Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേസ് കൃത്യമായി അതിന്റെ വഴിക്ക് പോകും; ഉന്നതന്റെ അറസ്റ്റോടെ സർക്കാർ നിലപാട് വ്യക്തമായി; പൊലീസിന്റെ കൈകൾക്കു തടസ്സമില്ല; അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി; നെറികെട്ട പ്രചാരണം ഇങ്ങോട്ട് ഏശില്ലെന്നും പ്രതികരണം

കേസ് കൃത്യമായി അതിന്റെ വഴിക്ക് പോകും; ഉന്നതന്റെ അറസ്റ്റോടെ സർക്കാർ നിലപാട് വ്യക്തമായി; പൊലീസിന്റെ കൈകൾക്കു തടസ്സമില്ല; അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി; നെറികെട്ട പ്രചാരണം ഇങ്ങോട്ട് ഏശില്ലെന്നും പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ടു പോകണമെന്ന നിലപാടാണ് സർക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിന്റെ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയതിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിസ്മയയ്ക്കും ഉത്രയ്ക്കും നീതി ഉറപ്പാക്കാൻ സർക്കാരിനു കഴിഞ്ഞു. എത്ര ഉന്നതനായാലും കേസിനു മുന്നിൽ വിലപ്പോവില്ല എന്നത് അറസ്റ്റോടെ വ്യക്തമായി. ഒരു കൈവിറയലും പൊലീസിനുണ്ടായില്ല. പൊലീസിന്റെ കൈകൾക്കു തടസ്സമില്ല. ഉന്നതന്റെ അറസ്റ്റോടെ സർക്കാർ നിലപാടും വ്യക്തമായി. യുഡിഎഫ് ആയിരുന്നുവെങ്കിൽ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ?. കൈപ്പിടിയിലിരുന്നത് നഷ്ടപ്പെടുമെന്നു കണ്ടാണ് യുഡിഎഫ് പ്രചാരണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ യുഡിഎഫിന്റെ നില ഇനിയും തെറ്റിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

പണ്ടത്തെ സർക്കാറുകളുടെ കാലത്ത് സമാനമായ കേസുകളിൽ നടന്നതുപോലെ ഇപ്പോഴും നടക്കുമെന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ അതിങ്ങോട്ട് ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് ഭരണമല്ലായിരുന്നെങ്കിൽ പ്രതികൾ കൈവീശി നടന്നുപോയേനെ എന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ എത്ര ഉന്നതനായാലും അറസ്റ്റ് ചെയ്യുമെന്ന് തെളിഞ്ഞ കേസാണിത്. യുഡിഎഫ് എന്നും പ്രതികൾക്കൊപ്പമാണ് നിന്നത്. യുഡിഎഫ് ആയിരുന്നെങ്കിൽ അറസ്റ്റുണ്ടാവുമായിരുന്നില്ല. ഉന്നതർ പ്രതിസ്ഥാനത്ത് വന്നപ്പോൾ അങ്ങോട്ട് പോവേണ്ട എന്ന നിലപാടല്ല സർക്കാർ സ്വീകരിച്ചത്. ആരാണെങ്കിലും അങ്ങോട്ട് പോവൂ എന്നാണ് സർക്കാർ പറഞ്ഞത്. അറസ്റ്റ് ചെയ്യാൻ നേരം കൈവിറയൽ കേരള പൊലീസിന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിത ആവശ്യപ്പെട്ട പ്രകാരം വനിതാ ജഡ്ജി, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവരെയെല്ലാം സർക്കാർ നിയമിച്ചു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ വന്നപ്പോൾ അതിലും കേസെടുത്തു. ഇക്കാര്യത്തിലൊന്നും യാതൊരു അമാന്തവും സർക്കാർ കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്രക്കും വിസ്മയക്കും ലഭിച്ച നീതി അതിജീവിതക്കും ലഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

തെരഞ്ഞടുപ്പ് അടുക്കുമ്പോൾ ചിലയിടങ്ങളിൽ നേരത്തെയുള്ള രീതികൾ തലപൊക്കുന്നത് കാണുന്നുണ്ട്. ഇവിടെ പഴയരീതിയിലുള്ള വോട്ട് കച്ചവടത്തിന്റെ സ്വാദ് അറിഞ്ഞ ഒരുപാട് ബിജെപി നേതാക്കളുണ്ട്. അവരതിന് പലന്യായങ്ങളും തങ്ങളുടെ അണികളോട് ആതാത് കാലത്ത് പറഞ്ഞിട്ടുണ്ട്. മതനിരപേക്ഷമായി ചിന്തിക്കുന്ന ഏതൊരു കൂട്ടരും മാറ്റിനിർത്തേണ്ട ഈ വിഭാഗത്തെ നാല് വോട്ടിന് വേണ്ടി യുഡിഎഫ്കൂടെ കൂട്ടിയത് നാം കണ്ടതാണ്. അതിന്റെതായ ചില രംഗപ്രവേശങ്ങൾ ഈ ഉപതെരഞ്ഞെടുപ്പിലും കാണാൻ കഴിയുന്നത് ഗൗരവമായി കണക്കാക്കണം.

കേരളത്തെ സംബന്ധിച്ചിടത്തോളം എങ്ങനെ മുന്നോട്ടുപോകണം എന്നതിന് സന്ദേശം നൽകണമെന്ന വിധിയുണ്ടാകേണ്ട തെരഞ്ഞടുപ്പാണ്. 16ന് ശേഷമുള്ള കാലയളവിൽ ചില പ്രത്യേകതകളുണ്ട്. അതിന് മുൻപ് യുഡിഎഫും സർക്കാരും നമ്മുടെ നാടിനെ എല്ലാ മേഖലയിലും പുറകോട്ട് അടിപ്പിച്ചു. എന്നാൽ എൽഡിഎഫ് ജനങ്ങളോട് പറഞ്ഞു നാടിന്റെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്. അന്ന് എൽഡിഎഫ് പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനാണ് സർക്കാർ സജ്ജമായതെന്നും പിണറായി പറഞ്ഞു

സർക്കാരിനെതിരെ അതിജീവിത ഉന്നയിച്ച ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തേ പ്രതികരിച്ചിരുന്നു. ഹർജിക്കു പിന്നിൽ പ്രത്യേക താൽപര്യമുണ്ടോ എന്നു പരിശോധിക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും പറഞ്ഞു.

ആദ്യഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയശേഷം പിൻവാങ്ങുകയാണെന്നും പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ആരോപിച്ചാണ് അതിജീവിത ഹർജി നൽകിയത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപും ഭരണമുന്നണിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടു സംശയിക്കുന്നതായും ഹർജിയിൽ ആരോപിച്ചിരുന്നു.

കേസ് കൃത്യമായി അതിന്റെ വഴിക്ക് പോകും; ഉന്നതന്റെ അറസ്റ്റോടെ സർക്കാർ നിലപാട് വ്യക്തമായി; പൊലീസിന്റെ കൈകൾക്കു തടസ്സമില്ല; അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി; നെറികെട്ട പ്രചാരണം ഇങ്ങോട്ട് ഏശില്ലെന്നും പ്രതികരണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP