Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മസാല ബോണ്ട് വിവാദം: സിഡിപിക്യു സ്വകാര്യ കമ്പനിയല്ല; അനേക രാജ്യത്ത് അവരുടെ നിക്ഷേപമുണ്ടെന്നും മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിന്റേത് നാടിന് വിരുദ്ധമായ നിലപാടെന്നും പിണറായി; കമ്പനിക്ക് ലാവ്‌ലിൻ ബന്ധമുണ്ടെന്ന് തിരുത്തി കോടിയേരി; ഇടപാടിൽ അപാകതയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; ലാവ്ലിനുമായി ബന്ധപ്പെട്ടാണ് ഇടപാടുകളെന്നും വൻ അഴിമതി ഉണ്ടെന്നും ആവർത്തിച്ച് പ്രതിപക്ഷം

മസാല ബോണ്ട് വിവാദം: സിഡിപിക്യു സ്വകാര്യ കമ്പനിയല്ല; അനേക രാജ്യത്ത് അവരുടെ നിക്ഷേപമുണ്ടെന്നും മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിന്റേത് നാടിന് വിരുദ്ധമായ നിലപാടെന്നും പിണറായി; കമ്പനിക്ക് ലാവ്‌ലിൻ ബന്ധമുണ്ടെന്ന് തിരുത്തി കോടിയേരി; ഇടപാടിൽ അപാകതയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; ലാവ്ലിനുമായി ബന്ധപ്പെട്ടാണ് ഇടപാടുകളെന്നും വൻ അഴിമതി ഉണ്ടെന്നും ആവർത്തിച്ച് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മസാല ബോണ്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിന്റെത് നാടിന് വിരുദ്ധമായ നിലപാട്. കനേഡിയൻ പെൻഷൻ ഫണ്ട് സ്വകാര്യ കമ്പനിയല്ല. അനേകം രാജ്യത്ത് അവരുടെ നിക്ഷേപമുണ്ട്. കുറഞ്ഞ പലിശയാണ് അവർ ഈടാക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയുടെ മസാലബോണ്ടുകൾ വാങ്ങിയ കമ്പനിക്ക് ലാവലിൻ ബന്ധമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ ഇടപാടിൽ അപാകതയില്ലെന്നും കോടിയേരി കൊല്ലത്ത് പറഞ്ഞു. 2150 കോടിയുടെ കിഫ്ബി മസാലബോണ്ടുകൾ വിദേശത്ത് വിറ്റഴിച്ചതിൽ ഏറിയപങ്കും വാങ്ങിയത് എസ്എൻസി ലാവലിൻ ബന്ധമുള്ള കനേഡിയൻകമ്പനിയാണെന്ന പ്രതിപക്ഷ ആരോപണം ഇന്നലെ കോടിയേരി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് തിരുത്തി കോടിയേരി രംഗത്ത് വന്നത്.

ബോണ്ടുവാങ്ങിയ സി.ഡി.പി.ക്യുവിന് ലാവ്ലിൻ കമ്പനിയിൽ നിക്ഷേപം ഉണ്ടെന്ന് അദ്ദേഹം പരോക്ഷമായി സമ്മതിച്ചു. അതേസമയം പ്രശ്‌നത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. എസ്എൻസി ലാവ്ലിനിൽ 20 ശതമാനം ഓഹരിയെടുത്തിട്ടുള്ള സിഡിപിക്യുവിന് ആ കമ്പനിയുമായി ബന്ധമില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന വലിയ തമാശയാണെന്നും ചെന്നിത്തല പറഞ്ഞു. വെറും ആറരശതമാനം പലിശക്ക് ബോണ്ട് വാങ്ങാൻ റിസർവ് ബാങ്ക് തയ്യാറായിരിക്കെ കൊള്ളപ്പലിശക്ക് വിദേശത്ത് ബോണ്ട് വിറ്റഴിച്ചതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.ഡി .സതീശൻ എംഎ‍ൽഎ ആവശ്യപ്പെട്ടു. ലാവ്ലിനുമായി ബന്ധപ്പെട്ട് തന്നെയാണ് ഇടപാടുകളെന്നും വൻ അഴിമതി ഉണ്ടെന്നും സതീശൻ ആരോപിച്ചു

അതിനിടെ, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ മസാല ബോണ്ടുകൾ പൊതുവിപണിയിലിറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം കിട്ടിയിട്ടുണ്ട്. മെയ് 17നാണ് ചടങ്ങ്.ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്റെ വിൽപനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും.

മെയ് 17-നാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്ചേഞ്ചിലെ മണി മുഴക്കി വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമിടുന്നത്. സാധാരണ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ പുതിയ ബോണ്ടുകളും ഓഹരികളും അവതരിപ്പിക്കുമ്പോൾ മണിമുഴക്കിയാണ് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്.പ്രധാനപ്പെട്ട ഓഹരികളുടേയും ബോണ്ടുകളുടേയും വിൽപന മാത്രമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ചടങ്ങായി നടത്താറുള്ളത്. നേരത്തെ കേന്ദ്രസർക്കാരിന്റെ ബോണ്ട് വിൽപനയുടെ തുടക്കവും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയെ ക്ഷണിച്ച് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് നടത്തിയിരുന്നു. എന്നാൽ ഇങ്ങനെയൊരു ചടങ്ങിൽ ഒരു മുഖ്യമന്ത്രിക്ക് ക്ഷണം കിട്ടുന്നത് ആദ്യമായിട്ടാണ്.

ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. അനുമതി കിട്ടിയാൽ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകുമെന്നാണ് വിവരം.കിഫ്ബിയുടെ മസാല ബോണ്ടുകൾ ലണ്ടന് പുറമേ സിംഗപ്പൂർ സ്റ്റോക്ക് എക്സേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം 2150 കോടി രൂപക്ക് വിവിധ സ്വകാര്യ കമ്പനികൾ മസാല ബോണ്ടുകൾ വാങ്ങിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP