Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആന്റണി പറയുമ്പോൾ, പല്ലും കടിച്ച് പിടിച്ച് പറയുന്ന നില വരും; അത് അത്ര ഗൗരവത്തിലെടുക്കേണ്ട; പിണറായി വിജയനെ അദ്ദേഹത്തിന് വളരെ കാലമായി അറിയാം; അദ്ദേഹത്തോട് വ്യക്തിപരമായി ചോദിച്ചാൽ ഈ അഭിപ്രായമായിരിക്കില്ല പറയുക; ആന്റണിയെ പോലെയൊരാൾ ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചതല്ല' : മറുപടിയുമായി മുഖ്യമന്ത്രി

'ആന്റണി പറയുമ്പോൾ, പല്ലും കടിച്ച് പിടിച്ച് പറയുന്ന നില വരും; അത് അത്ര ഗൗരവത്തിലെടുക്കേണ്ട; പിണറായി വിജയനെ അദ്ദേഹത്തിന് വളരെ കാലമായി അറിയാം; അദ്ദേഹത്തോട് വ്യക്തിപരമായി ചോദിച്ചാൽ ഈ അഭിപ്രായമായിരിക്കില്ല പറയുക; ആന്റണിയെ പോലെയൊരാൾ ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചതല്ല' : മറുപടിയുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടായാൽ അത് സർവ്വനാശം ആയിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ്. കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാർ തുടർന്നത് പിടിവാശിയായിരുന്നുവെന്നും തുടർഭരണമുണ്ടായാൽ പിബിക്ക് പോലും നിയന്ത്രിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം സിന്ധു സൂര്യകുമാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പിണറായി വിജയൻ സമുദായങ്ങളെ തമ്മിൽ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

ഇതിനെ തുടർന്ന് എകെ ആന്റണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പിണറായി വിജയനെക്കുറിച്ച് വ്യക്തിപരമായി ആന്റണിയോട് ചോദിച്ചാൽ ഈ അഭിപ്രായമായിരിക്കില്ല പറയുകയെന്നും തന്നെ അദ്ദേഹത്തിന് വളരെ കാലമായി അറിയാമെന്നും മുഖ്യമന്ത്രി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായിയുടെ വാക്കുകൾ: ''അദ്ദേഹം ദീർഘകാലമായി രാഷ്ട്രീയത്തിൽ ഉള്ള ഒരാളാണ്. ഏകദേശം ഞങ്ങൾ ഒന്നിച്ച് തന്നെയാണ് തുടങ്ങിയത്. ഇക്കാര്യത്തിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. സാധാരണ അധികാരത്തിൽ എത്തി കഴിഞ്ഞാൽ, ആ അധികാരത്തിന്റെ ഭാഗമായുള്ള ഒരു താൻ പ്രമാണിത്വം വരാനുണ്ട്. അത് ഇരിക്കുന്ന കസേരയുടെ പ്രത്യേകത വച്ചാണ്. അത് എപ്പോഴും പൊതുപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യമാണ്. പക്ഷെ ഞങ്ങൾക്ക് അങ്ങനെയൊരു അനുഭവമില്ല. ഞങ്ങൾ ജനങ്ങൾ എന്താണോ ആഗ്രഹിക്കുന്നത്, അതിന് അനുസരിച്ച്് കാര്യങ്ങൾ നടത്തുക എന്നതാണ്. സർക്കാർ എന്നത് വിജയിപ്പിച്ചവർക്കും പരാജയപ്പെട്ടവർക്കും വേണ്ടിയുള്ളതാണ്. എല്ലാവർക്കും ഒരു പോലെ നീതി ലഭിക്കുക, എല്ലാവരെയും ഒരു പോലെ കാണുക, ഇതാണ് ഞങ്ങൾ സ്വീകരിച്ച നിലപാട്. ഈ സമീപനത്തോടെയാണ് സർക്കാർ മുന്നോട്ട് പോയത്. അതിൽ പ്രത്യേകമായ അഹങ്കാരപ്രശ്നമൊന്നും വന്നിട്ടില്ല.''

''ആന്റണി പറയുമ്പോൾ, പല്ലും കടിച്ച് പിടിച്ച് പറയുന്ന നില വരും. അത് അത്ര ഗൗരവത്തിലെടുക്കേണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അത് അങ്ങനെ മാത്രം കണ്ടാൽ മതി. യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ഉള്ളിൽ അതായിരിക്കില്ല. പിണറായി വിജയനെ അദ്ദേഹത്തിന് വളരെ കാലമായി അറിയാം. അദ്ദേഹത്തോട് വ്യക്തിപരമായി ചോദിച്ചാൽ ഈ അഭിപ്രായമായിരിക്കില്ല പറയുക. എന്നാൽ പരസ്യമായി ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അത് കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രവർത്തനശൈലിയാണ്. ചില കാര്യങ്ങളെ പൊതുജനസമക്ഷം തെറ്റായി അവതരിപ്പിക്കുക. അങ്ങനെ ആളുകളെ ഇടിച്ച് താഴ്‌ത്താൻ പറ്റുമോന്ന് ശ്രമിക്കുക എന്നത്. അതിന്റെ ഭാഗമായി ആന്റണിയെ പോലെയൊരാൾ ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചതല്ല.''

കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാർ തുടർന്നത് പിടിവാശിയായിരുന്നെന്നും തുടർഭരണമുണ്ടായാൽ പിബിക്ക് പോലും നിയന്ത്രിക്കാൻ സാധിക്കില്ലെന്നുമാണ് എകെ ആന്റണി പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിണറായി രീതികൾ മയപ്പെടുത്തിയെന്നും ആന്റണി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP