ഞു. ആഗസ്റ്റിൽ അത് 0.4 ആയി. സെപ്റ്റംബറിൽ 0.38 ആയി. ഒക്ടോബറിൽ ഇതുവരെയുള്ള മരണനിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമ്മുക്ക് മരണനിരക്ക് കുറച്ചുകൊണ്ടു വരാൻ സാധിക്കുന്നത് അഭിമാനർഹമായനേട്ടമാണ്. ഇതു കൊണ്ടൊക്കെയാണ് കേരളത്തിന്റെ ആരോഗ്യമേഖല അന്തർദേശീയതലത്തിൽ പോലും അംഗീകരിക്കപ്പെടുന്നത് അല്ലാതെ കേരളം ഒരു ബഹുമതിയുടേയും പിന്നാലെ പോയിട്ടില്ല എവിടെയും പുരസ്‌കാരത്തിനായി അപേക്ഷയും കൊടുത്തിട്ടില്ല. നാം നടത്തിയ കഠിന പോരാട്ടത്തിന്റേയും അശാന്തപരിശ്രമത്തിന്റേയും ഫലമാണ് നമ്മുക്ക് കിട്ടിയ അംഗീകാരം. എന്നാൽ ഇതിലൊക്കെ പലരും അസ്വസ്ഥരാണ്. അത്തരം ആളുകളാണ് വസ്തുതകൾ മനസിലാക്കാതെയും ചിലപ്പോൾ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിച്ചും കേരളത്തെ അപമാനിക്കുന്നത്.

നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിളെ മരണനിരക്കും ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിൽ തുടക്കം മുതൽ മരണനിരക്ക് കുറവായിരുന്നു. കോവിഡ് വ്യാപനം ഉച്ഛസ്ഥായിലെത്തുന്ന ഈ സമയത്തും മരണനിരക്ക് കുറവാണെന്നാണ് നാം കാണുന്നത്. ഈ മഹാമാരിലോകം മൊത്തം ഗ്രസിച്ചു. ഇതിലെത്രെ ജീവൻ രക്ഷിക്കാൻ സാധിച്ചെന്നും അതിനായി എന്തൊക്കെ ചെയ്തുവെന്നതുമാണ് പ്രധാനം. പലരും ഇക്കാര്യത്തിൽ അസ്വസ്ഥരാണ്. അത്തരക്കാരാണ് വസ്തുതകൾ മനസിലാക്കാതെ കേരളത്തെ അപകീത്തിപ്പെടുത്താൻ വേണ്ടി മുന്നിട്ടിറങ്ങുന്നത്.

ചൈനയിലെ വുഹാനിൽ കോവിഡ് വ്യാപനമുണ്ടായ ശേഷം ഇന്ത്യയിലാദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. എന്നാൽ ആദ്യഘട്ടത്തിൽ രോഗബാധിതരാരും മരണപ്പെടാതെയും കൂടുതൽ പേരിലേക്ക് വ്യാപനമില്ലാതെയും നാം തടഞ്ഞു. ചൈനയിലും പല ലോകരാജ്യങ്ങളിലും കോവിഡ് പടർന്നു പിടിച്ചിട്ടും ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിന് കൊവിഡിനെ നേരിടാനായി.രാജ്യത്തേറ്റവും ആദ്യം കോവിഡ് പ്രോട്ടോക്കോളുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. ആരേക്കാളും മുൻപ് പൊതുപ്രചരാണവും ബോധവത്കരണവും നാം നടത്തി. രണ്ടാം ഘട്ടത്തിൽ ഇറ്റലിയിൽ നിന്നും രോഗം കേരളത്തിലെത്തുകയും പലരിലേക്കും പടരുകയും ചെയ്തിട്ടും. നമ്മൾ നേരിട്ടു അപ്പോഴേക്കും നമ്മൾ ബ്രേക്ക് ദ ചെയിൻ കൊണ്ടു വന്നു. ദേശീയ ലോക്ക് ഡൗണിന് മുൻപേ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.

ഓണത്തിന് കേരളത്തിൽ വ്യാപകമായി ഇളവുകൾ നൽകിയെന്ന വാർത്ത തെറ്റാണ്. മറ്റു ആഘോഷങ്ങൾക്ക് എന്ന പോലെ ചെറിയ ഇളവുകൾ നൽകുകയും കൃത്യമായ മാർഗനിർദ്ദേശങ്ങളും കർശന നിയന്ത്രണങ്ങളും ഓണക്കാലത്ത് നൽകിയിരുന്നു. കടകളുടെ വലിപ്പം അനുസരിച്ച് വേണം ഉപഭോക്താക്കളെ പ്രവേശിപ്പിക്കാനെന്നും അനുമതി നൽകാവുന്ന ആളുകളുടെ എണ്ണം കടയുടെ പുറത്ത് പ്രദർശിപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഓണക്കാലത്ത് രാത്രി 9 മണിവരെ മാത്രമാണ് കടകൾക്ക് പ്രവർത്തന അനുമതി നൽകിയത്. മാളുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും അനുമതി നൽകിയിട്ടും ഹോം ഡെലിവറി പ്രൊത്സാഹിപ്പിക്കണം എന്നു നിർദ്ദേശിച്ചു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് കൂട്ടംകൂടിയുള്ള ഓണഘോഷങ്ങൾ പാടില്ലെന്ന് പലവട്ടം വാർത്തസമ്മേളനത്തിലൂടെ ആവശ്യപ്പെടുകയും അഭ്യർത്ഥിക്കുകയും ചെയ്തത് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. ഡിജിപിയും ചീഫ് സെക്രട്ടറിയും ഇക്കാര്യം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഓണക്കാലത്ത് പൊലീസ് കർശന നിരീക്ഷണം നടത്തുകയും ജാഗ്രത പാലിക്കുകയും ചെയ്തു. ഒന്നാം ഓണത്തിന് നിയന്ത്രണം ലംഘിച്ചതിന് 2603 കേസെടുത്തു. 1279 അറസ്റ്റുകളും രേഖപ്പെടുത്തി. 137 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തിരുവോണ ദിവസമായ ഓഗസ്റ്റ് 31-ന് 1996 കേസുകളും 1019 അറസ്റ്റും രേഖപ്പെടുത്തി 94 വാഹനങ്ങലും പിടിച്ചെടുത്തു. അവിട്ടം ദിനമായ സെപ്റ്റംബർ ഒന്നിന് 1198 കേസെടുത്തു. 62 വാഹനങ്ങൾ പിടിച്ചെടുത്തു. 655 പേർ അന്ന് അറസ്റ്റിലായി. സെപ്റ്റംബർ രണ്ടിന് നിയന്ത്രണം ലംഘിച്ച 708 പേരെ അറസ്റ്റ് ചെയ്തു. 1612 കേസെടുത്തു. 92 വാഹനങ്ങൾ പിടിച്ചെടുത്തു. ഓണക്കാലത്ത് ശക്തമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. അതിനോട് മികച്ച സഹകരണം ജനങ്ങളിൽ നിന്നുണ്ടായി.

ക്ഷേമപെൻഷൻ, ഭക്ഷ്യധാന്യം തുടങ്ങിയവ സാധാരണക്കാരിൽ എത്തിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചു. ഈ രീതിയിൽ ക്രിയാത്മകവും ശ്രദ്ധേയവുമായ ഇടപെടൽ മൂലം മെയ് മാസത്തിൽ കേസുകളില്ലാത്തെ ദിവസങ്ങളുണ്ടായിരുന്നു. ആക്ടീവ് കേസുകൾ മൂന്നായി ചുരുങ്ങുകയും റിക്കവറി റേറ്റ് 97 ശതമാനമായി ഉയരുകയും ചെയ്തു. അതിൽ അഭിമാനിക്കുന്നതിന് പകരം ചിലർ അസ്വസ്ഥരാവുന്ന കാഴ്ച ആശ്ചര്യകരമാണ്.

ലോക്ക് ഡൗൺ നിയന്ത്രണം നീക്കുന്നതോടെ നാം കണ്ട ചില കാര്യങ്ങളുണ്ട്. വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സഹോദരങ്ങൾ തിരികെ വരുന്ന സാഹചര്യമുണ്ടാകുമെന്നും അവരിൽ പലരം കോവിഡ് ബാധിത മേഖലകളിൽ നിന്നും വരുന്നതിനാൽ ഇവിടെ വ്യാപനം ഉണ്ടാകും എന്നും ഉറപ്പായിരുന്നു. ഓഗസ്റ്റ് മാസത്തിൽ വലിയതോതിൽ കോവിഡ് വ്യാപനം ഉണ്ടാക്കും എന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പും നൽകി. ഇതെല്ലാം മുന്നിൽ കണ്ട് വിപുലമായ മുന്നൊരുക്കവും ബോധവത്കരണവും നാം നടത്തി ഇതു വഴിയാണ് മരണസംഖ്യ കുറഞ്ഞത്.

ഇവിടെ എങ്ങനെ കോവിഡ് വ്യാപിച്ചുവെന്ന് എല്ലാവർക്കും അറിയാം. കൊവിഡിനെ തടയാൻ നാടും നാട്ടുകാരും ഒന്നിച്ചിറങ്ങി. ഈ ഘട്ടത്തിൽ പ്രതിരോധപ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ചിലർ പരസ്യമായി രംഗത്തിറങ്ങി അതിന്റെ പ്രത്യാഘാതമാണ് ഇവിടെ സംഭവിച്ചത്. ജനങ്ങളാകെ ജാഗ്രതയോടെ ഇടപെടുകയും ആരോഗ്യസുരക്ഷാസംവിധാനം സുഗഗമായി പ്രവർത്തിക്കുകയും ചെയ്തു കൊണ്ടാണ് കോവിഡ് പ്രതിരോധം നാം വിജയത്തിൽ എത്തിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ ഇവരെല്ലാം ത്യാഗോജ്വല പ്രവർത്തനമാണ് നടത്തിയത് ഇതിന്റെയെല്ലാം ഫലമുണ്ടായി

ഇന്നത്തെ അവസ്ഥയെക്കുറിച്ച് കേന്ദ്രമന്ത്രി പറയുന്നത് രോഗവ്യാപനത്തിന്റെ തോത് കൂടിയതിന്റെ ഭാഗമായിട്ടാണ്. അതേക്കുറിച്ചാണ് ഞാൻ ഇവിടെ പറഞ്ഞത്. രോഗവ്യാപനം വർധിക്കാനാണ് ഇതൊക്കെ ഇടയാക്കുക എന്ന് എത്രയോ തവണ ഇതേ വാർത്തസമ്മേളനത്തിൽ പറഞ്ഞ കാര്യമാണ്. എന്നാൽ അതൊരു വെറും വാക്കായും അനാവശ്യം പറയുന്നതായും പലരും എടുത്തു. എന്നിട്ടാണ് എല്ലാ കോവിഡ് പ്രോട്ടോക്കോളും ലംഘിക്കുന്നതിന് നേതൃത്വം കൊടുക്കുന്ന നിലയുണ്ടായത്. വളരെ ചിട്ടയായി പോയ്ക്കൊണ്ടിരുന്ന ഒരു കാര്യം മറ്റൊരു അവസ്ഥയിലേക്ക് വർധിക്കുമ്പോൾ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ എല്ലാവരിലും ഉത്കണ്ഠയുണ്ടാവും. കേരളത്തെ എല്ലായ്‌പ്പോഴും പ്രശംസിച്ചയാളാണ് കേന്ദ്ര ആരോഗ്യമന്ത്രി. കേരളത്തിൽ രോഗവ്യാപനം കൂടിയത് ഓണഘോഷം മൂലമാണ് എന്നാണ് അദ്ദേഹം ധരിച്ചത്.

അതിനൊരു പോസീറ്റീവ് വശം കൂടിയുണ്ട്, രാജ്യത്താകെ ഇനിയുള്ള ദിനങ്ങളിൽ വലിയ ആഘോഷപരിപാടികൾ വരാൻ പോകുകയാണ്. അത്തരമൊരു ഘട്ടത്തിൽ വൻതോതിൽ ആളുകൾ കൂടാൻ ഇടയാവും. കോവിഡ് വ്യാപനം വലിയതോതിൽ തടഞ്ഞ് രാജ്യത്തിനാകെ മാതൃകയായ കേരളത്തിൽ ഇന്ന് ഇത്രയേറെ കോവിഡ് രോഗികളുണ്ടായാത്. കോവിഡ്പ്രോട്ടോകകോൾ ലംഘിച്ചുള്ള കൂടിച്ചേരൽ മൂലമാണ് എന്നാണ് അദ്ദേഹം കാണുന്നത്. അതു മറ്റു സ്ഥലത്ത് ഉണ്ടാവരുത് എന്ന് ഓർമ്മിപ്പിക്കൽ കൂടിയാണ് ഇതിന്റെ ഉദ്ദേശ്യം.- മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP